നീലത്തടാകത്തിൽ [അർജുൻ]

Posted by

എന്തോ അറിയില്ല……
എന്തായാലും പുറത്തേ സെക്യൂരിറ്റിയും, അകത്തുണ്ടായിരുന്ന ഡോക്ടർ ഉൾപ്പടെ എല്ലാരും ശബ്ദം കേട്ടിട്ടാകണം…
റിസപ്ഷനിലേക്ക് വന്നു…… എല്ലാരെയും കണ്ടപ്പോൾ ഞാൻ തണുത്തു….
“എന്താ… എന്താ ഇവിടെ…നടക്കുന്നത്? ”
വന്ന ഡോക്ടർ ആക്രോശിച്ചു….
റിസപ്ഷനിലെ പെൺകൊടി എല്ലാം വിശദമായി മറാത്തിയിൽ അയാളോട് പറഞ്ഞു…..
ഞാനാണേൽ തണുത്തുറഞ്ഞു ഒരു പരുവമായി….. പക്ഷെ അതൊന്നും പുറത്തു കാണിക്കാതെ മുഖത്തു ദേഷ്യഭാവം വരുത്തി ഉച്ചത്തിൽ ചോദിച്ചു… “എനിക്കെന്റെ മെഡിക്കൽ റിസൾട്ട്‌ എപ്പോ കിട്ടും…? ” എന്റെ ദേഷ്യം കണ്ടിട്ടാവണം വളരെ കൂളായിട്ട് ഡോക്ടർ…
“എന്റെ കൂടെ വാ… ”
ഞാൻ ചുറ്റും നിന്നവരെയെല്ലാം ഒന്ന് നോക്കി കൊണ്ട് അദ്ദേഹത്തിന്റെ കൂടെ അകത്തേക്ക് പോയി…. നടക്കുന്നതിനിടയിൽ ഞാൻ എന്റെ കാര്യങ്ങളെല്ലാം അദ്ദേഹത്തിനോട് പറഞ്ഞു…..
ഞങ്ങൾ അദ്ദേഹത്തിന്റെ ക്യാബിനിൽ എത്തിയപ്പൊഴേക്കും ഒരു സ്റ്റാഫ്‌ ഒരു കവർ കൊണ്ട് വന്നു അദ്ദേഹത്തെ ഏൽപ്പിച്ചു…
അതിന് പുറത്ത് മഹാനായ എന്റെ നാമം രേഖപ്പെടുത്തിയിരുന്നതിനാൽ മറ്റൊന്നും ചോദിക്കാൻ ഞാൻ തുനിഞ്ഞില്ല….
അദ്ദേഹം അതു എന്റെ കയ്യിലേക്ക് നീട്ടി….
അതു വാങ്ങി ഭദ്രമായി ബാഗിനുള്ളിൽ വച്ചു…
അദ്ദേഹം എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഞാൻ വാച്ചിൽ നോക്കി…
മൂന്നു മണി ആകുന്നു…. പെട്ടന്ന് അദ്ദേഹത്തോടു കാര്യം പറഞ്ഞിട്ടു അവിടുന്ന് ഇറങ്ങാൻ നേരം അദ്ദേഹം തന്നെ എനിക്കൊരു ടാക്സി അറേഞ്ച് ചെയ്തു തന്നു….
അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു..
ആ റിസപ്ഷനിൽ ഉണ്ടായിരുന്ന കുട്ടിയുടെ മിസ്റ്റേക്ക് ആണ് എന്റെ റിസൾട്ട്‌ ലേറ്റ് ആകാൻ കാരണം എന്ന് എനിക്ക് മനസ്സിലായി…
പക്ഷെ… അതൊന്നും എന്നെ ബാധിക്കാത്ത കാര്യമായതിനാൽ ഞാൻ ചെവികൊണ്ടില്ല…
തിരികെ റിസപ്ഷനിൽ എത്തിയപ്പോഴേക്കും സ്റ്റാഫ്‌ എല്ലാരും കൂടി അവിടം വൃത്തിയാക്കുന്നതാണ് ഞാൻ കണ്ടത്….
അപ്പോഴേക്കും എനിക്ക് പോകാനുള്ള ടാക്സി എത്തി എന്ന് സെക്യൂരിറ്റി വന്നു പറഞ്ഞു….
എല്ലാവരോടും ഒരു സോറി പറഞ്ഞിട്ട് പതിയെ അവിടുന്ന് ഇറങ്ങി….എന്തോ എല്ലാരേയും ഒന്ന് ബുദ്ധിമുട്ടിച്ച പോലെ…
ഒന്ന് തിരിഞ്ഞുനോക്കി….
എല്ലാവരും തിരക്കിട്ട പണിയിലാണ്…

ഒരാളോഴികെ…

നമ്മുടെ റിസപ്ഷനിലെ പെൺകുട്ടി…

അവളാണേൽ എന്നെ തന്നെ നോക്കി നിൽക്കുന്നു…. വിഷമിച്ചു നിന്ന അവളുടെ മുഖത്തു ഒരു സന്തോഷം പകരാൻ എന്റെ ആ നോട്ടത്തിനു സാധിച്ചു….
പക്ഷെ ഒന്ന് മിണ്ടാനോ.. പറയാനോ…
കുറഞ്ഞത് ആ പേരെങ്കിലും ഒന്ന് ചോദിക്കാനുള്ള സമയം ഇനി എനിക്കില്ല….
എത്രയും പെട്ടെന്ന് ഓഫീസിൽഎത്തണം…
മെഡിക്കൽ സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്തു.. തിരികെ റെയിൽവേ സ്റ്റേഷനിൽ എത്തണം…
അതും രണ്ടു മണിക്കൂർ തികച്ചില്ല…
ഡ്രൈവറോട് കാര്യങ്ങൾ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *