അങ്ങേരെ ഒക്കെ നമ്മള് കുപ്പീലാക്കും.”
അനുവിന്റെ കണ്ണീരു തുടച്ചു കൊണ്ട് ഞാൻ കവിളിൽ ഉമ്മവെച്ചു.അവളെന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കി അനങ്ങാതെ ഇരുന്നു..
“ഞാൻ കണ്ണേട്ടനെ ഇട്ടിട്ട് പോവുന്ന് തോന്നുന്നുണ്ടോ..?
ഞാൻ അഴിഞ്ഞാട്ടക്കാരി ആണോ ഏട്ടാ..?
എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് അവൾ ദയനീയമായി
നോക്കി ചോദിച്ചു. പിന്നെ തേങ്ങലോടെ എന്നെ കെട്ടി പിടിച്ചു.
“അതൊക്കെ അങ്ങേര് പ്രാന്ത് പറഞ്ഞതല്ലേ കുഞ്ഞൂ.. എനിക്കറിയാലോ എന്റെ പെണ്ണിനെ…. ”
അവളെ ചേർത്തണച്ചു കൊണ്ട് ഞാൻ പറഞ്ഞു. വാസ്തവത്തിൽ അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു.
ഓരോന്ന് ആലോചിച്ചപ്പോൾ എനിക്ക് അച്ഛനോടുള്ള ദേഷ്യം കൂടി കൂടി വന്നു.ഇമ്മാതിരി വർത്തമാനം ഒക്കെ പറഞ്ഞിട്ട് അയാൾ നാളെ എങ്ങനെ ഇവളുടെ മുഖത്ത് നോക്കും..?
“നമ്മള് ഒരുമിക്കും എന്നെനിക്ക് തോന്നണില്ല കണ്ണേട്ടാ..
ദൈവത്തിനു പോലും ഇഷ്ടല്ലാന്നു തോന്നുന്നു. ”
അമ്മു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് എന്നെ ഉറ്റുനോക്കി.
“അങ്ങേർക്ക് ഇഷ്ടല്ലെങ്കി വേണ്ടെടീ… എന്നെങ്കിലും ഏതെങ്കിലും ഒരു ജന്മത്തില് മൂപ്പരുടെ കണ്ണ് വെട്ടിച്ച് നമ്മള് ഒരുമിക്കും.. അതുറപ്പാണ്
അത് വരെ കാത്തിരിക്കാൻ നീ റെഡി അല്ലെ ?
അവളെ വരിഞ്ഞു മുറുക്കികൊണ്ട് ഞാനത് ചോദിച്ചപ്പോൾ അവൾ കണ്ണ് തുടച്ചു കൊണ്ട് മുഖമുയർത്തി ചിരിച്ചു..
ആശ്വാസത്തിന്റെ പുഞ്ചിരി.. !
“അപ്പൊ ഒരു ജന്മത്തിലും എന്നെ വിടാൻ ഉദ്ദേശമില്ലാലെ..ദുഷ്ടാ..!
അവൾ ചിരിയോടെ എന്നെ നോക്കി ചോദിച്ചു…
“ഇല്ലല്ലോ മോളെ.. എന്നെ എന്ന് കണ്ടു മുട്ടിയോ അന്ന് മുതല് നീ
ലോക്കാ… ”
മൂക്കുകൾ തമ്മില് ഉരസികൊണ്ട് ഞാൻ ചിരിയോടെ മറുപടി നൽകി കൊണ്ട് അവളെ മുറുക്കി കെട്ടിപിടിച്ചു. ഒരിക്കലും വേർപെടില്ലെന്ന വിശ്വാസത്തോടെ.. !
തുടരും…