അതെ എന്നവൾ തലയാട്ടി, പിന്നെ തലക്കാണയുടെ അടിയിൽ അവൾ വെച്ച ബ്ലെയിഡ് എന്നെ എടുത്തു കാണിച്ചു.എന്നിട്ട് എന്നോടായി പറഞ്ഞു.
പ്രേമിച്ച അന്നു മുതൽ ഏട്ടൻ്റെ സന്തോഷത്തിലും ദുഖത്തിലും നിഴൽ പോലെ കൂടെ വന്ന ഞാൻ അവസാന യാത്രയിൽ കുഞ്ഞൂസിനെ തനിച്ചു വിടുമെന്ന് തോന്നണ്ടുണ്ടോ
അവളുടെ ആ വാക്കുകൾ എന്നിലെ എല്ലാ അതിർവരമ്പുകളും പറിച്ചെറിഞ്ഞു. എന്നിലുണർന്നത് ദേവാംശമോ അസുരനൊ അതോ എന്നിലുറങ്ങിയ മൃഗമോ അറിയില്ല. അവളോട് വാക്കുകളാൽ പറഞ്ഞു നിൽക്കാൻ എനിക്കാവില്ല അതിനുള്ള ക്ഷമ എനിക്കില്ല. ആയിരമായിരം കാര്യങ്ങൾ പറയാനുണ്ടെനിക്ക് . ഒരു വഴി മാത്രം ആ അധരങ്ങളിലേക്ക് ഞാൻ അധരങ്ങൾ ചേർത്തു ഒരു ദീർല ചുംബനം നൽകി. അവളുടെ മിഴികൾ താനെ അടഞ്ഞു. ആ ചുംബനത്തിൽ ഉണ്ടായിരുന്നു എനിക്കു അവളോട് പറയാനുള്ളത് . എൻ്റെ മൗനസംഭാഷണം അത് അവൾക്കു മാത്രം മനസിലായി. ശ്വാസം അവൻ വില്ലനായി വന്നു ഞങ്ങളുടെ അധരത്തെ വേർപ്പിരിക്കാൻ. ഇരുവരും ശ്വാസമെടുക്കുന്നു. മതിവരാതെ അവളുടെ മുഖമാകെ ഞാൻ ചുംബനങ്ങളാൽ പൊതിഞ്ഞു.
“
ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെ
തമ്പുരാട്ടീ നിന്നെ ഉറക്കാം…
ഉണ്മതൻ ഉണ്മയാം കണ്ണുനീർ…
ഉണ്മതൻ ഉണ്മയാം കണ്ണുനീരനുരാഗ-
ത്തേനെന്നു ചൊല്ലി ഞാനൂട്ടാം..
തേനെന്നു ചൊല്ലി ഞാനൂട്ടാം…
കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ
കാലത്തിൻ കൽപ്പനയ്ക്കെന്തു മൂല്യം..
നമ്മുടെ ഭാജനം എന്നും നിറഞ്ഞാൽ
നാരായണനെന്തിനമ്പലങ്ങൾ..
നെടുവീർപ്പും ഞാനിനി പൂമാലയാക്കും..
ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും…
ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും…
കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ
പൂക്കാലമുണ്ടായിരിക്കാം…
മങ്ങിയ നിൻ മനം വീണ്ടും തെളിഞ്ഞതിൽ
പൂർണ്ണബിംബം പതിഞ്ഞേക്കാം..
അന്നോളം നീയെന്റെ മകളായിരിക്കും..
അല്ലലറിയാത്ത കുഞ്ഞായിരിക്കും…
അല്ലലറിയാത്ത കുഞ്ഞായിരിക്കും…”
റേഡിയോയിൽ ഞങ്ങൾക്കായി അടുത്ത ഗാനം . അതു കേട്ടതും അവൾ ചിരിച്ചു. ആ ചിരി മാത്രം മതിയായിരുന്നു നോവിലെരിഞ്ഞ മനസിന് ആശ്വാസത്തിൻ്റെ തീരം തേടാൻ. അവൾ ചിരിച്ചു തൊടങ്ങി. ആ ചിരി എനി ഒരിക്കലും മായാതിരിക്കാൻ ഞാൻ കൊതിച്ചു. ആയിരം സൂര്യൻ ഒന്നിച്ചുദിച്ച പോലെ എന്നാണവായുധത്തെ വിശേഷിപ്പിച്ചവർ അവളുടെ ആ ചിരി കണ്ടിരുന്നെങ്കിൽ മാറ്റി പറഞ്ഞേനെ.
ഇപ്പോഴാ എൻ്റെ വാവ സുന്ദരിയായെ
ദേ കള്ളം പറയല്ലേ
അല്ലാ സത്യം . നി സുന്ദരിയായെടി പെണ്ണേ
എന്നെ പറ്റിക്കാൻ പറയണ്ട എനിക്കറിയാ
നിനക്കെന്തറിയാ
അതെ ( അവളിൽ നാണത്തിൻ്റെ മാറ്റൊലി )
പറ ,എന്താ ടാ
ഞാനെ ആകെ മുഷിഞ്ഞിരിക്കാ