“എന്ത്… എന്ത് കണ്ടൂന്നാ..?
അമ്മു അവളുടെ നേരെ തിരിഞ്ഞു .
“മുദ്ദ്ഗൗ….
പറഞ്ഞു തീർന്നതും ചിന്നു ഉമ്മറത്തേക്ക് ഓടി കയറി
” ലൂസുകള് രണ്ടും പോവാൻ നോക്കിക്കേ… ”
അവൾ ചിരിയോടെ ഞങ്ങളെ യാത്രയാക്കി
“ചിന്നൂനെ ഒത്തിരി ഇഷ്ടാണ് ലെ..?
മടങ്ങി പോരുന്നതിനിടെ അമ്മു എന്നോട് ചോദിച്ചു..
“പിന്നേ.. ഒരു അനിയത്തിക്ക് വേണ്ടി ഞാൻ എത്ര കൊതിച്ചിട്ടുണ്ട് ന്നറിയോ… ”
എന്റെ സ്വന്തം അനിയത്തിയാണ് അവള്..”
“എന്നേക്കാൾ ഇഷ്ടാണോ..?
അടുത്ത ചോദ്യം..
“ഡീ നീ ഒരുമാതിരി സാധാ പെണ്ണുങ്ങളുടെ സ്വഭാവം..കാണിക്കല്ലേ ട്ടോ.. “
അവളുടെ ഉദ്ദേശം മനസ്സിലായ ഞാൻ അത് തടയാൻ ശ്രമിച്ചു.
“പറയെന്നെ.. എന്നെ ആണോ അമ്മുവിനെ ആണോ ലച്ചുവിനെയാണോ ഏറ്റവും ഇഷ്ടം…!
“അതിനിപ്പോ എന്താ സംശയം..
ആദ്യം ലച്ചു പിന്നെ അച്ഛൻ അത് കഴിഞ്ഞാൽ ചിന്നൂട്ടി പിന്നെ നീ.. !
അതോടെ അവളുടെ ചോദ്യവും നിന്നു ഒട്ടിയുള്ള ഇരിപ്പും അവസാനിച്ചു.
ഇന്നത്തേക്ക് ഉള്ളതായി. ഒരു രണ്ടാം സ്ഥാനമെങ്കിലും അവള് പ്രതീക്ഷിച്ചിരിക്കണം.ഒന്നാം സ്ഥാനം ലച്ചുവിനാണെന്ന് അവൾക്ക് നേരത്തെ അറിയാം..
വീട്ടിൽ എത്തിയപ്പോൾ അച്ഛമ്മയും അമ്മയും തമ്മില് സംസാരിച്ചിരിക്കുകയാണ്.
“ഇവന്റെ കൂടെ തനിച്ചു വിട്ടാൽ ഈ പെണ്ണിനെ കരയിക്കും നാറി.”
അമ്മുവിന്റെ മുഖം കണ്ട് ലച്ചുവിന്റെ ഭാവം മാറി.
“നിങ്ങടെ മോള് തൊട്ടാവാടിയായതിന് ഞാനെന്ത് ചെയ്യാനാ…. ”
ഞാൻ ലച്ചുവിനെ പ്രതിരോധിക്കാൻ ശ്രമിച്ചു.അപ്പോഴും കയ്യകലം പാലിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു..
“മതി..മതി.. നമ്മക്ക് തറവാട്ടിലേക്ക് പോവല്ലേ പെണ്ണെ.
ഏതായാലും കൊറച്ച് കാലം കൂടെ അവടെ നിന്നോ.. .. “
അച്ഛമ്മ അമ്മുവിന്റെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു.അമ്മു എന്ത് വേണമെന്ന മട്ടിൽ അമ്മയെ നോക്കി.
” കല്യാണം കഴിയുന്നത് വരെ മോളവിടെതന്നെ നിന്നൊ
കണ്ണൻ ണ്ടല്ലോ കൂടെ….