ഞങ്ങളുടെ പ്രകടനം കണ്ട് അമ്മായിയമ്മ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.
കനത്ത നിശബ്ദതയായിരുന്നു ആ വാക്കുകളോടുള്ള പ്രതികരണം.പിന്നേം സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല.അതിനിടെ ലച്ചു എന്നെ വിളിച്ച് കേക്ക് ഓർഡർ ചെയ്യാൻ പറഞ്ഞു.
“പെണ്ണിന്റെ ഫോട്ടോ വെച്ചിട്ട്ള്ളതായിക്കോട്ടേ ”
ലച്ചു എന്റെ കാതിൽ പറഞ്ഞു.
“ആഹ് നടന്നത് തന്നെ, അത് ക്യാമറ വിരോധി ആണ് എന്റെ കയ്യിൽ പോലും ഒരു ആകെ സെൽഫി ആണ് ഇള്ളത് ”
“അത് മതിയെടാ.. അവളെ ക്രോപ് ചെയ്ത് ഒറ്റക്കാക്കിയ മതി. വേഗം ചെല്ല് ”
ലച്ചു ധൃതി കൂട്ടി പറഞ്ഞയച്ചു.അവള് കാണാതെ ഞാൻ വണ്ടിയും കൊണ്ട് പോയി കേക്കും കൊണ്ട് വന്നു. അപ്പോഴേക്കും സമയം ആറുമണി കഴിഞ്ഞിരുന്നു.പിന്നെ എല്ലാവരുടെയും സാനിധ്യത്തിൽ ആ ചടങ്ങും നടന്നു.
“സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന ഒരുത്തിയെ ആണല്ലോ ദൈവമേ എനിക്ക് കിട്ട്യേത്”
കണ്ണ് നിറച്ചു നിക്കുന്ന അവളെ കളിയാക്കി കൊണ്ട് ഞാൻ കളിയാക്കി.
“പോയി പണി നോക്ക്
ഞാൻ കരഞ്ഞിട്ടൊന്നും ഇല്ലാ..”
അവൾ കണ്ണ് തുടച്ചുകൊണ്ട് എന്നെ എതിർത്തു. മറ്റുള്ളവരെല്ലാം അതൊക്കെ ചിരിയോടെ നോക്കി നിൽക്കുകയാണ്.
“ഇങ്ങ് വന്നേ പിറന്നാൾ സമ്മാനം തരട്ടെ ”
ഞാനവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു.
“ഞാൻ വരൂല, ന്നെ വേദനിപ്പിക്കാനല്ലേ ?
“നീ പൊയ്‌ക്കോടീ വേദനിപ്പിച്ചാൽ അമ്മയോട് പറഞ്ഞാ മതി ”
ലച്ചു അവൾക്ക് ധൈര്യം നൽകി എന്റെ കൂടെ വിട്ടു.ഞാൻ അവളേം കൂട്ടി റൂമിൽ കേറി.
“കണ്ണടക്ക്…. “
“പ്ലീസ് വേദനിപ്പിക്കല്ലേ ട്ടോ പൊന്നൂസെ ”
അപേക്ഷയോടെ അവൾ കണ്ണടച്ചു.
ഞാൻ മുറിയിൽ ഷോക്കേസിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഞാൻ അവൾക്കായി വാങ്ങിയ പുതിയ ജോഡി ചിലങ്കയുടെ ബോക്സ് അവളുടെ കയ്യിൽ കൊടുത്തു.
പെണ്ണ് ആകാംഷയോടെ കണ്ണുതുറന്ന് ബോക്സ് തുറന്ന് അതിലേക്ക് ഒരുനിമിഷം നോക്കി പിന്നെ എന്നെ നോക്കി കണ്ണ് നിറച്ചു.
“നിർത്തി വെച്ചതൊക്കെ ഇനി നമ്മള് തുടങ്ങാൻ പോവാണ് !
കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“ഞാൻ മനസ്സിൽ ആഗ്രഹിച്ച ഗിഫ്റ്റാണിത്. ഇന്നലെ പക്ഷെ ഡാൻസ് പോരാന്നു പറഞ്ഞപ്പോ ഞാനാകെ തളർന്നു പോയി ”