ഇപ്രാവശ്യം അച്ഛന്റെ ശബ്ദം ഇത്തിരി മയപ്പെട്ടിരുന്നു..
ഞാൻ ഫോൺ കൊടുത്തപ്പോൾ അമ്മു നിസ്സഹായതയോടെ എന്നെ നോക്കി.അവൾ ഫോൺ ചെവിയിൽ വെക്കുന്നതിനു മുന്നേ ഞാൻ ലൗഡ് ഓണാക്കി.എന്താ പറയുന്നേ എന്ന് ഞാനും കൂടെ അറിയണമല്ലോ..
“ഹെലോ… ”
വിറയാർന്ന ശബ്ദത്തിൽ അമ്മു
ഫോണെടുത്തു.
“തൃപ്തിയായല്ലോ അല്ലേ….?
“അത്.. അച്ഛാ.. കണ്ണനെന്നെ ആദ്യേ ഇഷ്ടായിരുന്നു.. ”
അനു വിക്കികൊണ്ട് പറഞ്ഞൊപ്പിച്ചു..
“ഈ പ്രായത്തിലുള്ള ചെക്കന്മാർക്ക് പല ഇഷ്ടങ്ങളും കാണും അതിന് കൂട്ട് നിക്കുന്നവരെ വേറെ പേരാണ് ഞങ്ങളൊക്കെ വിളിക്കാറ്..”
അച്ഛന്റെ വാക്കുകൾ അവളെ വളരെയധികം വേദനിപ്പിച്ചു എന്ന് വ്യക്തമാണ്.അവൾ ശബ്ദമുണ്ടാക്കാതെ വിതുമ്പികൊണ്ട് എന്നെ ദയനീയമായി നോക്കി
“വെറുതെ അവളുടെ മെക്കിട്ട് കേറണ്ട.. എന്നോട് സംസാരിച്ച മതി “
ഫോൺ തട്ടിപ്പറിച്ചു വാങ്ങി കൊണ്ട് ഞാൻ ചൂടായി
“നിന്നോട് സംസാരിക്കാൻ തന്നേ ആണ് പോണത്.. മര്യാദക്ക് അവിടുത്തെ പൊറുതി ഇന്നത്തോടെ നിർത്തിക്കോണം. !
“നടക്കില്ല… ഇനിയെന്താ… ”
ഞാൻ കൂസലില്ലാതെ ഉത്തരം നൽകി
“ആഹാ തന്തേനേം തള്ളേനേം എതിർത്തു പറയാനും പഠിച്ചല്ലോ !
ഒക്കെ നിന്റെ മറ്റവളുടെ കോച്ചിങ് ആയിരിക്കും ലെ?
അത്യധികം പുച്ഛത്തോടെയാണ് അച്ഛനത് പറഞ്ഞത്..
ഒരുകഥകൾ.കോം കോച്ചിങ്ങും അല്ല. ഞങ്ങളുടെ കല്യാണം നടത്തി തന്നൂന്ന് കരുതി ഭൂകമ്പം ഒന്നും ണ്ടാവാൻ പോണില്ലല്ലോ..”
ശബ്ദം പരമാവധി കുറച്ച്, മയപ്പെടുത്തിക്കൊണ്ടാണ് ഞാനത് പറഞ്ഞത്..
“അതിന് ഗോപാലൻ ചാവണം !
അല്ലെങ്കി തള്ളേം മോനും കൂടെ എന്നെ കൊല്ലേണ്ടി വരും.. !
അതിനെനിക്ക് മറുപടി ഉണ്ടായിരുന്നില്ല.. ഒരു നിമിഷം ഇരുവരും നിശബ്ദരായി..
“അച്ഛന്റെ കുട്ടി ഇത് വിട്ട് കളയെടാ.. ഇത് നാട്ടുകാരറിഞ്ഞാ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ലാ…. “
കുറച്ച് നിമിഷങ്ങൾക്ക് ശേഷം
അച്ഛൻ വളരെ ശാന്തമായി പറഞ്ഞു.
“എന്നെകൊണ്ട് പറ്റില്ല അച്ഛാ..
ഇവളില്ലാതെ ഒരു ദിവസം പോലും പറ്റണില്ലാ പിന്നെയാണ്”