ഹ്മ് ഒന്നോർത്താൽ അവന്റെ ഇപ്പോഴത്തെ അവസ്ഥക്ക് അറിയാതെയാണെങ്കിലും നമ്മൾ നന്നെയല്ലേടാ കാരണം….. പാവം അവന്റെ ഉമ്മ ഏത് നേരവും അമ്മയോട് അവന്റെ കാര്യം പറഞ്ഞു കരച്ചിലാണ്……..
പിന്നെ അവളുടെ………….
ആദി പറയാൻ വന്നത് മുഴുവനാക്കാതെ പുറം കാഴ്ചകളിലേക്ക് മുഖം തിരിച്ചു …
ആദി പറയാൻ വന്നത് മുഴുമിച്ചില്ലെങ്കിലും പറയാൻ വന്ന കാര്യം അലന് മനസ്സിലായി…. അവന്റെ മനസ്സിലേക്ക് പഴയ കാര്യങ്ങൾ ഓടിയെത്തി….
കേരളത്തിലെ പ്രമുഖ എൻജിനീയറിങ് കോളേജിലെ തങ്ങളുടെ ആദ്യത്തെ ദിവസം…..
എൻജിനീയറിങ് കോളേജിലൊക്കെ ജൂനിയേഴ്സിനോട് സീനിയേഴ്സ് എങ്ങനെയാണ് പെരുമാറുക എന്ന് പ്രത്യേകിച്ച് പറയണ്ട കാര്യമില്ലല്ലോ…. അതും ആദ്യത്തെ ദിവസം…..
അന്നത്തെ ദിവസം പ്രത്യേകിച്ച് ആരെയും പരിചയപെടാൻ പറ്റിയിരുന്നില്ല ….
അലനും അക്ബറും അവിനാഷും മെക്കാനിക്കൽ ബ്രാഞ്ച് ആയിരുന്നു ….. മൂന്ന് പേരും പ്ലസ് ടൂ ഒരുമിച്ച് പഠിച്ചതായതു കൊണ്ട് ഇവിടെയും ഒരുമിച്ചൊരു ഗ്യാങ് ആയി ഇരുന്നു…
ക്ലാസ് തുടങ്ങി മൂന്നാമത്തെ ദിവസം ആണ് ആദിത്യൻ വരുന്നത് … അതും നേരം വൈകി…..
ആവൻ ടീച്ചറോട് ക്ലാസിൽ കയറട്ടെ എന്ന് ചോദിച്ചു ….
എന്താ ലേറ്റ് ആയത്…..??
അത് മിസ്സ് സീനിയേഴ്സ്……പറഞ്ഞു മുഴുമിക്കാതെ ആദി ടീച്ചറെ നോക്കി…..
ആ ഓക്കെ …..ഓക്കെ കേറിക്കോ….
ക്ലാസിൽ കയറി ആദി അവനിരിക്കാൻ സ്ഥലം നോക്കി നടന്നു …. അപ്പോഴാണ് അലൻ അവനെ കൈ കാട്ടി വിളിച്ചത്….
അലനെ കണ്ടപ്പോൾ ആദി ആശ്ചര്യത്തോടെ അവന്റെ അടുത്തേക്ക് നടന്നു…….
ടാ നിനക്ക് ഇവിടെയാണോ കിട്ടിയത്…. ആദി ചോദിച്ചു….
ഹാ കിട്ടിയതൊന്നും അല്ല പിടിച്ചു വാങ്ങിയതാ….
ഓ ..മാനേജ്മെന്റ് സീറ്റ് ആണല്ലേ… ആദി ചിരിച്ചു കൊണ്ട് ചോദിച്ചു…
പിന്നല്ലാതെ ….നിന്നെപ്പോലെ പഠിച്ച് വാങ്ങാനൊന്നും നമ്മളെ കൊണ്ടാവില്ലപ്പാ അപ്പൊ പിന്നെ ഇതേ വഴിയുള്ളൂ……പിന്നെ ഇവന്മാരും ഇവിടെയാണെന്ന് പറഞ്ഞപ്പോ…..ഒന്നും നോക്കീല ഈ കുറ്റി ഇവിടെ തന്നെ നട്ടു……
ആദിയെ അലൻ മറ്റു രണ്ടു പേർക്കും പരിചയപ്പെടുത്തി കൊടുത്തു….. അങ്ങനെ അവനും അവരോടൊപ്പം ചേർന്നു…..
ആദിയുടെ അമ്മവീട് അലന്റെ വീടിനടുത്തായിരുന്നു …… അങ്ങനെയുള്ള അടുപ്പമായിരുന്നു അവർക്ക് രണ്ടു പേർക്കും…
ടാ ആദി നീയെന്താ രണ്ടു ദിവസം ലേറ്റ്…..!!!!