എന്ത്
ഈ മനുഷ്യനെ കൊണ്ട് തോറ്റു
നി പറയുന്നുണ്ടേ പറ ഇല്ലേ വേണ്ട
വെറുതെ കള്ള പരിഭവം നടിച്ചു. അതു കണ്ട അവൾ കാതിനരികിലേക്ക് വന്നു പതിയെ മൊഴിഞ്ഞു.
കുളിയും തേവാരും മൊടങ്ങീട്ടു മൂന്നുസായി, ഡ്രസ്സ് പോലും മാറ്റിട്ടില്ല
അതാണോ വലിയ കാര്യം’ഞാനും അങ്ങനൊക്കെ തന്നാ
അതും പറഞ്ഞു ഞങ്ങൾ ചിരിച്ചു. പതിയെ പതിയെ വിഷമങ്ങൾ ഞങ്ങളെ വിട്ടു പോവുകയായിരുന്നു. സന്തോഷത്തിൻ്റെ മേച്ചിൻ പുറങ്ങളിൽ ഒരു മൂവാണ്ടൻ മാവിനെ തേടി ഞങ്ങൾക്കായ് കൂടൊരുക്കാൻ . ഈ ഇണക്കുരുവികളുടെ കുഞ്ഞു കൂട്
ടാ ഹരി നി അതിങ്ങെടുത്തേ
ആ പേരു പറഞ്ഞതും അവൾ അവനെ നോക്കി. അവൻ ഇവിടെ ഉള്ളത് കക്ഷി ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് . അവളുടെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു.
നിന്നോടാരാടാ ഈ മുറിയിൽ കേറാൻ പറഞ്ഞത്
വാവേ….
ആ വിളിയിൽ അവളെന്നെ നോക്കി, പുറത്തേക്കിറങ്ങാൻ നിന്ന ഹരിയെ അവിടെ നിക്കാനും ഞാൻ പറഞ്ഞു.
ഏട്ടാ ഇവൻ ഇവനല്ലേ എല്ലാത്തിനും കാരണം
അല്ല . അല്ല മോളേ ഞാനാ ഞാനാ കാരണം
എന്താ ഏട്ടാ പറയുന്നെ
നിൻ്റെ സ്നേഹം ഞാനർഹിക്കുന്നില്ല എന്നു തോന്നി അതാണ് എല്ലാത്തിനും കാരണം
എന്നെ വേണ്ടെങ്കിൽ പറഞ്ഞോ ആർക്കും ഭാരമാകാതെ ഞാൻ
പറഞ്ഞു മുഴുവിക്കുന്നതിന് മുന്നെ എൻ്റെ കൈകൾ അവളുടെ വായയിൽ വിലങ്ങണിഞ്ഞു
എന്താ നി പറയുന്നത് നി ഇല്ലേ പിന്നെ ഞാനുണ്ടോ
പിന്നെ മുന്നെ പറഞ്ഞതോ
അതും പറഞ്ഞ് കരഞ്ഞു കൊണ്ട് അവളെൻ്റെ മാറിൽ തല ചായ്ച്ചു അവളെ സമാധാനിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു .
കൊറേ നിന്നെ വേദനിപ്പിച്ച എന്നെ നി സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുവാ വാവെ . നിന്നെ കരയിപ്പിച്ച നിമിഷങ്ങൾ ഒക്കെ എന്നിൽ കുറ്റബോധത്തിൻ്റെ തീ പോലെ എരിയാ അപ്പോ തോന്നും ഞാൻ നിനക്ക് ചേർന്നതല്ല എന്ന് അതാ അതാ ഞാൻ പറഞ്ഞത് അല്ലാതെ
അവൾ തലയുയർത്തി എൻ്റെ മിഴികളിലേക്ക് നോക്കി. ആ മുഖത്തെ ഭാവം കണ്ണിൽ കത്തിപ്പടരുന്ന പ്രണയം . ഒരു പുഞ്ചിരി തൂകിയ ശേഷം അവൾ അതിനു മറുപടി പറഞ്ഞു.
സന്തോഷം മാത്രമാണ് പ്രണയം എന്നാരാ പറഞ്ഞത് ഏട്ടാ. ദുഃഖത്തിലാണ് യഥാർത്ഥ പ്രണയം . സന്തോഷത്തിൽ കൂടെ എല്ലാരും കാണും ദുഃഖത്തിൽ കൂടെ ഉണ്ടേ ഉളളീന്നുള്ള സ്നേഹ . ഏട്ടൻ എന്നെ വേദനിപ്പിച്ചിട്ടില്ല എന്നിലെ പ്രണയത്തെ ഇങ്ങനെ വളർത്തിയത് ഏട്ടൻ എനിക്കു മുന്നിൽ വച്ച ആ അകൽച്ചയാ അതാ അതാ ഏട്ടൻ അറിയാതെ പോയെ
ഹരി നീ അതെടുത്തേ
ഹരി അവൾക്കുള്ള ഭക്ഷണം എടുത്തു കൊണ്ടു വന്നു. അവൾക്ക് അത് ദേഷ്യമുള്ളത് പോലെ എങ്കിലും അവൾ ഒന്നും മിണ്ടിയില്ല എനിക്കു വേണ്ടി. ആ ഭക്ഷണ പാത്രം എൻ്റെ മടിയിൽ വെച്ച് ഞാൻ എൻ്റെ കയ്യാൽ ഒരുരുള അവൾക്കു നീട്ടി . ആ കണ്ണുകൾ നിറഞ്ഞിരുന്നു ,ആ വെണ്ണ പല്ലുകൾ കാട്ടിയ പുഞ്ചിരി മുഖത്തുണ്ടായിരുന്നു. എൻ്റെ കയ്യിൽ നിന്നും ഉരുള വായിലാക്കി അവൾ പതിയെ എൻ്റെ കയ്യിൽ കടിച്ചു
ടി പെണ്ണേ ഒന്നു ഞാൻ തരുവേ