ഞാൻ കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു.
“ഞാനാരാന്ന് ഒന്നൂടെ പറഞ്ഞെ…?
“എന്റെ വാവ.. എന്റെ.. കുറുമ്പി..”
അതിലേറെ പതപ്പിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല ..
“മേലാൽ ഇങ്ങനെ വല്ലോം പറഞ്ഞാ… !
ചൂണ്ടു വിരൽ എനിക്ക് നേരെ ഉയർത്തി കണ്ണുരുട്ടി പറഞ്ഞ ശേഷം വീണ്ടും പെണ്ണ് ഒന്നും സംഭവിക്കാത്ത മട്ടിൽ മുഖം എന്റെ കഴുത്തിലേക്ക് പൂഴ്ത്തി.
എന്റെ സംശയം സാധൂകരിച്ചു കൊണ്ട് പെണ്ണിന്റെ കണ്ണീർ തുള്ളികൾ എന്റെ കഴുത്തിലേക്ക് വീണു..
“വയസ്സ് കൂടിയത് ന്റെ കുറ്റം അല്ലല്ലോ…. “
പെണ്ണ് വിതുമ്പി കൊണ്ട് പറഞ്ഞു.
“ചിണുങ്ങാതെ കുഞ്ഞേ ഞാൻ തമാശ പറഞ്ഞതാണെന്ന് നിനക്കറിയാലോ.. പിന്നെന്താ..?
അവള് കരയുന്നത് കാണുമ്പോ വല്ലാത്ത എടങ്ങേറാണ്..
ഒരിക്കലും കരായിക്കൂലാന്ന് കരുതിയതാണ്. ചില സമയത്ത് എന്റെ നാവ്.. !
“ന്നാലും തൊക്കെ ഏട്ടന്റെ മനസ്സില്ണ്ടല്ലൊ.. പറയ്‌ണില്ലാന്നല്ലേ ഒള്ളൂ…. ”
“ആടീ അതോണ്ടാണല്ലോ അഞ്ചാറ് കൊല്ലം പട്ടിയെ പോലെ ഞാൻ പിന്നാലെ നടന്നത്. അന്നും എനിക്കറിയെന്നു നിന്റെ വയസ്സ്… !
അവളുടെ പായാരം പറച്ചില് കേട്ട് എനിക്കങ്ങു ചൊറിഞ്ഞു കേറി..
“എത്ര വർഷം…?
അവൾ കണ്ണുതുടച്ചു കൊണ്ട് മുഖമുയർത്തി എന്നെ നോക്കി
“ആറ് കൊല്ലം.. പതിനാറു വയസ്സില് പിന്നാലെ നടക്കാൻ തൊടങ്യേതാ ഞാൻ.”
ഞാൻ ദേഷ്യത്തോടെ പറഞ്ഞു നിർത്തി.
“ഉഫ്. ഞാനൊരു സംഭവം തന്നെ ലെ… .?
എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
“എടീ ദുഷ്ടേ ആക്ടിങ് ആയിരുന്നു ലെ…. !
അവളുടെ അട്ടഹാസം കണ്ട് എനിക്കും ചിരി വന്നു.
“പിന്നല്ല…. ങ്‌ഹും..അമ്മുവിനോടാ കളി.. !
അവൾ പുച്ഛത്തോടെ പറഞ്ഞ് വീണ്ടും ചിരിച്ചു.ഇളിഭ്യനായി കിടക്കുന്ന എന്നെ കാണുമ്പോൾ അവൾക്ക് ചിരി കൂടുകയാണ്.
“വന്നേ… കുടിക്കാൻ തരാം..
ആറു കൊല്ലം പിന്നാലെ നടന്ന് ക്ഷീണിച്ചതല്ലെ എന്റെ മോൻ.. ”
അവൾ കട്ടിലിൽ ഇരുന്ന് എന്നെ കൈ നീട്ടി വിളിച്ചു.
“കൊണ്ട് പോടീ വഞ്ചകീ !
എനിക്ക് വേണ്ടാ .. “