രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5
Rathishalabhangal Life is Beautiful 5 | Author : Sagar Kottapuram
Previous Part
സംസാരിച്ചു കിടക്കെ ഞാനൊന്നു കണ്ണടച്ചപ്പോൾ അവളുടെ സ്വരം ഉയർന്നതും എന്റെ കവിളിലൊരു കടികിട്ടിയതും ഒപ്പമായിരുന്നു .അതോടെ വന്ന ഉറക്കമൊക്കെ പമ്പ കടന്നു ഞാൻ ഞെട്ടിപിടഞ്ഞു എഴുനേറ്റു !”ആഹ്..എന്താടോ മിസ്സെ ..”
ദേഷ്യം വന്നെങ്കിൽ കൂടി ദയനീയമായി ഞാനവളെ നോക്കി ചിണുങ്ങി .
“ഞാൻ പറയുന്നതൊന്നും നീ കേൾക്കണില്ലേ..?”
എന്റെ ദയനീയത ഒന്നും വിഷയമാക്കാതെ മഞ്ജുസ് കണ്ണുരുട്ടി . അവള് ഞങ്ങളുടെ പഴയ ഒലിപ്പിക്കലിന്റെ കാലം എന്തോ പറഞ്ഞുകൊണ്ട് ഇരിക്കുവായിരുന്നു . അതിനിടയിലാണ് ഞാൻ മയങ്ങിപോയത് .
ആദ്യമാദ്യമൊക്കെ മഞ്ജുസ് എന്നോട് ഫോണിൽ സംസാരിക്കുമ്പോൾ അധികം ഒന്നും നീണ്ടുനിൽക്കില്ല . പക്ഷെ ഞങ്ങളുടെ കാര്യത്തിലൊരു തീരുമാനം ആയതോടെ അവൾക്കു സ്വതവേയുള്ള പൊസസീവ്‌നെസ്സ് കൂടിവന്നു . അതോടെ പിന്നെ ഞാൻ എപ്പോഴും അവളോട് ഫോണിലൂടെ സംസാരിക്കണം എന്ന ലൈൻ ആയി . നമുക്ക് ആണേൽ ഫ്രെണ്ട്സിനെ കൂട്ടുകെട്ടും വേറെ കലാപരിപാടികളും കളിയുമൊക്കെ ഉള്ളതുകൊണ്ട് അവളെപ്പോഴേലും വിളിച്ചാൽ ഞാൻ പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു കട്ടാക്കും. പിണങ്ങാൻ അന്നത്തെ കാലത്തു അതുതന്നെ അവൾക്കു ധാരാളമാണ് . പിന്നെ വിളിച്ചാൽ എന്നെ ചീത്ത പറയും .
“നിനക്കിപ്പോ എന്നെവേണ്ടല്ലോ , കൂട്ടുകാരല്ലേ വലുത് ..
അവരോടൊപ്പം എത്രസമയം വേണേലും നിനക്ക് കമ്പനി കൂടാം.
ഞാൻ വിളിച്ചാൽ പറ്റില്ല അല്ലെ ?”
എന്നൊക്കെ ചോദിച്ചു കക്ഷി ചൂടാവും .
സോപ്പിടാൻ വേണ്ടി ഞാൻ എന്തേലും പറഞ്ഞു നോക്കിയാലോ
“മതി മതി ഇയാളൊന്നു പണയണ്ട ..”
എന്ന് പറഞ്ഞു അവള് കട്ടാക്കി പോകും . പിന്നെ നട്ടപാതിരക്കാണ് വീണ്ടും വിളിച്ചു സെറ്റാക്കുന്നത്.
ഈ നൊസ്റ്റാൾജിയ മെമ്മറീസ് ഒകെ അവള് പറഞ്ഞപ്പോഴാണ് ഞാൻ മയങ്ങിപോയത് !
“ഉണ്ടല്ലോ…ഞാനൊക്കെ കേട്ടു..”