നീയെൻ ചാരെ [ഒവാബി]

Posted by

ഏത് ഭൂലോക രംഭയെയും മയ്ക്കാൻ ആ ചിരി മതിയായിരുന്നു…..

സൽമാന് ഒരനിയത്തിയുണ്ടായിരുന്നു ….

അവൾക്ക് ഒമ്പത് വയസുള്ളപ്പോൾ ചികിൽസിച്ച് മാറ്റാൻ കഴിയാത്ത രീതിയിൽ ഒരു ട്യൂമർ വന്നു …മരുന്നും മന്ത്രവുമൊക്കെയായി കുറച്ചു കാലം കൊണ്ടുപോയെങ്കിലും അധികം താമസിയാതെ അവൾ മരണത്തിന് കീഴടങ്ങി…..

അനിയത്തിയെ ജീവനായിരുന്ന സൽമാന് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ……..അവൻ വിഷാദരോഗത്തിന്റെ പിടിയിലാവുമെന്ന് ഭയന്ന് സുൽഫത് അവനെ തനിച്ചിരിക്കാൻ വിടുന്നത് നിർത്തി അവനെക്കൊണ്ട് ഓരോ കാര്യങ്ങൾ ചെയ്യിപ്പിക്കാൻ തുടങ്ങി …..

കുമിഞ്ഞു കൂടിയ സമ്പത്തുള്ളവരായിരുന്നെങ്കിലും ധാനധർമങ്ങളിൽ പിശുക്ക് കാണിക്കാത്തവരായിരുന്നു സുൽഫതും ബഷീറും …ബഷീർ അധികവും ഗൾഫിൽ ആയതിനാൽ സുൽഫത് ആയിരുന്നു എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്‌തിരുന്നത്…. നാട്ടിലെ പാവപ്പെട്ടവർക്ക് അവരുടെ വീടൊരു ആശ്രയമായിരുന്നു…

ദാനധർമ്മങ്ങൾ ചെയ്യുമ്പോൾ മകനെയും കൂടെ കൂട്ടാറുണ്ടായിരുന്നു…

പണത്തിന്റെ മഞ്ഞളിപ്പിൽ മകൻ വഴി തെറ്റാതിരിക്കാനും സമ്പത്ത് എങ്ങനെയൊക്കെ നല്ല രീതിയിൽ ചിലവഴിക്കണമെന്ന് മകനെ പഠിപ്പിക്കാനുമായിരുന്നു അത്…

അങ്ങനെ വളർത്തിയത് കൊണ്ട് തന്നെ അവനിലും പണക്കാരനാണെന്നതിന്റെ യാതൊരു അഹന്തയും അഹങ്കാരവും ഒരംശം പോലും ഉണ്ടായിരുന്നില്ല … മാത്രമല്ല അതിലൊക്കെ അവൻ ഉമ്മയെക്കളും ഉത്സാഹം കാണിച്ചു പോന്നു…

അതു പോലെ അവനെയും കൊണ്ട് സ്ഥിരമായി അനാഥാലയിത്തലേക്ക് പോയി അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാൻ പ്രേരിപ്പിച്ചു…..

അതവന്റെ ജീവിതം തിരികെ പിടിക്കാൻ വളരെയധികം സഹായിച്ചു എന്ന് തന്നെ പറയാം…..

ആ പോക്ക് അവന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ കെല്പുള്ളതായിരുന്നു………

തുടരും….

സ്നേഹത്തോടെ ഒവാബി…

Leave a Reply

Your email address will not be published. Required fields are marked *