❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Posted by

ആ കൊണച്ച ചോദ്യം എനിക്കിഷ്ടപെട്ടില്ല

“അല്ല എനിക്ക് തോന്നി.ഇപ്പൊ വെറുതെ ദേഷ്യപ്പെടാൻ തുടങ്ങീട്ട്ണ്ട്.ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ അതോ ശരീരത്തിൽ തൊടാൻ സമ്മതിക്കാത്തതിന്റെ ദേഷ്യം ആണോ?

“ശരീരം കിട്ടാഞ്ഞാൽ എന്റെ സ്നേഹം കുറയും ല്ലേ..
എന്നോട് തന്നെ ഇതൊക്കെ പറയണം ട്ടോ..”

വിഷമത്തോടെ പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞു കിടന്നു.അങ്ങനെ ഉറങ്ങിപ്പോയി.മൂത്രശങ്ക തോന്നി എണീറ്റപ്പോൾ സമയം ഒരു മണി ആയിട്ടുണ്ട്.
അമ്മു നല്ല ഉറക്കത്തിൽ ആണ്. കമിഴ്ന്നു കിടന്ന് കാല് രണ്ടും വിടർത്തി ചന്തി കൂർപ്പിച്ച് വെച്ച് കുഞ്ഞുങ്ങൾ ഉറങ്ങുന്ന പോലെയാണ് പെണ്ണ് ഉറങ്ങുന്നത്. സ്ഥിരം ശൈലി ആണിത്.

“ഹാപ്പി ബർത്ഡേ മൈ കുറുമ്പി.. !

അവളുടെ കാതിൽ പതിയെ വിഷ് ചെയ്തു കുറച്ച് നേരം അവളെത്തന്നെ നോക്കി ഇരുന്നുപോയി.

“വിഷ് മാത്രേ ഒള്ളോ സമ്മാനം ഒന്നും ഇല്ലേ കോന്താ ”

എന്നെ അമ്പരപ്പെടുത്തിക്കൊണ്ട് അവൾ ചോദിച്ചു. അപ്പോഴും കണ്ണ് തുറക്കാതെ പിടിച്ചിരിക്കുവാണ്.അത് ശരി എല്ലാം അറിഞ്ഞു കിടക്കുകയായിരുന്നു കള്ളിപെണ്ണ്.

അവളുടെ കവിളിൽ അമർത്തി ഒരുമ്മ വെച്ചുനൽകി കൊണ്ട് ഞാൻ പുഞ്ചിരിച്ചു.

“സമ്മാനം ഇത് പോരെ?

“ഉം . ധാരാളം..

അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.

ഞാൻ പുറത്ത് പോയി മൂത്രമൊഴിച്ചു വന്നപ്പോളും പെണ്ണ് അതെ കിടപ്പ് തന്നെ ആണ്. ലൈറ്റ് ഓഫാക്കി കട്ടിലിലേക്ക് കിടന്നു കൊണ്ട് ഞാൻ അവളെ ഇറുക്കിയണച്ചു.അമ്മുവിനെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കുന്നതിന്റെ സുഖം.. ഹോ എന്റെ സാറേ…

“ശരിക്കും എന്റെ ഡാൻസ് കൊള്ളൂലെ പൊന്നൂസെ?

എന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു കൊണ്ട് കിടക്കുന്നതിനിടെ അവൾ തിരക്കി.

“മിണ്ടാതെ ഉറങ്ങിക്കെ വാവ.. ”

എന്റെ ശാസന കിട്ടിയതോടെ അവൾ പിന്നെ ഒന്നും മിണ്ടീല.

ലോകത്തെ ഏറ്റവും വല്യ ലഹരി മദ്യവും മയക്കുമരുന്നും കഞ്ചാവും കാമവും ഒന്നും അല്ല. അത് പ്രേമം തന്നെയാണ്.സ്വന്തം പെണ്ണിനെ ഇങ്ങനെ ചുറ്റി വരിഞ്ഞു കിടക്കുന്നതിനേക്കാൾ
വല്യ ഭാഗ്യമൊന്നും വേറെയില്ല.ഇനി ഉണ്ടാവാനും പോണില്ല !
*~~~~~~~~~~~~~~~~~~~~*

മൂന്ന് പേർക്കും കൂടി പോവാൻ ബുദ്ധിമുട്ടായത് കൊണ്ട് രാവിലെ ജിഷ്ണുവിന്റെ കാറെടുത്താണ് പോയത്. എന്നെ ഡ്രൈവർ ആക്കി അമ്മയും മോളും ബാക്കിലിരുന്ന് കുറുകിക്കൊണ്ടിരുന്നു.

“ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ
അല്ലെങ്കി ഞാൻ രണ്ടിനേം ഇറക്കി വിടും ”

കുറുകൽ കൂടിയതോടെ എനിക്ക് കുരു പൊട്ടി.

Leave a Reply

Your email address will not be published. Required fields are marked *