അന്ന് ഞാൻ ക്ലാസിൽ കണ്ട എൻ്റെ വാവയല്ലിത് . അവളുടെ ആ മനോഹര വദനം, ഇപ്പോ കാണുന്നതോ. കരഞ്ഞു കലങ്ങിയ കണ്ണുകൾ രക്ത വർണ്ണമായി ചുട്ടു പഴുത്ത പോലെ, അതിലെ ഞരമ്പുകൾ പോലും എടുത്തു നിൽക്കുന്നു. ആ ചുണ്ടുകൾ എല്ലാം വരണ്ടു പൊട്ടിയിരിക്കുന്നു. ചുവന്നു തുടുത്ത ആ ചുണ്ടുകൾ വർണ്ണരഹിതമായി വാടിയ ചേമ്പിൻ തണ്ടു പോലെ . വിളറിയ ചുണ്ടുകളിൽ അവൾ നാവാൽ നനവ് പടർത്തുന്നു. മുഖമെല്ലാം കറുത്തു കരുവാളിച്ച് ഒരു തരം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ, അവളിലെ ഐശ്വരം നഷ്ടമായി, മുഖത്തെ സൂര്യതേജസ് നഷ്ടമായി . ആ കണ്ണുകളിലെ തിക്ഷണതയും നഷ്ടമായി. ദേഹം ക്ഷീണിച്ച് എല്ലുകൾ കാണുന്ന പരുവമായി. ദേഹമാസകലം വിളറിയ പോലെ നിറവ്യത്യാസം . കാർകൂന്തൽ എല്ലാം കാറ്റിൽ പാറിച്ച് അവിടെ അവിടായി ചുറ്റി പിണഞ്ഞു കിടക്കുകയാണ്. അവളെ കണ്ടു നിക്കുക എന്നത് ഒരിക്കലും സാധിക്കാൻ കഴിയാത്ത വിതം പരിതാപകരമാണ്.
ആ ഗാനവും അതിലെ വരികളും പിന്നെ എൻ്റെ മുന്നിലെ വാവയും എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോയി. അവളുടെ ഈ നരകയാദന ഞാൻ കാരണം , അവളെ നരകത്തിലേക്ക് പിടിച്ചു കയറ്റിയത് താനാണ്. തൻ്റെ മനസ് തന്നെയാണ് ആ നരകം അതിലേക്ക് അവളെ താൻ ക്ഷണിക്കരുതായിരുന്നു. സ്വർഗത്തിലെ ഏറ്റവും സുന്ദരിയും വിശുദ്ധയും ആയ മാലാഖയായിരുന്നു അവൾ. ഒരു നരകവാസിയോടു തോന്നിയ പ്രണയം അവളുടെ ജീവിതം മാറ്റിമറിച്ചു. വർണ്ണശഭളമായ ജീവിതം, സന്തോഷത്തിൻ്റെ പൂമെത്തയിൽ കിടന്നവൾ , സൗന്ദര്യത്തിൻ്റെ നിറകുടം . വിശുദ്ധിയുടെ പ്രതീകം . പ്രണയത്തിൻ്റെ സാഗരം അതാണവൾ. സർവ്വവും ത്യജിച്ച് തന്നിലേക്ക് ലയിച്ചതിൽ പിന്നെ അവൾ നുകർന്നത് കണ്ണുനീർ മാത്രം. താൻ പിച്ചി ചീന്തിയ നല്ലൊരു ജീവിതമാ ആ മുന്നിൽ കാണുന്നത് . ആ സത്യം പകരുന്ന നോവ് കണ്ണീരിലും കഴുകി കളയാനാവുന്നില്ല തനിക്ക് .
ഇവൾ ആരെന്നറിയുന്ന വരെ , അല്ല ഒരിക്കൽ കൂടി പഠിക്കാൻ തീരുമാനിച്ചത് മുതൽ തൻ്റെ ജീവിതത്തിൽ പ്രണയവും ദു:ഖവും അശാന്തിയും ഋതു ഭേതങ്ങൾ പോലെ ഒന്നിനു പിറകെ ഒന്നായി വരുന്നു. സുഖത്തിലും നോവു പകരുന്ന മധുവാളവൾ, അവൾ ഇന്നെനിക്ക് ലഹരിയാണ് , മുന്നോട്ടു ജീവിക്കാനുള്ള പ്രതീക്ഷയാണ്, എൻ്റെ പ്രാണനാണ്. മനസിലെ എരിയുന്ന തീ നാളം ഊതിക്കെടുത്താൽ നോക്കുന്നത് എൻ്റെ ചാപല്യമാണ്. മിഴികൾ തീരാതെ ഒഴുകുന്നത് തടയാൻ മിഴികൾ പൂട്ടിയതും അവളുടെ ആ ദയനീയ മുഖം മനതാരിൽ ഉണർന്നു. ഇല്ല ഈ മിഴികൾ എനി തോരില്ല . നിദ്രാ ദേവി എന്നിൽ നിന്നും അകന്നു എനി എനിക്ക് നിദ്രയില്ലാ രാവുകൾ മാത്രം. ശരീരവും മനസും ഒരുപോലെ വേദന പകരുന്നു. ഞാനറിയാതെ എൻ്റെ മനസും ശരീരവും എന്നോട് പ്രതികാരം വീട്ടുന്ന പോലെ.
എൻ്റെ രാധയാവാൻ കൊതിച്ചവളെ രാവണനു നൽകി മരണം തേടിയ ഭീരുവാണു ഞാൻ. ഞാൻ എന്നെ മാത്രമാണ് ചിന്തിച്ചത് . അവളെ അവളുടെ മനസിനെ ഞാൻ ഓർത്തില്ല, അല്ല കണ്ടില്ലെന്നു നടിച്ചു . അവളുടെ നൻമ പ്രതീക്ഷിച്ച ഞാൻ അവളുടെ മരണത്തെയാണ് സമ്മാനിച്ചത്. സ്നേഹം മാത്രം പകർന്നു നൽകിയവൾക്ക് മരണം , അവൾക്കെന്തെങ്കിലും സംഭവിച്ച് താൻ രക്ഷപ്പെടുകയും ചെയ്തിരുന്നെങ്കിൽ ആ അവസ്ഥ . ഒരു ഭ്രാന്തനെ പോലെ താൻ അലയുമായിരുന്നില്ലേ ജീവിതകാലം മുഴുവൻ .
ആ ഗാനം അതിൻ്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കുന്നു. ആ ഫീൽ അറിയാൻ ആ ഗാനത്തിൻ്റെ വരികൾ കുറച്ച് താഴെ കൊടുക്കുന്നു.
“സ്വർഗ്ഗം ചമച്ചതും നരകം രചിച്ചതും
മനസ്സേ നീ തന്നെ
കതിരൊളി ചൊരിഞ്ഞതും കരിമുകിലണിഞ്ഞതും
നഭസ്സേ നീ തന്നെ (സ്വർഗ്ഗം)
ചൈത്രാഭിലാഷങ്ങൾ ഇതൾ വിടർത്തും