വാപ്പ അത്യാവശ്യം നാട്ടിലെ കാര്യങ്ങളിൽ ഒക്കെ ഇടപെടുന്ന ഒരു പൊതുപ്രവർത്തകൻ ആണ്.ഞങൾ രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഇലക്ഷനിൽ വനിതാ സീറ്റിന്റെ കാര്യം വാപ്പ പറഞ്ഞു.ഞാൻ എന്നോട് രാഗേഷ് പറഞ്ഞിരുന്നു എന്ന് പറഞ്ഞു.എന്നോട് ഇലക്ഷന് നിൽക്കാൻ പറഞ്ഞ കാര്യം ഞാൻ പറഞ്ഞില്ല.
കുറച്ച് ദിവസം കഴിഞു ഞാൻ സ്കൂൾ വിട്ട് വീട്ടിൽ വന്നപ്പോൾ വീട്ടിൽ കുറെ ബൈക്കും പിന്നെ ഒന്ന് രണ്ട് കാറുകളും ഉണ്ട്. എന്നെ കണ്ടപ്പോൾ ഫോൺ ചെയ്ത് കൊണ്ടിരുന്ന രാഗേഷ് അടുത്തേക്ക് വന്നു.എന്താ സംഭവം എന്നു ചോദിച്ചു.
അകത്ത് എല്ലാവരും ഉണ്ട് .അവർ പറയും എന്ന് പറഞ്ഞു.ഞാൻ അകത്ത് ചെന്നപ്പോൾ ഉപ്പയും പിന്നെ ഞാൻ അറിയാത്ത കുറെ ആളുകളും.
എന്നെ കണ്ട് ഉപ്പ അവരോട് പറഞ്ഞു. ഇത് ആണ് സുബൈദ എന്ന് പറഞ്ഞു.ഞാൻ എല്ലാരോടും നമസ്കാരം പറഞ്ഞു അകത്തേക്ക് പോയി.
ഉമ്മ എന്നോട് കാര്യം പറഞ്ഞു.എനിക്ക് ഇലക്ഷന് മത്സരിക്കാൻ താൽപര്യം ഉണ്ടോ എന്ന് ചോതിക്കൻ ആണ് അവർ വന്നത് എന്ന് പറഞ്ഞു.ഞാൻ പെട്ടന്ന് ഫ്രീസ് ആയി നിന്നു.പിന്നെ കുറച്ച് വെള്ളം എടുത്ത് കുടിച്ചു.കുറച്ച് കഴിഞു ഉപ്പ എന്നെ ഹാളിലേക്ക് വിളിപ്പിച്ചു.എന്നിട്ട് എന്നോട് കാര്യം പറഞ്ഞു
അവർക്ക് നല്ല ഒരു സ്ഥാനാർത്ഥിയെ വേണം പിന്നെ അത്യവിശ്യം കാര്യവിവരം ഉള്ള ഒരാളെ നിർത്താൻ ആണ് അവരുടെ പ്ലാൻ എന്ന് പറഞ്ഞു.
ഉപ്പ എന്നോട് നിനക്ക് മത്സരിക്കാൻ എന്തേലും കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചു.ഉപ്പക്കും ഉമ്മകും സമ്മതം ആണെങ്കിൽ എനിക്ക് കുഴപ്പം ഇല്ല എന്ന് പറഞ്ഞു.പിന്നെ എന്റെ ഉപ്പയോടും കൂടെ ഒന്ന് വിളിച്ച് ചൊതിക്കണ് പറഞ്ഞു.അത് നേരത്തെ ഞാൻ വിളിച്ചു പറഞ്ഞിരുന്നു.അവിടെ എല്ലാർക്കും സമ്മതം ആണ് എന്ന് പറഞ്ഞു.
എല്ലാവരും കുറച്ച് നേരം സംസാരിച്ച്.വിളിക്കാം എന്ന് പറഞ്ഞ് പോയി.ഞാൻ കുളിച്ച് തുണി അലക്കാൻ ബാക്കിലേക്ക് വന്നപ്പോൾ രാഗേഷ് അവരുടെ പറമ്പിൽ നിൽക്കുന്നത് കണ്ടൂ.ഞാൻ അവനെ ഒരു കല്ല് എടുത്ത് എറിഞ്ഞു.പണ്ടെ ഭയങ്കര ഉന്നം ആയതിനാൽ അവന് കൊണ്ടില്ല.കല്ല് നിലത്ത് വീണപ്പോൾ അവൻ തിരിഞ്ഞു നോക്കി, എന്നെ കണ്ടൂ.
ആരിത് ഭാവി മെമ്പർ എന്ന് പറഞ്ഞു കളിയാക്കി എന്റെ അടുത്തേക്ക് വന്നു.ഞാൻ നീ ആണ് ഇതിനെല്ലാം കാരണം എന്ന് പറഞ്ഞു.പിന്നെ ജയിക്കനെങ്കിൽ വേറെ ആരെങ്കിലും വെക്കാൻ പറഞ്ഞു.
പിന്നെ കുറച്ച് സമയം അതെ പറ്റി സംസാരിച്ചു. എന്ത് ആവിശ്യതിന്നും അവൻ കൂടെ ഉണ്ടാവും എന്ന് പറഞ്ഞു.
അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല.എപ്പോഴോ ഉറങ്ങി.
രാവിലെ ഞാൻ സ്കൂളിൽ പോയി .അവിടെ എത്തിയപ്പോഴേക്കും കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരുന്നു.
അങ്ങിനെ കുറച്ച് ദിവസം കഴിഞ്ഞ് വൈകിട്ട് ഞാൻ നടന്നു വരുമ്പോൾ നല്ല മഴയും കാറ്റും ഉണ്ടായിരുന്നു. ഞാൻ മുഴുവൻ നനഞ്ഞു.കുറച്ച് നേരം ഒരു ബസ് സ്റ്റോപ്പിൽ കയറി നിന്നു. അപ്പോഴാണ് രാഗേഷ് ജോലി കഴിഞ്ഞു വരുന്ന വഴിയിൽ എന്നെ കണ്ടൂ.ഞാൻ കാറിൽ കയറി.