ഞാനിന്ന് ശുദ്ധനാണ് , ഒരിക്കൽ ഞാൻ ആഗ്രഹിച്ച ദേഹശുദ്ധിയും മന ശുദ്ധിയും ഞാൻ കൈവരിച്ചു. അവളിലെ ദേഹതാപം തൻ്റെ ശരീരത്തെ ശുദ്ധമാക്കി അതിനു ആ കണ്ണീരും ഒരു കാരണം. അവളിലെ ചുംബന വർഷവും , പ്രണയവും തന്നെ മന ശുദ്ധി കൈവരിക്കാൻ സജ്ജനാക്കി. എന്തിനോടും പടവെട്ടുന്ന എന്നിലെ പഴയ മനസ് എനിക്ക് ഇന്ന് സ്വന്തമായി. അതെ ഞാൻ സ്വയം തിരിച്ചറിയുന്നു ഞാനാവുന്നത് . കുറച്ചു നാളുകൾ മുന്നെ എനിക്ക് എന്നെ തന്നെ അപരിചിതനായി തോന്നിയിരുന്നു . എന്നിലെ മറ്റൊരാൾ ചെയ്തു കൂട്ടുന്നതൊന്നും എനിക്ക് തടയാനായില്ല . ചഞ്ചല മനസിന് ഞാൻ അടിമപ്പെട്ടു പോയി, വിവേകം എവിടെയോ പോയി മറഞ്ഞു.
ടാ പ്രശ്നാവോ
ഹരിയുടെ ആ ചോദ്യം എന്നെ തേടിയെത്തി . എന്നിലെ ആത്മവിശ്വാസം ഉയർന്നിരന്നു . ഞാൻ ഞാനായി പാകപ്പെട്ടിരുന്നു . പടപൊരുതാൻ ഒരുങ്ങിയിരുന്നു.
ഇല്ലെടാ ഒരു പ്രശ്നവും ഇല്ല
വീട്ടുക്കാരൊക്കെ അറിഞ്ഞാ , നിത്യ
അവളെ മാത്രമേ ഒരു പേടിയുള്ളു . അതിനും വഴിയുണ്ട്
എന്ത് വഴി,
അവൾക്കു ഞാനൊരു വാക്കു കൊടുത്തതാ അതു തെറ്റിച്ചിട്ടില്ല. അതിൽ പിടിച്ചു ഒന്നു കരഞ്ഞു നോക്കാ
അതെന്താടാ ആ വാക്ക്
ആ പോയ സാധനമില്ലെ അനു, അവളെ പ്രേമിക്കില്ലാന്ന്.
അങ്ങനെ ഒക്കെ ഉണ്ടോ
ആടാ നിത്യക്ക് ഇഷ്ടല്ല അനുനെ
അപ്പോ ആൻ്റി സമ്മതിച്ചില്ലെങ്കിലോ
അതാടാ വലിയ പ്രശ്നം , ഏതു നേരത്താണോ അമ്മക്കൊരു വാക്ക് കൊടുക്കാൻ തോന്നിയത്
ഇതെന്താ മോനെ പുതിയ സംഭവം
അമ്മ പറയുന്ന പെണ്ണിനെ കെട്ടാന്നു ഒരു പതപ്പിക്കല് പതപ്പാച്ചിന് അറിയാതെ പറ്റിപ്പോയതാ
ബെസ്റ്റ് എനി എന്താക്കും
എന്താക്കാൻ സിംപിൾ അവർക്ക് ഇഷ്ടല്ലേ പ്രേമം വേണ്ടാന്നു വെക്കും
ടാ നാറി നിന്നെ ഞാൻ
നിക്കടാ ഞാൻ മുഴുവൻ പറയട്ടെ
ദേ നി നിർത്തിക്കേ
ഹരി , ടാ അമ്മയെ ഇങ്ങനെ വഴിക്കു കൊണ്ടു വരാൻ പറ്റു ആ മനസെനിക്ക് അറിയാടാ
എന്നാ പറ.
അവരെ ഒന്നും വേദനിപ്പിക്കാൻ പറ്റില്ല സോ പ്രേമം വിട്ടു എന്നു പറയും പക്ഷെ എൻ്റെ ലൈഫിൽ എനി ഒരു പെണ്ണില്ല, കല്യാണം എന്നൊരു കാര്യം പറഞ്ഞ് ആരും വരണ്ട എന്നും കാച്ചിക്കളയാ
ഇതൊക്കെ നടക്കോ
90% ചാൻസ് കൂടുതലാ നടന്നില്ലെ
നടന്നില്ലെ എന്താക്കും