ഇണക്കുരുവികൾ 11 [വെടി രാജ]

Posted by

ശിശിരം വന്നതിൻ തളിരടർത്തും
നീറുന്ന കനലും നീ തന്നെ
നീഹാരബിന്ദുവും നീ തന്നെ
കാലമേ നീ തന്നെ (സ്വർഗ്ഗം)

സ്വപ്നത്തിൻ താഴികക്കുടമുയരും
കദനത്തിൻ തേങ്ങലിൽ അതു തകരും
മോഹത്തിൻ കടലും നീ തന്നെ
ദാഹത്തിൻ മരുവും നീ തന്നെ
ലോകമേ നീ തന്നെ (സ്വർഗ്ഗം)”
മനസൊന്നു ശാന്തമാവാൻ ഏറെ നേരമെടുത്തു . അവൾ നോവായി പടർന്നു പന്തലിച്ചു വാനോളം ഉയരുന്ന നേരം ഞാൻ ശാന്തിയെ എങ്ങനെ വാരി പുണരും. മാളുവിലെ പെണ്ണിൻ്റെ കുശുമ്പ് അതനുവദിക്കുമോ .
വാവേ ……
മ്മ് ( വളരെ ബലഹീനമായ അവളുടെ ശബ്ദം, )
എന്തു കോലാ ഇത് .
എനിക്കറിയില്ല കുഞ്ഞൂസെ
അതും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു .
ഞാൻ ഹരിയെ നോക്കി. അവൻ കരയുകയായിരുന്നു എന്നാലും ഞാൻ നോക്കിയതിൻ്റെ അർത്ഥം അവനു മനസിലായി. അവൻ എന്നെ പൊക്കി അവൾക്കരികിൽ കട്ടിലിൽ ഇരുത്തി.
ഞാൻ എൻ്റെ വലം കയ്യാൽ അവളെ എൻ്റെ മാറിലേക്കു ചേർത്തു ഞാൻ. എൻ്റെ മാറിലെ ചൂടു മാത്രം മതിയായിരുന്നു അവളിലെ പരിഭവങ്ങൾ തീർക്കാൻ ആ കണ്ണു നീരൊപ്പാൻ. ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൾ എൻ്റെ മാറിലേക്ക് ഒതുങ്ങി.
എന്താ വാവേ എന്താ ഇതൊക്കെ
എനിക്കറിയൂല, ഏട്ടാ
നീ വല്ലതും കഴിച്ചോ
ഇല്ല എന്നവൾ തലയാട്ടി അവൾ മറുപടി പറഞ്ഞു. അവളോട് എന്തു പറയണമെന്ന് എനിക്കു പോലും അറിയില്ല
അതെന്താ
തൊണ്ടേ…..ന്ന് ….. ഇറങ്ങ…… ണില്ല’…. കു….. ഞ്ഞൂസെ
അതവൾ പറയുമ്പോൾ വാക്കുകൾക്കായി പരതുന്നുണ്ടായിരുന്നു. പറഞ്ഞു തീർന്നതും വീണ്ടും വീണ്ടും വിങ്ങി പൊട്ടിക്കരഞ്ഞ അവളേ ശക്തമായി ഞാൻ മാറോട് ചേർത്തു പിടിച്ചു. അവളുടെ തെണ്ടയിടറിയപ്പോ എൻ്റെ നെഞ്ചിലാണ് മുറിപ്പാടുകൾ ഉണ്ടായത്. അവളുടെ മനസു മാറ്റാൻ ഒരു കളിയാക്കൽ പോലെ ഞാൻ അവളോടു ചോദിച്ചു
നിൻ്റെ കണ്ണെന്താടി ചെമ്പോത്തിനെ പോലെ ചോന്നിരിക്കണെ
ഉറങ്ങാതെ എത്ര ദിവസായി ഏട്ടാ
അതെന്താടി നീ ഉറങ്ങാഞ്ഞെ
അത് ഞാൻ
അവൾ പറയാൻ മടിക്കുന്നത് പോലെ അതു കൊണ്ട് തന്നെ ഞാൻ ആ കാര്യം കുത്തി കുത്തി ചോദിച്ചു.
അതെനിക്ക് പേടിയാ
എന്തിന്
രാത്രിയിൽ ഏട്ടനെന്തേലും പറ്റിയാ ഞാനറിഞ്ഞില്ലെങ്കിലോ
പിറ്റേന്നറിയില്ലേ പിന്നെ എന്താ
ഏട്ടൻ മറന്നു അല്ലേ
എന്ത്
എൻ്റെ ഇടം നെഞ്ചിൽ തൊട്ടു കൊണ്ട് അവൾ പറഞ്ഞു
” ആ ഹൃദയം തുടിക്കുന്ന വരയെ ഈ ഹൃദയം തുടിക്കു”
ആ വാക്കുകൾ എന്നിലുണർത്തിയ ഭീതി മറക്കാതെ ഞാൻ അവളോടു ചോദിച്ചു
അപ്പോ അതിനു വേണ്ടി മാത്രാ ഉറങ്ങാതെ കാവലിരുന്നേ

Leave a Reply

Your email address will not be published. Required fields are marked *