എന്റെ ഇഷ്ടങ്ങൾ 2 [David]

Posted by

ഡോർ ലോക്ക് ചെയ്തിട്ട് അച്ചു വും, ആതു വും എന്റെ നേരെ തിരിഞ്ഞു.
“ഡാ സത്യം പറയണം, നീ സിഗരറ്റ് വലി തുടങ്ങിയോ ”

അടിപൊളി, അപ്പോ അതാണ് കാര്യം, വെറുതെ അല്ല അവള് പതിവില്ലാതെ എന്റെ റൂമിലേക്കു എഴുന്നള്ളിയെ, രക്ഷപെടാൻ എന്താ ഒരു വഴി, ഞാൻ മനസ്സിൽ ഓർത്തു.
ഇല്ലാന്ന് തന്നെ പറയാം.

“ഏഹ്, ഞാനോ, നിനക്ക് പ്രാന്താണോ ”

“നീ സിഗെരെറ് വലി ഉണ്ടെന്ന് നിന്റെ കൂടെ പഠിക്കുന്ന ആൻസി പറഞ്ഞല്ലോ ” ആതു വിന്റെ വക സൈക്കോളജിക്കൽ മൂവ്.

ഞാൻ വലിക്കുന്നത് ഒന്നും അവള് കണ്ടിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.
“അവള്ടെ മറ്റവൻ ആരിക്കും സിഗെരെറ്റ് വലിക്കുന്നത് ”
വീണ്ടും ആതു വിന്റെ വക questions വന്നുകൊണ്ടിരിക്കുന്നു,
ഞാൻ മാക്സിമം ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചു.

അങ്ങനെ ഞാൻ നൈസ് ആയിട്ട് വലിയാം എന്ന് കരുതി എങ്കിലും, എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട്, ആദ്യത്തെ അടി മോന്തക്കിട്ട് കിട്ടി. ടെക്‌നിക്കലി ആതു ആയിരിക്കണം തല്ലിയത്, ബട്ട്‌ ഒന്നുടെ കണ്ണ് ചിമ്മി തുറന്നു നോക്കിയപ്പോ ആണ്, ആതു വിന്റെ സ്‌ഥാനത്തു അച്ചാമ്മ.

“നീ സിഗെരെറ്റ് വലിക്കാറില്ല അല്ലെ”

“ഞാൻ, വലിച്ചു ”
പെട്ടെന്ന് ഞാൻ അങ്ങ് സമ്മതിച്ചു കളഞ്ഞു, കാരണം രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നാൽ അവള് വീണ്ടും അവളുടെ കരാട്ടെ യിലുള്ള പ്രാഗൽഭ്യം തെളിയിക്കുകയും ചെയ്യും, എന്റെ ശരീരവും കേടാവും. തന്നേം അല്ല ഇനി വേദന എടുത്താൽ അറിയാതെ എങ്കിലും എന്റെ കൈയും പൊങ്ങി പോകും, പിന്നെ അത്‌ വല്യ ഇഷ്യൂ ആയി, തുടർന്ന് ഞാൻ വീടിന് പുറത്തേക്കും പോകാൻ ചാൻസ് ഉണ്ട്. കാരണം സിഗെരെറ്റ് വലി എന്റെ ഫാമിലിയിൽ വലിയ തെറ്റ് ആണ്.

എന്റെ പെട്ടെന്നുള്ള മറുപടി കേട്ട് അച്ചു ന് ചിരി പൊട്ടി, പക്ഷെ എന്റെ വീണ്ടും എന്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ആതു വിന്റെ വക കരണം നോക്കി ഒരെണ്ണം കൂടി, പക്ഷെ തല്ലാൻ അറിയാഞ്ഞിട്ടാവണം അവള്ടെ വിരല് മാത്രേ എന്റെ മുഖത്ത് കൊണ്ടുള്ളൂ, അച്ചുവും അത്ഭുതപെട്ട് പോയി, ആതു ആരെ തല്ലിയാലും എന്നെ തല്ലുമെന്ന് അവളും വിചാരിച്ചു കാണില്ല.

രണ്ടാമത് കൈ പൊങ്ങിയപ്പഴേക്കും അച്ചു അവളെ തടഞ്ഞു, എവിടുന്നാ എന്ന് അറിയില്ല അനുകുട്ടി എന്നെ കെട്ടിപിടിച്ചു
“അയ്യോ, എന്റെ ചേട്ടായിനെ തല്ലി കൊല്ലല്ലേ ”
എന്ന് പറഞ്ഞു ഉറക്ക കരച്ചിൽ.
പാവം, ഞങ്ങള് 3 പേരും കൂടി എന്തോ പ്ലാൻ ചെയുവാ എന്നോർത് അവള് അതിനടിയിൽ റൂമിൽ കേറിയിരുന്നു , ഞങ്ങളാരും കണ്ടും ഇല്ല.

അതിനിടയിൽ ഞാൻ ഒട്ടും ആഗ്രഹിക്കാതെ എന്റെ കണ്ണ് നിറഞ്ഞിരുന്നു, ആതു അങ്ങനെ ചെയ്യുന് നമ്മള് വിചാരിക്കുന്നില്ലല്ലോ, തലച്ചോർ പറയുന്ന കാര്യങ്ങൾ ചിലപ്പോ നമ്മുടെ ശരീരം അനുസരിക്കില്ല എന്ന് പറയുന്നത് എത്ര ശരി ആണ്.

അനുകുട്ടി ടെ പിടി വിടുവിച്‌ ഞാൻ വാഷ്‌റൂമിലേക്ക് കയറി, 2, 3 വട്ടം മുഖം കഴുകി കണ്ണ് നിറഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തി പുറത്തേക് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *