“ഏട്ടന്റെ ചക്കരകുട്ടി എവിടേ..?
ഞാൻ കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്ന പോലെ അവളെ വിളിച്ചു.
“അച്ഛന്റെ തലേല്.. !
എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തികൊണ്ട് അവൾ എന്റെ തന്തക്ക് തന്നെ വിളിച്ചത് കേട്ട് ഞാൻ ചെറുതായിട്ടൊന്നു ഞെട്ടി.
“ഹാ ചൂടാവല്ലേ പെണ്ണെ എന്താ നിന്റെ പ്രശ്നം..?
ഞാൻ ചിരിയോടെ അവളുടെ മുഖം പിടിച്ചുയർത്തി.അവൾ കുറുമ്പൊടെ ചുണ്ട് നീട്ടി എന്നെ നോക്കി ഉണ്ടക്കണ്ണുരുട്ടി.ആ ചുണ്ട് കടിച്ചെടുത്ത് ആ കുറുമ്പ് മാറ്റാനാണ് തോന്നിയതെങ്കിലും ഞാൻ സംയമനം പാലിച്ചു.
“എനിക്കൊരു പ്രശ്‍നോം ഇല്ല..
അല്ലെങ്കി തന്നെ നാലാം സ്ഥാനക്കാരിയുടെ പ്രശ്നം ആരന്വേഷിക്കാനാ… !
“അത് ഞാൻ തമാശ പറഞ്ഞതാ
വാവേ… “
“തമാശ ഒന്നും അല്ലാ എനിക്കത്രേ വിലയുളളൂ..
എന്തായാലും രണ്ടാം കെട്ടല്ലേ
അത്രയെങ്കിലും തന്നത് ഭാഗ്യം.
നമുക്ക് പരാതിയില്ലേ
ഏതെങ്കിലും മൂലക്ക് ഒതുങ്ങി കഴിഞ്ഞോളാം.. !
അവളുടെ അഭിനയമാണോ ഒറിജിനലാണോന്ന് അറിയൂല.
പക്ഷെ അതെനിക്ക് ശരിക്കും കൊണ്ടു.
“ദേ ഈ താലിയാണ് സത്യം.. ഞാനത് നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ… ”
അതോടെ ഞാൻ സത്യം പറഞ്ഞതാണെന്ന് അവൾക്ക് മനസ്സിലായി.
“എപ്പഴും എന്നെ തൊട്ടാവാടീന്ന് വിളിക്കും ഇപ്പൊ കണ്ടോ ഒരാള്ടെ മുഖം…. ”
ആശ്വസിപ്പിക്കാനായി പറഞ്ഞു കൊണ്ട് അവൾ കവിളിലേക്ക് എത്തി വലിഞ്ഞു ഉമ്മവെച്ചു.
“പിന്നെ മനുഷ്യനല്ലേ ഇങ്ങനെയൊക്കെ കേട്ടാൽ ഫീലാവും..”
ഞാനവളെ അമർത്തിയണച്ചു കൊണ്ട് പറഞ്ഞു.കുറച്ച് നേരം രണ്ട് പേരും ഒന്നും മിണ്ടിയില്ല.
“ഒന്നാം സ്ഥാനം നിനക്കല്ലാതെ വേറാര്ക്ക പോത്തേ…?
നിശബ്ദതക്ക് വിരാമമിട്ടുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി.
“ചുമ്മാ പറയണതാ…”
അവൾക്ക് വിശ്വാസം ആയില്ല
“സത്യം,
എന്റെ കുഞ്ഞുവാണ് സത്യം…. “
അപ്പൊ ലച്ചുമ്മക്കോ..?
ഞാൻ പ്രതീക്ഷിച്ച ചോദ്യം തന്നെ അവളിൽനിന്നുയർന്നു..
“അതും ഒന്നാംസഥാനം തന്നെ.. !
“എന്നേ സന്തോഷിപ്പിക്കാൻ വേണ്ടി ഒന്നും പറയണ്ട എനിക്ക് മൂന്നാം സ്ഥാനം തന്നാൽ മതി. അച്ഛനും അമ്മയും കഴിഞ്ഞിട്ട്.. “