അപൂർവ ജാതകം 9
Apoorva Jathakam Part 9 Author : Mr. King Liar
Previous Parts

എന്നും എന്റെ കഥയിൽ ദേവേട്ടൻ ടച്ച് വരാറുണ്ട് എന്ന് പലരും പറയാറുണ്ട്…. അത് സത്യം തന്നെയാണ്… ദേവരാഗത്തിൽ അലിഞ്ഞു ചേർന്നവർക്ക് അത് പെട്ടന്ന് മനസിലാക്കാൻ സാധിക്കും. എന്നെ ഏറ്റവും സ്വാധീനിച്ച കഥകളിൽ ഒന്നാണ് എന്റെ ഏട്ടന്റെ ദേവരാഗം. ഞാൻ എങ്ങനെ എഴുതി തുടങ്ങിയാലും അവസാനം ദേവരാഗത്തിൽ തന്നെ വന്നു അവസാനിക്കും മനഃപൂർവം അല്ല അറിയാതെ സംഭവിക്കുന്നതാണ്…. ദേവരാഗത്തിലെ ഓരോ ഭാഗങ്ങളും എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയി… അതുകൊണ്ടാവാം….
എന്റെ അവസ്ഥ മനസിലാക്കണം എന്ന് അപേക്ഷിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
—————————————-
അങ്ങനെ താഴ്വരാതെ ലക്ഷ്യമാക്കി പ്രിയയെയും വിജയേയും കൊണ്ട് ആ കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
താഴ്വരം….. ദൈവം സൃഷ്ഠിച്ച ഒരു സ്വർഗ്ഗമാണു….
ചുറ്റും മലകൾ…. മലയിൽനിന്നും ചാടികുത്തിച്ചു വരുന്ന വെള്ളച്ചാട്ടം…. പാറകളും ഉരുളൻ കല്ലുകളും നിറഞ്ഞ അരുവി… ഏലം, തേയില, അങ്ങനെ ഒട്ടനവധി കൃഷികൾ…. എപ്പോഴും തവാരത്തെ പുൽകാൻ മഞ്ഞുഉണ്ടാവും…. എല്ലാം കൊണ്ട് പച്ചവരിച്ചു നൽകുന്ന ഒരു സ്വർഗം അതാണ് താഴ്വരം…..
—————————————-
തുടരുന്നു…….
—————————————-
ഇരുട്ട് ആയതോടെ അവർ എസ്റ്റേറ്റിലെ ഗസ്റ്റ് ഹൌസിൽ എത്തി…..
കാറിൽ വെച്ചു തണുപ്പ് സഹിക്കാൻ ആവാതെ പ്രിയ കാലുകൾ സീറ്റിൽ കയറ്റി വെച്ചു ചുരുണ്ടുകൂടി ഇരിക്കുകയായിരുന്നു….വിജയ് അതെല്ലാം ഒരു ചിരിയോടെ നോക്കിക്കണ്ടു.
കാർ നിർത്തിയപ്പോഴേക്കും പ്രിയ കാറിൽ നിന്നും ഇറങ്ങി വീടിന്റെ അകത്തേക്ക് കയറി….
വിജയ് ബാഗുകളുമായി അകത്തേക്ക് കയറി….
“””””എന്താ കുഞ്ഞേ ഇത്രയും താമസിച്ചേ “”””
വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന കാര്യസ്ഥൻ മധു വിജയോട് ചോദിച്ചു….
പ്രിയ അതെല്ലാം കേട്ട് മാറിൽ കൈപിണച്ചു അവരെ നോക്കി നിന്നു…
“””ഞങ്ങൾ ഇങ്ങനെ ഓരോ സ്ഥലത്തു കാർ നിർത്തി പയ്യെ ആണ് വന്നത് “”””
വിജയ് മറുപടി നൽകി.
മധു എസ്റ്റേറ്റിലെ കാര്യസ്ഥൻ ആണ്… മെലിഞ്ഞ ശരീരം ഒപ്പം കറുപ്പും.
“””മോൾക്ക് തണുപ്പ് അത്ര പരിചയം ഇല്ലല്ലേ “””
കൈകൾ കൂട്ടി തിരുമ്മി… വിറച്ചു കൊണ്ട് നിൽക്കുന്ന പ്രിയയോട് മധു ചിരിയോടെ ചോദിച്ചു.