“ഇതെപ്പോ അവള് തിരിച്ചു വന്നു..”.
ഏതായാലും… അടിയും കിട്ടി..
അല്ല… എനിക്കിതു തന്നെ വേണം… ഒരു സർപ്രൈസ് കൊടുത്തതാ..
വിസ്കിയിൽ കുളിക്കുകയും ചെയ്തു…
റൂമിൽ പോയി അവളോട് ക്ഷമ പറയാം….
എന്ന് കരുതി എണീറ്റപ്പോൾ….
ഇതുവരെക്കും ഇത്രയും ആൾക്കാരെ ആ ബാറിൽ ഞാൻ കണ്ടിട്ടില്ല…
എല്ലാവരും എന്നെ നോക്കുന്നു….
ഈ സീൻ ആരും കാണാതിരിക്കൻ വഴിയില്ല….. എല്ലാവരോടും പതിയെ തലയും കുലുക്കി… ഒരു ചെറു പുഞ്ചിരിയും സമ്മാനിച്ചു കൊണ്ട്… ചമ്മി നാറി പതിയ്യെ അവളുടെ റൂം ലക്ഷ്യമാക്കി നടന്നു…..
“ആരു… ആരു…. ആരു….”
(അരുണിമയെ ഞാൻ അങ്ങിനെയാ വിളിക്കാറ് ). അവളുടെ ഡോറിൽ മുട്ടി വിളിച്ചു….
ഒരനക്കവും ഇല്ല…
എനിക്കാണേൽ സങ്കടവും വരുന്നു…
ഡോറിലേക്ക് മുഖം ചേർത്ത് വച്ചു ചാരി നിന്ന് വീണ്ടും വിളിച്ചു…
” ആരു…. ആരു… ”
അങ്ങിനെ അവസാനം ഡോർ തുറക്കുന്ന ശബ്ദം കേട്ടു…
ശബ്ദം മാത്രേ ഉള്ളോ… ഡോർ തുറന്നില്ലല്ലോ…
അപ്പോൾ പിറകിൽ നിന്ന് ഒരലർച്ച
” വാട്ട് ഹാപ്പെൻഡ്…. വൈ യു മേക്കിങ് നോയിസ് ഹിയർ? “..
ഒരു മദാമ്മപെണ്ണ്….
ഡോർ തുറന്നത് മദാമ്മ ആയിരുന്നു…
അവളുടെ ഡോർ…
“സോറി… സോറി… സോറി ”
പറഞ്ഞുകൊണ്ട് ഞാൻ തിരിച്ചു റൂമിലെത്തി… അവളുടെ റൂമിലേക്ക് ഫോൺ ചെയ്തു…. അനക്കമില്ല…
ഉറങ്ങാൻ പറ്റുന്നില്ല….
അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ല….. രാവിലെയായി…
അവളെ ഡ്യൂട്ടിയിൽ കണ്ടു…. അടുത്തുചെന്ന് പറഞ്ഞു
“ഗുഡ് മോർണിങ് ”
കയ്യിൽ ഉണ്ടായിരുന്ന ഒരു ട്രെ ആയിരുന്നു…
ഒറ്റയടി…..
അടുത്ത് കണ്ട ടേബിളിലേക്ക്….
ഇതിപ്പോ…
കൂടെ പണിയെടുക്കുന്ന എല്ലാരും കണ്ടു….
എന്നെ ആട്ടിപായിക്കുന്നതു….
എന്നാലും സാരമില്ല….