❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Posted by

❣️കണ്ണന്റെ അനുപമ 11❣️

Kannante Anupama Part 11 | Author : Kannan | Previous Part

 

“പോയി ചോറ് വെക്കട്ടെ..
എണീറ്റ് പോയെ.. പകല് അധികം ഉറങ്ങണ്ട… “എന്റെ ദേഹത്ത് നിന്നും എണീറ്റ് മുടി വാരികെട്ടി അമ്മു കട്ടിലിൽ എണീറ്റിരുന്നു കൊണ്ട് പറഞ്ഞു.

“അതെന്താ പകല് ഒറങ്ങിയാ
പ്രശ്നം…?

മയക്കത്തിന്റെ ആലസ്യത്തിലായിരുന്ന ഞാൻ കണ്ണ് തുറക്കാതെ ചോദിച്ചു.

“പകല് ഒറങ്ങിയാ രാത്രി കണ്ണും തുറന്ന് കെടക്കും പിന്നെ എനിക്ക് സ്വസ്ഥായിട്ട് ഒറങ്ങാൻ പറ്റൂല അതെന്നെ….

അവൾ എന്റെ കവിളിൽ കുത്തി കൊണ്ട് ദേഷ്യം നടിച്ചു..

“ഓ നമ്മളായിട്ട് ആരുടേം
വ്രതം തെറ്റിക്കാനില്ലേ…. ”

ഞാൻ കണ്ണ് തുറന്ന് പുച്ഛത്തോടെ പറഞ്ഞു

“ആ അതാ നല്ലത് അല്ലെങ്കി തടി കേടാവും !

ഭീഷണിയോ അതും എന്നോട്.. !

“ഓഹോ എന്നാ പിന്നെ അതൊന്ന് കാണട്ടെ… ”

പറയുന്നതിനോടൊപ്പം ഞാൻ അവളുടെ കൈ പിടിച്ചു തിരിച്ചു.

“ആഹ് ഞാൻ ചുമ്മാ പറഞ്ഞതാ..
വിട് വേദനിക്കുന്നു…..

അവൾ ഓവർ എക്സ്പ്രഷൻ ഇട്ട് അഭിനയിക്കാൻ തുടങ്ങി…

ഞാൻ പക്ഷെ പിടുത്തം വിട്ടില്ല ഏത് വരെ പോവും എന്ന് നോക്കണമല്ലോ

“മര്യാദക്ക് വിട്ടോ അല്ലെങ്കി തുപ്പും ഞാൻ…. “

അവൾ വായ തുറന്ന് ഭീഷണി പെടുത്തി.

“തുപ്പിക്കൊ.. ന്നാലും വിടൂല.. “

“വിടെടാ പട്ടീ, തെണ്ടീ, നാറീ.. ”

ഇപ്രാവശ്യം അവൾക്ക് ഇത്തിരി വേദനിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി എന്നിട്ടും ഞാൻ പിടുത്തം ഒന്നയച്ചതല്ലാതെ വിട്ടില്ല.

“മര്യാദക്ക് പറഞ്ഞാൽ വിടാം..
ജാഡയാണെങ്കിൽ കൈ ഞാൻ ഒടിക്കും…. ”

ഞാൻ കണ്ണുരുട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചു..

“വിടൂ പ്ലീസ്.. കൈ വേദനിക്കുന്നു…. “

Leave a Reply

Your email address will not be published. Required fields are marked *