രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Posted by

അവനൊരു ഉമ്മയും കൊടുത്തുകൊണ്ടാണ് ഞാൻ അകത്തു കയറിയത് .

ഞാൻ തിരിച്ചു താഴെ ഇറങ്ങുമ്പോൾ കാണുന്നത് റോസ് മോളെ മുലയൂട്ടി ഹാളിലെ സോഫയിലിരിക്കുന്ന മഞ്ജുസിനെയാണ് . എന്നെ കണ്ടതും അവളുടെ മുഖത്ത് ചെറിയൊരു ദേഷ്യം വിരിഞ്ഞു .റോസ്‌മോളുടെ പുറത്തു തഴുകികൊണ്ട് മഞ്ജുസ് അവളെ ഉറക്കാനുള്ള ശ്രമത്തിലാണ് . അതുകൊണ്ടു ഈ സമയത്തു അടുത്തേക്ക് ചെന്നാൽ അവള് വല്ലോം പറയും .

അതുകൊണ്ട് ഒന്നും മിണ്ടാതെ ഞാൻ ഡൈനിങ് ടേബിളിലേക്ക് നീങ്ങി . ശബ്ദമൊന്നും ഉണ്ടാക്കാതെ പയ്യെ അടച്ചുവെച്ചിരുന്ന പാത്രങ്ങളൊക്കെ തുറന്നുകൊണ്ട് ഞാൻ സ്വയം വിളമ്പി . അപ്പോഴേക്കും അകത്തെ മുറിയിൽ നിന്ന് എന്റെ അമ്മച്ചി അങ്ങോട്ടേക്ക് രംഗപ്രവേശം ചെയ്തു .

“ഓഹ്..പുത്രൻ വന്നോ ?”
എന്നെ ഒന്ന് ആക്കിയ മട്ടിൽ പറഞ്ഞുകൊണ്ട് മാതാശ്രീ ചിരിച്ചു .

ഞാനതിനു ഒന്നും പറയാൻ പോയില്ല. അമ്മച്ചി നേരെ എന്റെ അടുത്തായി ഡൈനിങ് ടേബിളിൽ വന്നിരുന്നു . പിന്നെ കറിയും മീൻ വറുത്തതുമൊക്കെ എന്റെ പ്ളേറ്റിലേക്ക് കുറേശെ ഇട്ടു തന്നു .

“എടാ ഇനി നീ മോളെ എടുത്തു പാടത്തേക്കൊന്നും പോകണ്ട . ഈ കണ്ട നേരമൊക്കെ ഉള്ള മഞ്ഞും പൊടിയും ഒകെ കൊണ്ടിട്ട് അതിനു വല്ല അസുഖവും പിടിക്കും . ഒരു ബോധവും ഇല്ലാണ്ടായാൽ എങ്ങനെയാ?”
മാതാശ്രീ ഒരുപദേശം പോലെ പറഞ്ഞു .

“എന്റമ്മേ ..ഞാനിതൊന്നും മനസമാധാനത്തോടെ കഴിച്ചോട്ടെ ..ഒരാളുടെ ഇപ്പൊ കഴിഞ്ഞേയുള്ളു ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അമ്മച്ചിയെ നോക്കി .

“പിന്നെ അവൾക്ക് ദേഷ്യം വരില്ലേ ? തോന്നിയ നേരത്താണോ കുട്ടികൾക്ക് ആഹാരം കൊടുക്കുന്നത് ?”
അമ്മച്ചി മഞ്ജുസിന്റെ ഭാഗം ന്യായീകരിച്ചു .

“ആഹ്…ഒക്കെ എന്റെ തെറ്റാ …പോരെ …”
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു ചോറു കുഴച്ചു .

“എന്റെ കണ്ണാ ..നീയിങ്ങനെ ചാടണ്ട …അമ്മ അങ്ങനെ ഉദ്ദേശിച്ചിട്ട് പറഞ്ഞതല്ല ..നീയിപ്പോ കൊച്ചുകുട്ടി ഒന്നുമല്ലല്ലോ ..രണ്ടു കുട്ടികളുടെ അച്ഛനായില്ലേ ? അപ്പൊ അതിന്റെ ബോധമൊക്കെ കാണിക്കണം ”
അമ്മച്ചി എന്റെ ഇടം കയ്യിൽ പിടിച്ചു ചിരിച്ചു .

“ഹ്മ്മ് ..നല്ല ആളോട പറയണേ ..”
അതൊക്കെ കേട്ടിരുന്ന മഞ്ജുസ് ആ സമയത് പയ്യെ പറഞ്ഞു .

“നിന്നോട് ചോദിച്ചില്ല …”
മഞ്ജുസിന്റെ മറുപടി കേട്ട് ഞാൻ സ്വരം ഉയർത്തി . അവളെ നോക്കാതെ തന്നെയാണ് ഞാനാ മറുപടി പറഞ്ഞത് .

“ഞാൻ നിന്നോടും പറഞ്ഞില്ല …”
മഞ്ജുസ് ഉം വിട്ടില്ല . അവളും ഒന്ന് ശബ്ദം ഉയർത്തി .

“അതെ ..മതി മതി..രണ്ടാളും ഇനി അത് പറഞ്ഞു വഴക്കിടേണ്ട ..ദേ മഞ്ജു മോളെ ..നീ വെറുതെ ഒച്ചയിട്ടിട്ട് കൊച്ചു ഉണരേണ്ട…മിണ്ടാതിരുന്നോ”
റോസിമോളെ മുലയൂട്ടുന്ന മഞ്ജുസിനോടായി അമ്മച്ചി ഉത്തരവിട്ടു .

Leave a Reply

Your email address will not be published. Required fields are marked *