സോഫയിലേക്കിരുന്നു.അമ്മു അപ്പോഴേക്കും വിതുമ്പാൻ തുടങ്ങിയിരുന്നു.
“നീ എന്തിനാടീ കെടന്ന് മോങ്ങുന്നേ.. അമ്മ നമ്മടെ കൂടെ ഇല്ലേ .. അച്ഛൻ സമ്മതിച്ചില്ലെങ്കിലും ഞാൻ നിന്നെ കെട്ടും.. “
അമ്മുവിന്റെ കരച്ചില് കണ്ട് എനിക്ക് ദേഷ്യം വന്നു.
“പക്ഷെ അച്ഛൻ സമ്മതിക്കാതെ ഞാൻ കല്യാണത്തിന് വരൂല.. ”
ലച്ചു എടുത്തടിച്ചപോലെ മറുപടി നൽകി.. ഞാൻ അവിശ്വസനീയതയോടെ നോക്കുമ്പോൾ ലച്ചു തുടർന്നു
“നീ നോക്കണ്ട ഒന്നും ഇല്ലെങ്കിലും അങ്ങേര് നമുക്ക് വേണ്ടീട്ടാ ഇത്രേം കാലം ജീവിച്ചത്..
അതിന്റെ നന്ദി എങ്കിലും കാണിക്കണ്ടെ? “
പിന്നെ എനിക്കൊന്നും പറയാൻ തോന്നീല.പറഞ്ഞതിൽ തെറ്റൊന്നും ഇല്ലാ…
“നീ കെടന്ന് കരയാതെ പെണ്ണേ..
ഇനി എന്ത് ഭൂകമ്പം ഉണ്ടായാലും നീയല്ലാതെ ഒരു പെണ്ണും ഇവന്റെ ഭാര്യയായിട്ട് ഈ പടി കേറൂല.. അതെന്റെ വാക്കാ…. “
അമ്മുവിനെ പിടിച്ചെഴുന്നേൽപ്പിച്ച്
കണ്ണ് തുടച്ചു കൊണ്ട് ലച്ചു പറഞ്ഞു
അതോടെ പെണ്ണിന്റെ മുഖം തെളിഞ്ഞു അവളൊന്ന് ഉഷാറായി.
“എന്നെ കൊണ്ടാക്കിത്താ ഏട്ടാ.. “
ചിന്നു കയ്യിൽ തൂങ്ങി കൊണ്ട് പറഞ്ഞു.അവളുടെ അനവസരത്തിൽ ഉള്ള ഡയലോഗ് എനിക്കത്ര ഇഷ്ടപെട്ടില്ലങ്കിലും ഒരു കണക്കിന് ഇവിടുന്ന് പോവുന്നത് നല്ലതാണെന്നു തോന്നി. ഈ വീർപ്പുമുട്ടലിൽ നിന്ന് ഒരു മോചനം ആവുമല്ലോ
“എന്നാ വാ… നീ പോരുന്നുണ്ടോ..?
ഞാൻ അമ്മുവിനെ നോക്കി ചോദിച്ചു.അവൾ സംശയത്തോടെ എന്നെ നോക്കി.
“വാ ചേച്ചി, എന്റെ വീട് കണ്ടിട്ടില്ലല്ലോ..?
ചിന്നു അവളെ നിർബന്ധിച്ചു..
“പൊയ്ക്കോട്ടേ അമ്മേ…?
അമ്മു ലച്ചുവിന് നേരെ തിരിഞ്ഞു..
“ആ പോയിട്ട് വാ….
സൂക്ഷിച്ചു പോണേ… ”
ലച്ചുവിന്റെ അനുവാദം കിട്ടിയതോടെ പെണ്ണ് ആവേശത്തോടെ റെഡിയായി.മൂന്ന് പേരും കൂടെയാണ് പോയത്. എല്ലാം തീപ്പെട്ടി കൊള്ളികൾ ആയതു കൊണ്ട് പ്രയാസം ഉണ്ടായില്ല.
വീട്ടിലെത്തിയ ഉടനെ ചിന്നു അമ്മുവിനെയും കൂട്ടി അകത്തേക്ക് പോയി അമ്മക്ക് പരിചയപ്പെടുത്തി.കുറച്ച് നേരം സംസാരിച്ചതിന് ശേഷം ഞങ്ങൾ പോവാനായി ഉമ്മറത്തേക്ക് വന്നു. അപ്പോ ചിന്നു പരുങ്ങലോടെ എന്റെ അടുത്തേക്ക് വന്നു.അവൾക്കെന്തോ പറയാനുണ്ടെന്ന് ആ മുഖത്ത് നിന്നും വ്യക്തമായിരുന്നു.
“എനിക്ക് കുറച്ച് പൈസ കടം തരുവോ..?