എന്റെ ഇഷ്ടങ്ങൾ 2 [David]

Posted by

ആതു വിനെ കാണാൻ ഇല്ല, അച്ചാമ്മ യും, അനുകുട്ടി യും റൂമിൽ തന്നെ ഉണ്ട്. ഞാൻ കരഞ്ഞത് കൊണ്ടാവണം അച്ചുവിന്റെ ദേഷ്യം ഒക്കെ പോയെന്നു തോന്നുന്നുഅവളെന്നെ ഓടി വന്നു കെട്ടി പിടിച്ചു
” എന്തിനാടാ ചക്കരെ നീ ആവശ്യം ഇല്ലാത്ത പണിക് പോയെ ”
“മ്മ്, പറ്റിപ്പോയി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ, ഫ്രണ്ട്‌സ് ന്റെ കൂടെ കൂടി എപ്പഴോ പറ്റി പോയതാ.
“സാരമില്ല, പോട്ടെ, ആതുനെ നിനക്കറിഞുടെ, അവക്ക് സഹിച് കാണില്ല. അതാ ”
അപ്പഴേക്കും അനുകുട്ടി ഞങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞു കയറി, ഞാൻ അവളെ പൊക്കി എടുത്തു, കവിളിൽ ഒരു ഉമ്മ കൊടുത്തു, അച്ചു ഒരു കടിയും.
അനുകുട്ടി “മ്മ്, എന്ന പറഞ്ഞോ ”
ഞാൻ ” എന്ത് പറയാൻ ”
“എന്റെ തലയിൽ തൊട്ട് വലിക്കില്ല എന്ന് സത്യം ചെയ്യ് ”
അടിപൊളി, i’m ട്രാപ്പിട്.
സത്യം ചെയ്യാതെ വേറെ വഴി ഇല്ലാരുന്നു.
“അനുകുട്ടി ആണേ സത്യം, ഇനി ഞാൻ സിഗെരെറ്റ് വലിക്കില്ല ”
“മ്മ്, തത്കാലം വിട്ടിരിക്കുന്നു” എന്ന് പറഞ്ഞു അവള് താഴേക്കു പോയി

“സാരമില്ല പോട്ടെ, സിഗെരെറ്റ് ന്റെ പ്രശ്നം തീർന്നല്ലോ ” അച്ചാമ്മ പറഞ്ഞു

“മ്മ്, അതിലും വലിയ പ്രശ്നം കുറച്ച് മുന്നേ കൊതി കുത്തി താഴേക്കു പോയില്ലേ ”

“അത്‌ ശരിയാ, നിന്നെ തല്ലിയതിന് അവള് അവളെ തന്നെ പട്ടിണിക്കിട്ടു ശിക്ഷിക്കും ”

“അതിനെ ഞാൻ ഇനി എങനെ മെരുക്കും ”

“i dont know, മോൻ തന്നെ അത്‌ ഒതുക്കിക്കൊ നേരത്തെ, അല്ലെഗിൽ ഇത് അച്ഛനും അമ്മയും എല്ലാരും അറിയും ”

അങ്ങനെ പറഞ്ഞു അവള് താഴേക്കു പോയി.
ഓരോരോ കുരിശുകളെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ആതു വിനെ നോക്കി പോയി.
അവിടെ റൂമിൽ ആളെ കാണാൻ ഇല്ല, അടുക്കളയിൽ അമ്മയുടെ കൂടെ ഉണ്ട്, ഞാൻ ചെന്നപ്പോ അമ്മ കണ്ണുകൊണ്ടു എന്താ പറ്റിയെ എന്ന് ആഗ്യം കാണിച്ചു.
“മ്ച്ചും ” ഞാൻ ചുമൽ കൂച്ചികൊണ്ട് ഒന്നുല്ല.
അമ്മ അവിടെ ഉള്ളത് കൊണ്ട് ഞാൻ കൂടുതൽ സാഹസത്തിന് മുതിർന്നില്ല.
അന്ന് പലവട്ടം എന്റെ മുന്നിൽ വന്നിട്ടും എന്നെ കാണാത്തപോലെ ആതു ഒഴിഞ്ഞ് മാറി നടന്നു. അത്താഴത്തിനു എന്തോ കഴിച്ചെന്നു വരുത്തി ഞാൻ ഒരു 8 മണി ആയപ്പോഴേക്കും റൂമിൽ കയറി. എന്തോ ഒരു മൂഡും ഇല്ല, അവളുടെ പിണക്കം മാറ്റാതെ എനിക്ക് ഇന്ന് ഉറക്കം വരും എന്ന് തോന്നുന്നില്ല.
രണ്ടും കല്പിച്ചു ഞാൻ അച്ചു ന്റെ റൂമിൽ പോയി നോക്കി, വാതിൽ ചാരിയിട്ടേ ഉള്ളു. കഥക് തുറന്നോപ്പോൾ അച്ചു ബെഡിൽ ഇരുന്ന് എന്തോ വായിക്കുയാണ്.
“നമ്മുടെ കഥാ നായിക എവിടെ പോയി ”
“ഏഹ്, അപ്പൊ നിന്റെ അടുത്തേക് വന്നില്ലേ, നിന്റെ അടുത്തേക്കാന്ന് പറഞ്ഞു ഇവിടെന് പോയതാണല്ലോ അവള് ”
“അങ്ങോട്ട്‌ വന്നില്ലല്ലോ ”
അപ്പോഴാണ് ഞാൻ ഓർത്തത്, എന്റെ റൂമിനടുത് ബാൽക്കണി യിൽ കാണും ആതു.

Leave a Reply

Your email address will not be published. Required fields are marked *