ചോദിക്കാതെ തന്നെ പെണ്ണ് എന്റെ വായിലേക്ക് തിരുകി തന്ന് കുടിപ്പിക്കാറുണ്ട്. കൊച്ചു കുഞ്ഞുങ്ങളെപ്പോലെ ഞാനത് നുണഞ്ഞു കൊടുത്താൽ അവൾ സുഖമായിട്ടുറങ്ങും..
പക്ഷെ അതിന്റെ മറുപടി നല്ല ഒന്നാന്തരം നുള്ളാണ് കിട്ടിയത്..
കെറുവിച്ചു കൊണ്ട് പെണ്ണ് മുഖം താഴ്ത്തി..
“മാറിക്കെ ഞാൻ പോട്ടെ..”
അവളെന്റെ കൈ ബലമായി പിടിച്ച് മാറ്റാൻ നോക്കി..
“ഒറ്റക്ക് കിടക്കുമ്പോ ഓർക്കാൻ എന്തെങ്കിലും തന്നിട്ട് പോടീ.. ”
ഞാൻ പറഞ്ഞത് മനസ്സിലായിട്ടും പെണ്ണ് ഉണ്ടക്കണ്ണുകൾ പിടപ്പിച്ച്
ഒരു നിമിഷം എന്നെ തന്നെ നോക്കി.പിന്നെ പതിയെ മുഖമടുപ്പിച്ച് ആ പവിഴാധരങ്ങൾ എന്റെ കവിളിൽ പതിപ്പിച്ച് അനങ്ങാതെ കുറച്ച് നേരം നിന്നു.
“പോട്ടേ ട്ടോ…
ഫോണില് കളിച്ചോണ്ടിരിക്കാതെ വേഗം ഉറങ്ങക്കോണം”,
രാവിലെ എണീറ്റ് അമ്പലത്തിൽ പോണം.. നേരത്തെ എണീക്കണം.. കേട്ടല്ലോ..
ഉണ്ടക്കണ്ണുരുട്ടി ഉപദേശവും കിട്ടി ബോധിച്ചു.എന്നെ വിട്ടുകൊണ്ട് അവൾ റൂമിൽ നിന്ന് ഇറങ്ങിപ്പോയി. അപ്പോഴേക്കും അവളെ കാണാതെ ലച്ചു വിളിച്ചന്വേഷിക്കാൻ തുടങ്ങിയിരുന്നു.
ഞാൻ അവൾ തന്നെ വിരിച്ചിട്ടിട്ട് പോയ എന്റെ കിടക്കയിലേക്ക് മറിഞ്ഞു.എന്റെ പെണ്ണിന്റെ മാറിന്റെ ചൂടുപറ്റാതെ ഉറക്കം വരാൻ വല്യ പാടാണ് ഇപ്പൊ.അല്ലെങ്കിൽ പിന്നെ ലച്ചുവിനെ ഒട്ടിച്ചേർന്നു കിടക്കണം. ഇതിപ്പോ രണ്ടും ഇല്ലല്ലോ…
ഉറക്കം വരാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. സമയം ആകെ പത്തുമണി ആവുന്നേ ഒള്ളൂ.വാട്സാപ്പിൽ കയറി സമയത്തെ കൊല്ലാനൊരു ശ്രമം നടത്തി. എവിടുന്ന്.. അമ്മു ഓൺലൈൻ ഇല്ലാ. അതെങ്ങനെയാ കിടക്കയിൽ നിന്ന് ഫോണിൽ കളിക്കാൻ ലച്ചു പണ്ടേ സമ്മതിക്കില്ല. അല്ലെങ്കിലും വാട്സപ്പൊന്നും പഴയ പോലെ രസമില്ല.സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കുന്ന കുറെ വാണങ്ങൾ മാത്രേ അതിലുള്ളൂ.ജിഷ്ണുവിന്റെയൊക്കെ സ്റ്റാറ്റസ് കണ്ടാൽ പെറ്റ തള്ള സഹിക്കില്ല. ടിക്ടോക്കിൽ നിന്ന് കുറെ ഊമ്പിയ പ്രണയ ഡയലോഗും കൊണ്ട് ഇറങ്ങിക്കോളും തെണ്ടി. അവനെ ഞാൻ മ്യുട്ട് ചെയ്ത് വെച്ചതായിരുന്നു കുറെ കാലം. ഇപ്പഴും ഒരു മാറ്റവും ഇല്ലാ.. !
അങ്ങനെ ഓരോരുത്തരുടെ സ്റ്റാറ്റസ് സ്ക്രോൾ ചെയ്ത് പോവുന്നതിന്റെ ഇടക്കാണ് ചിന്നുവിന്റെ സ്റ്റാറ്റസ് ശ്രദ്ധയിൽ പെട്ടത്. എന്റെ പഴയ ഏതോ ഒരു ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ആക്കി ‘മൈൻ ‘ എന്ന് കാപ്‌ഷൻ കൊടുത്തിരിക്കുന്നു.അത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു..
ഉടൻ തന്നെ അവൾക്ക് ഡയൽ ചെയ്തു…
“ചിന്നൂസെ ഉറങ്ങീല്ലേഡാ…
“ഇല്ലേട്ടാ.. ഞാൻ ചുമ്മാ അമ്മയോട് കത്തി വെച്ച് കിടക്കാണ്… ”
അവൾ ചെറു ചിരിയോടെ മറുപടി നൽകി.
“പിന്നെന്തായി നിങ്ങടെ പിണക്കം ?
“ആ അതൊക്കെ മാറി പെണ്ണെ.
ഇപ്പോ വീട്ടിലാ.. അവൾ അമ്മേടെ റൂമിലും ഞാൻ എന്റെ റൂമിലും.. ”
ഞാൻ ഒറ്റശ്വാസത്തിൽ മറുപടി നൽകി..
“നിന്നെ ഭയങ്കര മിസ്സിങ്ങാ പെണ്ണെ.. .. “