പറയേണ്ടെന്ന് വെച്ചതാണെങ്കിലും സത്യം തന്നെ ആയിരുന്നു അത്..
“അയ്യോ ഇന്നെന്റെ ആങ്ങളക്ക്
സ്നേഹം ഒഴുകുവാണല്ലോ.. “
മറുതലക്കൽ. ചിന്നു ചിരിക്കുകയാണ്..
“പോടീ പട്ടീ ഞാൻ സീരിയസായിട്ട് പറഞ്ഞതാ നിനക്കിവിടെ വന്ന് നിന്നൂടെ?
“അപ്പൊ അമ്മയെ എന്ത് ചെയ്യും ചെക്കാ?
“അമ്മയേം കൂട്ടണം..!
“ അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം..ട്ടോ ഇപ്പോ മോൻ സമാധാനിച്ചെ…”
“എനിക്ക് നിന്നെ കാണാൻ തോന്നുവാ പൊട്ടിക്കാളീ… ”
ഞാൻ വിഷമത്തോടെ പറഞ്ഞു..
“അതിനെന്താ ഞാൻ നാളെ രാവിലെ അവിടെത്തും.. ഇപ്പൊ ഉറങ്ങിക്കെ.. ഉമ്മാഹ്.. സ്വീറ്റ് ഡ്രീംസ്… ”
ആദ്യമൊക്കെ ചിരിച്ചെങ്കിലും അവസാനമെത്തിയപ്പോഴേക്കും അവളുടെ ശബ്ദത്തിലും നിരാശയും ദുഖവും നിഴലിച്ചിരുന്നു….
അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി. രാവിലെ ലച്ചു വന്ന് തട്ടി വിളിച്ചപ്പോഴാണ് ഉറക്കമുണർന്നത്.
“എണീറ്റെ ചെക്കാ..
അമ്പലത്തിൽ പോണ്ടേ..?
“അമ്പലത്തില് നാളെ പോവാ..
ഇന്ന് വയ്യാ….
ഞാൻ ഉറക്കച്ചടവിൽ പറഞ്ഞു കൊണ്ട് വീണ്ടും ചുരുണ്ടു കൂടി..
“വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം തെണ്ടീ !
ആ പെണ്ണ് രാവിലെ ഒരുങ്ങി നിക്കാണ്…..
“ഓരോരോ ശല്യങ്ങള്… !
ഞാൻ കണ്ണും തിരുമ്മികൊണ്ട് എണീറ്റു. നോക്കുമ്പോൾ ലച്ചുവും
കുളിയൊക്കെ കഴിഞ്ഞ് സാരി ചുറ്റി നിൽക്കുകയാണ്..
“ന്നാ വേഗം കുളിച്ച് വാ…”
തോർത്തെന്റെ നേരെ എറിഞ്ഞു തന്നുകൊണ്ട് അമ്മ റൂമിൽ നിന്ന് പോയി..
കുളിച്ചിറങ്ങി വന്നപ്പോൾ അലക്കിത്തേച്ച മുണ്ടും ഷർട്ടും കൊണ്ട് അമ്മു വന്നു.സെറ്റ് സാരിയുടുത്തപ്പോൾ ഭംഗി കുറച്ച് കൂടി കൂടിയ പൊലെ.നല്ല ഐശ്വര്യം.ഞാനവളെ കണ്ണെടുക്കാതെ നോക്കി നിന്ന് പോയി…..
പക്ഷെ മുഖത്ത് ഒരു മൂടികെട്ടല് പ്രകടമാണ്..
“എന്താഡി.. ഒരു തെളിച്ചം ഇല്ലാതെ..?