“ഏട്ടന്റെ കുറുമ്പി എവിടേ..?
“ദാ….
അവൾ മുഖമുയർത്തികൊണ്ട് പാൽപ്പല്ലുകൾ കാട്ടി…
“അയ്യടാ.. ഒരു കുറുമ്പി.. എന്നേക്കാൾ രണ്ട് വയസ്സ് കൂടുതൽ ഇല്ലെടീ കുരിപ്പേ നിനക്ക് ?..
“അതോണ്ടിപ്പോ എന്താ..?
എന്റെ പെട്ടന്നുള്ള ഭാവമാറ്റം കണ്ട് അവൾ ചുണ്ട് മലർത്തി.
“അതോണ്ട് ഒന്നൂല്ല. ഞാൻ ഇനി മുതൽ അനു ചേച്ചീന്നേ വിളിക്കൂ..”
ഞാൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.
“അതിനെന്താ കണ്ണന് ഇഷ്ടമുള്ളത് വിളിച്ചോ..എനിക്ക് പ്രശ്നല്ലാ.. ”
എന്നെ അമ്പരപ്പിച്ചു കൊണ്ട് അവൾ സൗമ്യമായി മറുപടി നൽകി.
പക്ഷെ അതെനിക്കുള്ള മുട്ടൻ പണിയുടെ മുന്നോടിയാണെന്ന് എനിക്ക് ഒരു ഊഹവും ഉണ്ടായില്ല.ശാന്തമായി നെഞ്ചിലേക്ക് തല വെച്ച അവളുടെ അരിപ്പല്ലുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ എന്റെ മുലക്കണ്ണിനു ചുറ്റും ആഴ്ന്നിറങ്ങി.അതെ സമയം തുടയിൽ അവളുടെ കൂർത്ത നഖങ്ങളും ആഴ്ന്നിറങ്ങിയിരുന്നു.
“..ഹൗ… വിടെടി… പ്ലീസ്..”
അസഹ്യമായ പുകച്ചിലിൽ ഞാൻ കിടന്ന് പുളഞ്ഞു.
“ഞാൻ ആരാന്നാ പറഞ്ഞെ..?
അവൾ കഴുത്തിനു കുത്തിപ്പിടിച്ചു കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു. അപ്പോഴും നുള്ളല് നിർത്തിട്ടില്ല..
“അനു…
“അപ്പൊ ചേച്ചിയല്ലേ..?
ഇപ്രാവശ്യം ചെവിക്കാണ് കടി കിട്ട്യേത്….
“അല്ലാ എന്റെ അമ്മൂസാണ്..
വിടെടി പൊന്നൂ.. വേദനിക്കുന്നു..”
ഞാൻ ദയനീയമായി അപേക്ഷിച്ചു.
“ഇനി പറയോ…?
പെണ്ണിന്റ രോക്ഷം ഇത് വരെ മാറീട്ടില്ല..
“ഇല്ലാ.. ഒരിക്കലും പറയൂല… !
“എന്റെ ചെവി മുറിയും പെണ്ണെ..
വീട് പ്ലീസ്… “