രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Posted by

റോസ് മോളെ ഒന്ന് പൊട്ടിച്ചുകൊണ്ട് മഞ്ജുസ് പല്ലിറുമ്മി .അഞ്ജുവിന്റെ മുഖത്തടിച്ച പോലെ ആയിപോയി അത് ! അടികൊണ്ട റോസ്‌മോള് കൂടുതൽ ഉച്ചത്തിൽ കരഞ്ഞു കണ്ണീരൊഴുക്കിയതോടെ അഞ്ജു നിന്നു തുള്ളി .

“അതിനെ ഇങ്ങു തന്നെ ..”
അഞ്ജു കൊച്ചിനെ തട്ടിപ്പറിക്കാനായി കൈകൾ നീട്ടി .പക്ഷെ മഞ്ജുസ് വെട്ടിത്തിരിഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറി .

“വേണ്ട..എന്റെ കൊച്ചിനെ നോക്കാൻ എനിക്കറിയാം ”
മഞ്ജുസ് പുച്ഛത്തോടെ പറഞ്ഞു അഞ്ജുവിനെ നോക്കി .

“ഓഹ്..അതൊക്കെ ഞാനിപ്പോ കണ്ടു ..ദേ പെണ്ണുമ്പിള്ളേ എന്നോടുള്ള ദേഷ്യം വെറുതെ അതിന്റെ അടുത്ത് കാണിക്കണ്ട ”
അഞ്ജു ദേഷ്യം വന്നാലുള്ള സ്ഥിരം വിളിയോടെ പറഞ്ഞു പല്ലിറുമ്മി .

“നീ പോടീ …ഞാൻ ചിലപ്പോ എന്റെ കുട്ടിയെ അടിച്ചെന്നൊക്കെ വരും..നീയാരാ ചോദിയ്ക്കാൻ ..”
മഞ്ജുസും വിടാൻ ഭാവമില്ലാതെ കയർത്തു .

“അത് നിങ്ങളൊറ്റക്ക് തീരുമാനിച്ച മതിയോ ? കുട്ടി നിങ്ങടെ മാത്രമല്ലലോ ”
അഞ്ജു എന്റെ കാര്യം എടുത്തിട്ടുകൊണ്ട് ചീറ്റി .

ആ സമയമെല്ലാം ആ പാവം റോസ് മോള് കരയുന്നത് മൈൻഡ് ചെയ്യാൻ പോലും രണ്ടെണ്ണവും തയ്യാറായിട്ടില്ല ! സ്വന്തം വാശി ജയിക്കണമല്ലോ .

ഇത്രയൊക്കെ ആയിരുന്നു സംഭവം . അതിന്റെ പേരിൽ അന്ന് മൊത്തം അഞ്ജു പിണങ്ങി നടന്നു . റോസ് മോളെ അടിച്ചത് അബദ്ധമായതോർത്തു റൂമിൽ പോയി മഞ്ജുസും ചിണുങ്ങികരഞ്ഞു . ഒടുക്കം അഞ്ജുവിനോട് സോറി ഒക്കെ പറഞ്ഞാണ് മിസ് ഞാനറിയാതെ പ്രെശ്നം പരിഹരിച്ചത് .

“അതൊക്കെ കഴിഞ്ഞില്ലേ അഞ്ജു ..ഇനി മിസ് അങ്ങനെ വല്ലോം ചെയ്‌താൽ എന്നോട് പറ ..ശരിയാക്കി കൊടുക്കാം ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു മഞ്ജുസിനെ നോക്കി .

“ഡാ ഡാ ..പിന്നെ ആ മായയെ മറ്റന്നാള് തന്നെ കൂട്ടികൊണ്ടു വന്നോളുണ്ട് ..കൃഷ്ണൻ മാമ ഇന്ന് കാലത്തുകൂടി വിളിച്ചു ..”
അതിനിടക്ക് മാതാശ്രീ വീണ്ടുമെന്നെ കുടുംബ കാര്യം ഓർമിപ്പിച്ചു .

“ആഹ്..അതൊക്കെ പോകാം അമ്മെ ..ആദ്യം നാളത്തെ കാര്യം കഴിയട്ടെ ”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ റോസിമോളെയും എടുത്തു അകത്തേക്ക് നടന്നു എന്റെ റൂമിലേക്ക് പോയി .

വൈകുന്നേരം പതിവുപോലെ ഞാൻ ഫുട്ബോൾ കളിക്കുന്ന സ്ഥലത്തേക്ക് റോസ്‌മോളെയും എടുത്തു പോയി . കളിയൊക്കെ കഴിയുന്ന വരെയും പെണ്ണ് എന്റെ കൂട്ടുകാർക്കൊപ്പം പാടവരമ്പത്തിരുന്നു അവളുടേതായ ഭാഷയിൽ ചിരിച്ചു കളിച്ചു . ഇടയ്ക്കു ബോളുമായി ഞാൻ നീങ്ങുമ്പോൾ പെണ്ണ് “ചാ ചാ ” എന്നൊക്കെ ഉറക്കെ വിളിക്കും .

Leave a Reply

Your email address will not be published. Required fields are marked *