അടുത്തേക്ക് വന്നു.. ഞാൻ പുറത്തേക്ക് ഇറങ്ങി അടുക്കള ഭാഗത്തേക്ക് നോക്കികൊണ്ട് ചേച്ചിയോട് വരാനായി കൈകൊണ്ടു ആംഗ്യം കാണിച്ചു…
അമ്മ പോയത് അടുക്കളയിലേക്ക് ആയതുകൊണ്ട് ഇനി പെട്ടന്നൊന്നും ഇങ്ങോട്ട് വരില്ലന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു.. പോരാത്തതിന് ചേച്ചിയെ കാണാത്തതു കൊണ്ട് അടുക്കളയിൽ നിന്ന് അമ്മ പിറുപിറുത്തുകൊണ്ട് ചേച്ചിയെ എന്തെക്കെയോ പറയുന്നും ഉണ്ടായിരുന്നു..
ഞാൻ അതൊന്നും കാര്യമാക്കാതെ ചേച്ചിയെ പുറത്തിറക്കി കൊണ്ട് വാതിലടച്ചു പിന്നെയും പോയി കിടന്നു… പക്ഷെ എന്റെ ഉറക്കം ഫുള്ളായി പോയിരുന്നു..
അങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടന്നു കുറച്ചു നേരം കടന്നു പോയി.. അപ്പോഴാണ് ചേച്ചിയുടെ വിളി വരുന്നത്.. കൂടെ എനിക്കുള്ള പണിയും…
അമ്മേ ദേ ഈ ചെക്കൻ എണീക്കുന്നില്ല.. അമ്മ പോയപ്പോ തൊട്ട് വിളിക്കണതാ ഞാൻ.. അമ്മ ഇങ്ങോട്ടൊന്നു വന്നേ…
കള്ള ചേച്ചി… ഇത്രേം നേരത്തെ പരുപാടികളൊക്കെ കഴിഞ്ഞ് ഇപ്പൊ ഞാൻ എണീക്കുന്നില്ലന്നോ… ഞാൻ മനസ്സിൽ പറഞ്ഞു….
ചേച്ചിയുടെ സംസാരത്തിന് പിന്നാലെ അമ്മയും വന്നു എന്നെ എണീപ്പിക്കാനായി… സഹി കേട്ടപ്പോൾ ഞാൻ പോയി വാതിൽ തുറന്നു… ഉടനെ അമ്മ..
എന്ത് ഉറക്കാട ഇത്.. വേഗം പോയി കുളിച്ചു റെഡി ആയിട്ട് വന്നേ… നിന്റെ ചേച്ചിയെ കണ്ടോ നേരത്തെ എണീറ്റു കുളിച്ചു റെഡി ആയി നിൽക്കുന്നെ…
എപ്പഴേലും കുളിക്കണ അവളെ ഡെയിലി കുളിക്കുന്ന എന്നെയായിട്ട് കംപൈർ ചെയ്യല്ലേ എന്ന് ഞാൻ അമ്മയോട് പലവട്ടം പറഞ്ഞിട്ടുണ്ട്..
നോക്കിയേ അമ്മേ ഇവൻ എന്നെ കളിയാക്കുന്നെ..
കളിയാക്കിയതൊന്നല്ല സത്യം പറഞ്ഞതാ..
അത് പറഞ്ഞു തീർന്നതും നീ എന്താ പറഞ്ഞെ എന്നും പറഞ്ഞ് ഉറഞ്ഞു തുള്ളികൊണ്ട് ചേച്ചി എന്റെ നേർക്കൊരു വരവായിരുന്നു… പിന്നെ അവിടെ നടന്നത് ഒരു ഒന്നൊന്നര അടി ആയിരുന്നു…
അടീന്ന് പറഞ്ഞാൽ ചേച്ചീടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് പിച്ചലും മാന്തലും കടിക്കലും ആണെങ്കിലും വേദനക്ക് ഒരു കുറവും ഉണ്ടാവാറില്ല.. എന്നാലും ഞാൻ ചേച്ചിയെ പതുക്കെ ഒക്കെ തല്ലു… കാരണം വേറൊന്നുമല്ല ഒരു ദിവസം ഇതുപോലെ അടികൂടിട്ട് ഞാനൊന്ന് കൊടുത്തതാ പിന്നെ രണ്ടു ദിവസം എന്നോട് മിണ്ടിട്ടില്ല…
ഇതിനിടെ അമ്മ ഇതൊന്നും കാര്യക്കാതെ നേരെ അടുക്കളയിലേക്ക് പോയി… ഇത് ഇടക്കിടക്ക് ഉണ്ടാവുന്നതാവോണ്ട് അമ്മക്ക് അറിയാ എത്രത്തോളം പോവുമെന്ന്..
അങ്ങനെ തല്ലും അടിയുമെല്ലാം കഴിഞ്ഞ് ക്ഷീണിച്ചു ഇരിക്കുമ്പോഴാണ് പിന്നെയും അമ്മയുടെ എൻട്രി..
ആ ഇന്നത്തെ കഴിഞ്ഞോ… പെട്ടന്ന് തീർന്നല്ലോ.. എന്തു പറ്റി രണ്ടാൾക്കും പെട്ടന്ന് ക്ഷീണിച്ചല്ലോ… പിന്നെ വിനു നീ പോയി പല്ല് തേച്ചു കുളിച്ചിട്ട് വന്നേ.. കഴിക്കാൻ എടുക്കാം.. എന്നും പറഞ്ഞ് ചേച്ചിയെയും വിളിച്ചോണ്ട് അമ്മ അടുക്കളയിലേക്ക് പോയി..