നാദിയ ✍️അൻസിയ✍️

Posted by

മുടക്കി…അവസാനം ചെന്നെത്തിയ ഹോസ്പിറ്റൽ എന്ന് പറയാൻ എനിക്ക് കഴിയില്ല കച്ചവട സ്ഥാപനം .. വരുന്നവരുടെ മനസ്സറിഞ്ഞ് ചികിത്സ നടത്തുന്ന ഹോസ്പിറ്റൽ എനിക്കാണ് കുഴപ്പമെന്ന് വിധിയെഴുതി… ആ വാർത്ത കേട്ട തള്ളയുടെ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്… ഇപ്പൊ ഒരു വർഷം ആവുന്നു അവർ പറയുന്ന ടെസ്റ്റും അവർ തരുന്ന മരുന്നും കഴിച്ച് ജീവിതം മുന്നോട്ട് പോകുന്നു… മരുന്ന് തരുന്ന ഡോക്ടർക്കും അറിയാം എനിക്കും അറിയാം കുഴപ്പം ആർക്കാണെന്നും ഈ മരുന്ന് ഞാൻ കഴിച്ചിട്ട് ഒരു കാര്യവും ഇല്ലന്നും …..

ഇപ്പൊ ഇക്കാ ലീവിന് വന്നിട്ട് ഒരാഴ്ച്ച ആയി തള്ള കണ്ടുപിടിച്ച ഹോസ്പിറ്റലിലെ മരുന്നും എൽക്കുന്നില്ലെന്ന് കണ്ടപ്പോ കുറച്ചു നാളായി നിർത്തിവച്ചിരുന്ന തെറി അഭിഷേകം വീണ്ടും ആരംഭിച്ചു… ഉപ്പയും ഇക്കയും അടുത്ത് ഉള്ളപ്പോഴാണ് ഈ തെറിയെല്ലാം വിളിക്കുന്നത് എന്നോർത്തപ്പോ വല്ലാത്ത സങ്കടമായി എനിക്ക്… ഒന്നും കേട്ടില്ല എന്ന മട്ടിലിരുന്ന സലിക്കാനോട് എനിക്ക് വല്ലാത്തൊരു അറപ്പ് തോന്നി…

“നമ്മുടെ ഉസ്താദിന്റെ അടുത്ത് ഇതുപോലെ കുറെ പേര് വരുന്നുണ്ട് അവർക്കെല്ലാം മക്കളും ആയി… നമുക്കതൊന്ന്….”

ഇതുവരെ ഉമ്മാടെ മുന്നിൽ ഉയരാത്ത ഉപ്പാടെ നവോന്നു ചലിച്ചപ്പോ വല്ലാത്ത അത്ഭുതം തോന്നി എനിക്ക്… ഹോ… ഇയാൾക്ക് മിണ്ടാനും അറിയോ…. എന്നിട്ട് പറഞ്ഞ കാര്യമോ… ഉസ്താദിനെ പോയി കാണാൻ… എനിക്ക് അയാളുടെ മുഖത്ത് നോക്കി ആട്ടണം എന്ന് തോന്നി….

“ഞാനും അത് കേട്ടു… എന്താ സലി നിന്റെ അഭിപ്രായം….??

ഉമ്മ അത് പിന്താങ്ങിയപ്പോ മറിച്ചൊരു മറുപടി ഞാൻ ഇക്കാടെ വായയിൽ നിന്നും പ്രതീക്ഷിച്ചില്ല…..

“എന്ന ഉമ്മ പറയുന്നത് പോലെ ….”

അച്ചോടാ… നല്ല കുടുംബം ഈ പൂതനയെ തല്ലി കൊന്ന് ജയിലിൽ പോയാലോ എന്നുവരെ ഞാൻ ചിന്തിച്ചു…. ഇനി എനിക്കതിൽ ഒരു റോളും ഇല്ല ഇവർ എന്താണോ പറയുന്നത് അത് ചെയ്യുക… രാത്രി നിസ്കാരം കഴിഞ്ഞു വന്ന ഉപ്പ എല്ലാവരോടും കൂടി പറഞ്ഞു…

“ഉസ്താദിനെ ഞാൻ കണ്ടു കാര്യം പറഞ്ഞിട്ടുണ്ട്… ഇപ്പൊ നല്ല തിരക്കാവും അവിടെ നിങ്ങളൊരു പത്ത് മണിയോട് കൂടി അങ്ങോട്ട് ചെല്ലു…”

എനിക്കാകെ ദേഷ്യം പിടിക്കാൻ തുടങ്ങി ഇത്രയൊക്കെ ഡോക്ടർമാരെ കണ്ട് മരുന്ന് കഴിക്കേണ്ട ആള് അതൊന്നും ചെയ്യാതെ ഇപ്പൊ ഇയാളെ പോയി കണ്ടിട്ട് എന്തുണ്ടാക്കാനാണ്…. പ്രാർത്ഥനയും മന്ത്രവാദവും വേണ്ടന്നല്ല അതിന്റെ കൂടെ മരുന്ന് കഴിച്ചാൽ അല്ലെ കാര്യമുള്ളു… ഉസ്താദിനെ കാണാൻ പോകുന്ന നേരം ഇക്കാട് ഞാൻ ദേഷ്യത്തോടെ തന്നെ ഇത് ചോദിച്ചപ്പോ കിട്ടിയ മറുപടി ആണ് എന്നെ തളർത്തിയത്…

“ഉമ്മ പറയുന്നതിൽ അപ്പുറം എനിക്കൊന്നും ചെയ്യാൻ ഇല്ല.. പിന്നെ ഇതിൽ എനിക്ക് വിശ്വാസം ഉണ്ട് ശരിയാവും എന്ന്….”

ഇയാളോട് പിന്നെ എന്ത് പറയാൻ… ഞങ്ങൾ അവിടെ എത്തുമ്പോഴും രണ്ട് മൂന്ന് ആള് അവിടെ ഉണ്ടായിരുന്നു.. മുറ്റത്ത് കിടന്ന കാറുകൾ കണ്ടപ്പോ തന്നെ എനിക്ക് തോന്നി ഇയാൾ ഒരു വല ആണെന്ന്… അവരുടെ ഊഴം കഴിഞ്ഞ് അകത്തേക്ക് കയറിയതും സലിക്കാനെ കണ്ട് ഉസ്താദ് ചിരിച്ചു കൊണ്ട് എണീറ്റ് വന്നു കൈ പിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *