പെട്ടന്നുള്ള ദേഷ്യത്തിൽ ഞാൻ ആ ഓഫർ നിരസിച്ചു.
“ഉറപ്പാണല്ലോ ഇനി ചോദിച്ചു വന്നാ ഞാൻഞാൻ ചെന്നിനായകം തേച്ചങ്ങോട്ട് തരും.. പറഞ്ഞില്ലാന്നു വേണ്ടാ….”
ഞാൻ വേണ്ടാന്ന് പറഞ്ഞത് കാളിക്ക് വല്യ ഇൻസൾട്ട് ആയിട്ടുണ്ട്.അവളെന്നെ തുറിച്ചു നോക്കി..
“പോടീ അവ്ട്ന്ന് ഒരു തമാശ പറയാനും പറ്റൂലെ..?
സംഗതി കൈവിട്ടു പോവുമെന്ന് മനസ്സിലായ ഞാൻ എണീറ്റ് അവളുടെ കരവലയത്തിനുള്ളിലേക്ക് കടന്നതും എന്റെ ഫോൺ ശബ്ദിച്ചു..
“ഏത് നാറിയാണോ ഈ നേരത്ത്…!
ഞാൻ ഫോണെടുത്ത് നോക്കി.
അച്ഛൻ !
ആ വിളി പ്രതീക്ഷിച്ചതായിരുന്നെങ്കിലും ചെറിയൊരാന്തൽ എന്റെ ഉള്ളിലൂടെ കടന്ന് പോയി.
“അച്ഛനാ പെണ്ണെ മിണ്ടല്ലേ ട്ടൊ. !
ഞാൻ വിരൽ ചുണ്ടിനു കുറുകെ വെച്ച് അമ്മുവിന് മുന്നറിയിപ്പ് നൽകി.അത് കേട്ടതോടെ അവളുടെ കാറ്റ് പോയ മട്ടുണ്ട്..ഞാൻ കട്ടിലിന്റെ ക്രാസിയിലേക്ക് ചാരി ഇരുന്നതും പെണ്ണ് പേടിച്ചരണ്ട കണ്ണുകളോടെ എന്റെ അടുത്തേക്ക് ഇഴഞ്ഞു വന്ന് എന്റെ നെഞ്ചിലേക്ക് തലവെച്ച് എന്നെ ചുറ്റി വരിഞ്ഞു കണ്ണടച്ചു.
“ഹലോ.. “
ആത്മവിശ്വാസം ഒട്ടും ഉണ്ടായിരുന്നില്ല എനിക്ക്.
“നീ ഇപ്പൊ എവിടെയാ..?
അച്ഛന്റെ പരുഷമായ സ്വരം..
“ഞാൻ പുറത്താ.. വീട്ടിലല്ല.. ”
ഞാൻ ധൈര്യം സംഭരിച്ചു കൊണ്ട് മറുപടി നൽകി.
“തറവാട്ടിലല്ലേ ?
ഒക്കെ ഞാൻ അറിഞ്ഞു..
നാണമില്ലല്ലോടാ നായെ..!
അച്ഛൻ അലറി..
“ആ തറവാട്ടിലാ..അതിനിപ്പോ എന്ത് വേണം..? ”
പെട്ടന്നുണ്ടായ ദേഷ്യത്തിൽ ഞാൻ മറുപടി നൽകി.അമ്മു എന്റെ വായ പൊത്തിയപ്പോഴാണ് എനിക്ക് ബോധം വന്നത്.
“നീ എവിടേലും പോയി തൊലഞ്ഞോടാ കുടുംബത്തിനെ പറയിപ്പിക്കാൻ…. ”
മൂപ്പര് വിട്ടു തരാനുള്ള ഭാവമില്ല..
“ആ തലതെറിച്ചവള് ണ്ടോ കൂടെ?
“തലതെറിച്ചവളൊന്നും കൂടെ ഇല്ലാ എന്റെ പെണ്ണ് ഇവിടെ ണ്ട് എന്തെ?
“എനിക്ക് നിന്നോടൊന്നും പറയാനില്ല അവൾക്ക് ഫോൺ കൊടുക്ക്… “