അവൾ എന്നെ ഒന്ന് ആക്കി കൊണ്ട് പുച്ഛത്തോടെ പറഞ്ഞു..
“അരവട്ടൻ ആയോണ്ടാണല്ലോ ഇതിന്റെയൊക്കെ പിറകെ നടന്നത്.. എന്റെ ചിന്നൂ നീ ശ്രീക്കുട്ടിയെ കണ്ടിട്ടില്ലല്ലോ..
എജ്ജാതി മൊഞ്ചാണെന്നറിയോ.?
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ ശബ്ദത്തിൽ നിരാശ കലർത്തികൊണ്ട് പറഞ്ഞു.
“ആര് നിർബന്ധിച്ചു…
വേണ്ടവർക്ക് ഇപ്പഴും പോവാം..”
“വല്യ ഡയലോഗ് ഒന്നും അടിക്കണ്ടാ സത്യായിട്ടും ഞാൻ പോവും.. “
ഞാനും വിട്ടുകൊടുത്തില്ല
“പൊയ്ക്കൊന്നേ. .
ഇത്രേം കാലം ആരും ണ്ടായിട്ടല്ലല്ലോ ഞാൻ ജീവിച്ചേ…”
അമ്മുവിന്റെ ശബ്ദം ഇടറി തുടങ്ങിയിരുന്നു.അതോടെ ഇനി ആ കളി മുന്നോട്ട് കൊണ്ട് പോണ്ടെന്ന് ഞാൻ തീരുമാനിച്ചു.മുഖം തിരിച്ചു നിക്കുന്ന അവളുടെ തോളിലൂടെ കയ്യിട്ട് ഞാൻ എന്റെ അടുത്തേക്ക് വലിച്ചു.
“ദേ രണ്ടും കൂടി വഴക്കിട്ടിട്ട് അവളെത്തിയോ അവനൊറങ്ങിയൊന്നൊക്കെ
എന്നെ വിളിച്ചു ചോദിച്ചു ശല്യപ്പെടുത്താൻ നിക്കണ്ട പറഞ്ഞേക്കാം…”
ചിന്നു ഇടുപ്പിൽ കൈകൾ കുത്തി ഗൗരവത്തോടെ പറഞ്ഞു.
“ഒന്ന് പോടീ നിന്നെ ആര് വിളിക്കുന്നു.. ”
അമ്മുവിനത് തീരെ ഇഷ്ടപെട്ടില്ലാ…
“ഓഹോ ഇപ്പൊ അങ്ങനെ ആയോ എന്റെ ഏട്ടാ അന്ന് നിങ്ങള് തമ്മില് പിണങ്ങീട്ട് ഓരോ മണിക്കൂറിലും എന്നെ വിളിയായിരുന്നു..ഏട്ടൻ ചോറുണ്ടോ, ചായ കുടിച്ചോ.. ന്നൊക്കെ ചോദിച്ച്.. ”
ചിന്നു ചിരിയോടെ പറഞ്ഞു നിർത്തി
“അത് പിന്നെ.. ഞാൻ.. “
പെട്ടന്ന് മറുപടി കിട്ടാതെ അമ്മു കെടന്ന് വിക്കി…
അതെനിക്ക് പുതിയ അറിവായിരുന്നു. ഞാൻ അമ്മുവിനെ ചേർത്ത് നിർത്തി അവളുടെ കണ്ണിലേക്കു നോക്കിയപ്പോൾ അവൾ ചമ്മലോടെ മുഖം വെട്ടിച്ചു.
“അങ്ങനെ എന്റെ തങ്കകുടത്തിനെ ഇട്ടിട്ട് ഞാൻ പോവ്വോ.. ച്രീക്കുട്ടി ഒന്നും എന്റെ മുത്തിന്റെ ഏഴയലത്തു വരൂല !
അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ കൊഞ്ചി.
“പെണ്ണ് നിക്കുന്നത് കണ്ടില്ലേ പ്രാന്താ….. ”
അവൾ കപട ദേഷ്യം അഭിനയിച്ചു കൊണ്ട് എന്നെ തള്ളി മാറ്റാൻ നോക്കി. മാഡത്തിന് ഞാൻ പറഞ്ഞത് നല്ലോണം സുഖിച്ചിട്ടുണ്ട്.. ആ മുഖത്തെ നാണം ഒന്ന് കാണേണ്ടതായിരുന്നു.
“ഓ പെണ്ണ് ഇന്ന് ഉച്ചക്കും പലതും കണ്ടിരുന്നു… ”
ഞെട്ടിച്ചു കൊണ്ട് ചിന്നുവിന്റെ മറുപടിയെത്തി.