തിന്നോണ്ടിരിക്കുന്നത്.ഭാരിച്ച മനസ്സുമായി ഞാൻ ഏറ്റവും പിറകിൽ നടന്നു.
“ആഹ് എല്ലാരും ണ്ടല്ലോ….
ഇന്നെന്തെലും വിശേഷം ണ്ടോ..,?
കൗണ്ടറിലിരിക്കുന്ന അശോകേട്ടൻ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.
“വിശേഷം ഒന്നൂല്ല.. എല്ലാരും കൂടെ ഇങ് പോന്നു അത്രേ ഒള്ളൂ..”
അച്ഛമ്മ വഴിപാട് എഴുതിയ തുണ്ട് കടലാസ് അശോകേട്ടനു നേരെ നീട്ടി കൊണ്ട് ചിരിച്ചു.
“ഞാൻ ദൂരത്ത്‌ന്ന് ഈ കുട്ടീനെ കണ്ടപ്പോ കണ്ണന്റെ കല്യാണം കഴിഞ്ഞൂന്ന് കര്തി.. ഇപ്പഴാ മനസ്സിലായെ
ഇത് ഉണ്ണീന്റെ ഭാര്യല്ലേ….?
അതിനാരും ഒന്നും മിണ്ടിയില്ല
ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ഞങ്ങൾ പരസ്പരം നോക്കി.
കാര്യം അമ്പലത്തിലേക്ക് വല്യ ദൂരം ഒന്നും ഇല്ലെങ്കിലും ഞാൻ അപൂർവമായിട്ടേ അമ്പലത്തിൽ വരാറുള്ളൂ.ഉത്സവത്തിനും മറ്റ് വിശേഷ ദിവസങ്ങളിലും മാത്രം.അന്ന് തന്നെ ചിലപ്പോൾ ഉള്ളിൽ കയറി തൊഴുകാറൊന്നും ഇല്ലാ.. ദൈവത്തിനോട് വിരോധം ഒന്നും ഉണ്ടായിട്ടല്ല.ദൈവാനുഗ്രഹം കിട്ടാൻ അമ്പലത്തിൽ വരേണ്ട എന്നാണ് ഞാൻ ചിന്തിക്കാറ്.
പിന്നെ ഇടക്ക് യുക്തിവാദത്തിന്റെ അസ്കിതയും ഉണ്ട്. വിവരക്കേട് വേണ്ടുവോളം ണ്ടല്ലോ.! ഇതിലെല്ലാമുപരി രാവിലെ കുളിച്ചൊരുങ്ങി പോരാനുള്ള
മടിയാണ് പ്രധാന കാരണം.ഏറ്റവും മുന്നിൽ അച്ഛമ്മ പിന്നെ ലച്ചു, അമ്മു പിന്നിൽ ഞാൻ ഈ ക്രമത്തിലാണ് അമ്പലത്തിനുള്ളിലേക്ക് കയറിയത്. സ്ഥിര സന്ദർശകയായ അച്ഛമ്മക്ക് പ്രത്യേകിച്ചൊന്നും പറയാൻ ഇല്ലാത്തോണ്ട് പെട്ടന്ന് പ്രദക്ഷിണം വെച്ചു പോവുന്നുണ്ട്. ലച്ചുവും അധികം സമയമൊന്നും എടുക്കുന്നില്ല. എന്നാൽ എന്റെ മുൻപിലുള്ള കക്ഷി കണ്ണടച്ച് ഒരുപാട് സമയം എന്തൊക്കെയോ പറയുന്നുണ്ട്.ഒന്നും വ്യക്തമല്ല.അവളെ മറികടന്ന് പോയി പ്രദക്ഷിണം വെച്ചാലോന്ന് വരെ ഞാൻ ആലോചിച്ചു.
“മതി പെണ്ണെ.. ഇനീം കഴിഞ്ഞില്ലേ ?
സഹികെട്ട് ഞാൻ അവളുടെ ചെവിയിൽ ചോദിച്ചു
അത് കേട്ടതും ഉണ്ടക്കണ്ണുരുട്ടി എന്നെയൊന്നു നോക്കി !
ഹൊ ഭദ്രകാളി !
പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല.ക്ഷമയോടെ അവളുടെ പിന്നാലെ നടന്ന് പ്രദക്ഷിണം തുടർന്നു. ഞാൻ നോക്കുമ്പോൾ അമ്മയും അച്ഛമ്മയും ഗണപതിയുടെ പ്രതിഷ്ഠക്ക് മുന്നിൽ ഏത്തമിടുന്നത് പൊലെ വണങ്ങി പ്രദക്ഷിണം തുടരുന്നുണ്ട്.
അടുത്ത പണി !
ഇത്രേം കാലമായിട്ട് ഞാൻ ഗണപതി ഭഗവാനെ അങ്ങനെ വണങ്ങീട്ടില്ല. അവിടെ എത്തുമ്പോൾ നൈസ് ആയിട്ട് കടന്ന് കളയാറാണ് പതിവ്.വേറെ ഒന്നും കൊണ്ടല്ല ചെറുപ്പത്തിൽ വളരെയധികം ലജ്‌ജാ ശീലമുള്ള കൂട്ടത്തിലായിരുന്നു ഞാൻ. ആൾക്കാർ നോക്കി നിൽക്കെ അതൊക്കെ ചെയ്യുന്നത് എനിക്ക്