അമ്മക്ക് കാണാൻ തോന്നുമ്പോ അമ്മ അങ്ങോട്ട് വന്നോളാ ട്ടോ.. ”
ലച്ചു അവളെ ആശ്വാസിപ്പിച്ചു.ദീർഘ നേരത്തെ കെട്ടിപിടുത്തം അവസാനിപ്പിച്ച്
അവർ വിട്ടു മാറി..
“എന്നാ ഇപ്പൊ തന്നെ ഇറങ്ങാം
അവടെ പണി ണ്ടാവൂലെ….?
ഞാൻ അവളെ നോക്കിയെങ്കിലും അവൾ മുഖം തരുന്നില്ല. നേരത്തെ പറഞ്ഞതിന്റെ പിണക്കം മാറീട്ടില്ലാ..
അമ്മയോട് യാത്ര പറഞ്ഞപ്പോൾ പെണ്ണ് വീണ്ടും കരഞ്ഞു.അവളുടെ കാട്ടി കൂട്ടല് കണ്ടാൽ എല്ലാരേയും വിട്ട് ഗൾഫിലേക്ക് പോവുന്ന പോലെ ആണ്.അച്ഛമ്മയുടെ കൈ പിടിച്ച് അവൾ മുന്നിൽ നടന്നു. അവളുടെ ബാഗും പൊക്കണവും താങ്ങി പിടിച്ച് ഞാൻ പിന്നാലെയും.തറവാട്ടിൽ എത്തുന്ന വരെ പെണ്ണൊന്ന് തിരിഞ്ഞു പോലും നോക്കീല തെണ്ടി!
ഉമ്മറത്തേക്ക് കയറി ഭസ്മകൊട്ടയിൽ നിന്ന് ചാവി എടുത്ത് അച്ഛമ്മ വാതില് തുറന്ന് ഉള്ളിലേക്ക് കയറി.റൂമിലേക്ക് പോയ അനുവിന്റെ പിന്നാലെ ചെന്ന് ഞാൻ ഇടുപ്പിലൂടെ കൈ ചുറ്റി പിടിച്ച് നിർത്തി.അവൾ കുതറി മാറാൻ നോക്കിയെങ്കിലും ഞാൻ പിടി വീട്ടില്ലാ.
“ഇനി വീർപ്പിച്ചാ പൊട്ടിപോവും..”
അവളുടെ കവിളിൽ വിരല് കൊണ്ട് കുത്തി ഞാൻ പതിയെ പറഞ്ഞു..
“ശ്രീക്കുട്ടീന്റെ കവിള് നോക്കിയാ മതി…”
മറുപടി തന്നെങ്കിലും മുഖത്തേക്ക് നോക്കുന്നില്ല..
“നിനക്ക് ദേഷ്യം വരുന്നുണ്ടോടീ.? .
അവളെ തിരിച്ചു നിർത്തി കൊണ്ട് ഞാൻ മൂക്ക് പിടിച്ച് വലിച്ചു കൊണ്ടവളെ ശല്യം ചെയ്തു..
ഉണ്ടെങ്കി…?
പെണ്ണ് ഉണ്ടക്കണ്ണുരുട്ടി
“എങ്കി എനിക്കൊരുമ്മ തരോ..?
ഞാൻ ജഗതിയുടെ ഡയലോഗ് അനുകരിച്ചു കൊണ്ട് മുഖം അടുപ്പിച്ചു.
“കൊഞ്ചാൻ വരണ്ട.. തുപ്പും ഞാൻ…..
അവള് വായ തുറന്ന് ഭീഷണിപെടുത്തി.പിന്നെ എന്റെ പിടി വിടീച്ചു കൊണ്ട് മാറി നിന്നു.
“ആഹാ അത്രക്കായോ…!
അവൾക്ക് രക്ഷപ്പെടാൻ അവസരം കൊടുക്കാതെ ഞാൻ പൊക്കിയെടുത്ത് കട്ടിലിലേക്കിട്ടു.ഒരു നിമിഷം പോലും പാഴാക്കാതെ അവളുടെ ദേഹത്തേക്ക് വീണു.ചവിട്ടും കുത്തും വാങ്ങിക്കൂട്ടിയിട്ടും പിൻമാറാതെ ഞാൻ അവളുടെ മുഖം പിടിച്ചു വെച്ച് ആ പവിഴാധരങ്ങൾ മുദ്ര വെച്ചു.പിന്നെ വിജയീ ഭാവത്തിൽ അവളെ നോക്കി..
“നാണോം മാനോം ഇല്ലാത്തവൻ.
ബലം പ്രയോഗിച്ചു കിസ്സടിക്കാൻ ഉളുപ്പില്ലേ..?
അവൾ ചുണ്ട് തുടച്ചു കൊണ്ട് അറപ്പ് നടിച്ചു.
ഞാൻ ചിരിയോടെ അവളെ ഇറുക്കിയണച്ചു. നേരത്തെ പറഞ്ഞ സ്നേഹത്തിന്റെ റാങ്കാണ് പെണ്ണിന്റെ പ്രശ്നം..