അതും പറഞ്ഞു വിജയ് തന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു.
“””ശ്രീക്കുട്ടി പോയി പല്ലുതേച്ചുവന്നെ…. ദേ… ചായ തണുത്തു കാണും “””
ചുംബനത്തിന് ശേഷം അവളെ തന്നിൽ നിന്നും അടർത്തിമാറ്റി… ബെഡിൽ നിന്നും ഇറങ്ങി ടീപ്പോയിൽ നിന്നും ചായ കപ്പ് എടുത്തു കൊണ്ട് വിജയ് പ്രിയയെ നോക്കി പറഞ്ഞു….
അത് കെട്ടത് പ്രിയ വേഗം ബാത്റൂമിലേക്ക് ഓടി… കുളിയൊഴികെ ഉള്ള കാര്യങ്ങൾ നിർവഹിച്ചു അവൾ മടങ്ങിയെത്തി… ശേഷം തന്റെ പങ്ക് ചായ അവൾ ഇടുത്തു കൈയിൽ പിടിച്ചു….
“””ഇന്ന് എന്ത് തോന്നി ചായ ഒക്കെ ഇട്ട് തരാൻ…. “””
ഒരിറക്ക് ചായ കുടിച്ചു കൊണ്ട് ബെഡിൽ വിജയുടെ അരികിൽ വന്നു ഇരുന്നു കൊണ്ട് പ്രിയ ചോദിച്ചു.
“””അത് ഞാൻ നോക്കിയപ്പോ… ശ്രീക്കുട്ടി നല്ല ഉറക്കം… അപ്പൊ കരുതി ചായ ഉണ്ടാക്കാം എന്ന് “””
“””ഉം…. അപ്പൊ എന്റെ കെട്ടിയോന് ചായ ഉണ്ടാക്കാനൊക്കെ അറിയാം “””
പ്രിയ വിജയെ നോക്കി പറഞ്ഞു കൊണ്ട് ചായക്കപ്പ് ചുണ്ടോട് അടിപ്പിച്ചു.
“””ശ്രീക്കുട്ടി നമുക്ക് പുഴയിൽ പോയി കുളിച്ചാലോ…. “””
ചായ കുടിച്ചു കഴിഞ്ഞു കൊണ്ട് വിജയ് കട്ടിലിന്റെ ക്രസയിലേക്ക് ചാരി ഇരുന്നു കൊണ്ട് ചോദിച്ചു.
“””പുഴയിലോ…. നിക്ക്… നീന്താൻ അറിഞ്ഞൂടാ… അച്ചേട്ടാ “””
പ്രിയ വിജയെ നോക്കി കുട്ടികളുടെ നിഷ്കളങ്കതയോടെ പറഞ്ഞു.
“””അതിന് അത്ര ആഴം ഒന്നുമില്ല…. കൂടി പോയാൽ നിന്റെ നെഞ്ചിന്റെ അത്രയും “””
നിസാരം കാര്യമാണ് എന്നാ ലകവത്തോടെ വിജയ് പ്രിയയെ നോക്കി പറഞ്ഞു.
“””നല്ല തണുപ്പല്ലേ ഏട്ടാ… “”
“””പ്ലസ്… ശ്രീക്കുട്ടി…. എന്റെ വാവച്ചി അല്ലെ… എന്നോട് ഇഷ്ടം ഉണ്ടകിൽ വരണം പ്ലസ് “””
വിജയ് പ്രിയയെ നോക്കി കെഞ്ചി.
“””എന്താ… അച്ചേട്ടാ…. ഇങ്ങനെ ആണോ ഞാൻ എന്റെ ഏട്ടനോട് ഉള്ള സ്നേഹം കാണിക്കേണ്ടത് “””
പ്രിയ കളിയല്ലാതെ വിജയോട് ചോദിച്ചു.
“”അയ്യോ… ഇനി അതിൽ പിടിച്ചു തൂങ്ങല്ലേ “””
വിജയ് തോൽവി സമ്മതിച്ചു കൊണ്ട് പറഞ്ഞു…
പ്രിയ അവനെ ഒരു ഭാവവും ഇല്ലാതെ നോക്കിയിരുന്നു….
“””എന്നാ പൂവാം “””
വിജയ് ബെഡിൽ നിന്നും എഴുനേറ്റ് കൊണ്ട് ചോദിച്ചു…
“”””നിക്ക്… ഞാൻ ഡ്രസ്സ് ഒന്ന് മാറട്ടെ…. “””
പ്രിയ വിജയെ നോക്കി പറഞ്ഞു.