ഇണക്കുരുവികൾ 11 [വെടി രാജ]

Posted by

വാവേ ……………….
ഞാൻ വിളിച്ചു തിരുന്നതിനു മുന്നെ ആ മുഖം ഉയർന്നിരുന്നു. എന്നെ കണ്ട നിമിഷം തന്നെ അവൾ പാഞ്ഞു വന്നെന്നിലേക്കു ചേർന്നു . വിശ്വാസം വരാത്ത പോലെ അവളുടെ കൈകൾ എൻ്റെ കവിളിലും കഴുത്തിലും കയ്യിലും മാറിലും ഓടി നടന്നു. കുഞ്ഞിനെ കാണാതായ അമ്മ തിരിച്ചു കിട്ടിയ കുഞ്ഞിനെ താലോലിക്കുന്ന പോലെ ആ സ്നേഹം എന്നിൽ മഴയായി പെയ്തിറങ്ങി. നിമിഷങ്ങൾക്ക് അകം അവരുടെ അധരങ്ങൾ എൻ്റെ അധരങ്ങൾ കവർന്നെടുത്തു. ആരോടോ പരിഭവം തീർക്കാൻ എന്ന പോലെ അവൾ എൻ്റെ ചുണ്ടുകളെ തന്നിലേക്ക് ആവാഹിച്ചു. അവളിലെ ആ സമയത്തെ ആവേശം, ദാഹം പിന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത പല വികാരങ്ങളും അവളുടെ ചുണ്ടും നാവും ഉപയോഗിച്ച് എന്നിലെഴുതി . ആ വികാരങ്ങളുടെ ആഴം എൻ്റെ നാവിലെ രസമുകുളങ്ങൾ തിരിച്ചറിഞ്ഞു. അവളുടെ ആ ചുംബനം കാമത്തിൽ ചാലിച്ചതല്ലായിരുന്നു . അതിനും മുകളിൽ മറ്റേതോ അർത്ഥതലങ്ങൾ അതിനുണ്ടായിരുന്നു. അതു ഞാൻ അനുഭവിച്ചറിയുകയായിരുന്നു. അധരങ്ങൾ വിട പറഞ്ഞപ്പോഴും അവളിലെ ഉൻമാദലഹരിയായ പ്രണയ വികാരങ്ങൾ ശമിച്ചിരുന്നില്ല. നെറുകയിൽ തുടങ്ങിയ അവളുടെ ചുംബനം മാറിൽ പതിഞ്ഞു . അവിടുന്നു വീണ്ടും വന്ന വഴികൾ തന്നെ തിരിച്ചു നടന്നു. നടന്ന വഴിയിൽ വിലപ്പെട്ടതെന്തോ നഷ്ടമായാൽ അതു തേടി ആ വഴി മുഴുവൻ അതും തേടി നടക്കുന്നതു പോലെ അവളുടെ അധരങ്ങൾ ചുംബനങ്ങൾ കൊണ്ടെന്നെ മൂടി ഒരു ഭ്രാന്തിയെ പോലെ.
ഈ സമയം അത്രയും അടുത്ത മുറിയിൽ നിന്നും ഞങ്ങൾക്കായി ഒരു സിനിമാഗാനം ആരോ വെച്ചിരുന്നു. അവളുടെ അവസ്ഥയ്ക്ക് ഒരു മറുപടിയെന്ന പോലെ. ആ പാട്ട് അത് വെച്ചതാരായാലും അറിഞ്ഞോ അറിയാതെയോ ആ പ്രണയ മുഹൂർത്തങ്ങൾക്ക് ആ ഗാനം പകർന്നു നൽകിയ ഒരു അനുഭൂതി അതു ഒന്നു വേറെ തന്നെയാണ്.
“ദേവ സംഗീതം നീ അല്ലെ ദേവി വരൂ വരൂ
തേങ്ങും ഈകാറ്റ് നീ അല്ലെ – തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ
ആരും ഇല്ലാത്ത ജന്മങ്ങള്‍, തീരുമോ ദാഹംഈ മണ്ണിൽ
നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ്‌ (2)
(തേങ്ങും ഈ കാറ്റ് നീ .. .. )

ഝിലു ഝിലും സ്വര നൂപുരം ദൂരെ സിഞ്ചിതം പൊഴിയുമ്പോള്‍
ഉതിരുംഈമിഴിനീരിൽ എൻ പ്രാണവിരഹവും അലിയുന്നു
എവിടെ നിൻ മധുര ശീലുകൾ മൊഴികളെ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയേമ ഞാൻ ഇല്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങും ഈകാറ്റ് നീ അല്ലെ – തഴുകാൻ ഞാൻ ആരോ

ശ്രുതിയിടും കുളിരായി നിൻ ഓർമ്മ എന്നിൽ നിറയുമ്പോൾ
ജനനം എന്ന കഥ തീർക്കാൻ തടവിലായത് എന്തെ നാം
ജീവദാഹ മധു തേടി വീണുടഞ്ഞത് എന്തെ നാം
സ്നേഹം എന്ന കനി തേടി നോവു തിന്നത് എന്തെ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ ”
ഇതിലും വലിയ വരികയില്ല അവളിലെ വികാരത്തെ വർണ്ണിക്കാൻ . അവളുടെ വേദനയുടെ ആഴം വ്യക്തമാക്കാൻ . അവൾ അനുഭവിക്കുന്ന അവസ്ഥ തുറന്നു കാട്ടാൻ. ദേവഗായകൻ്റെ ദേവരാഗം ആ സമയങ്ങളിൽ അവളെ തേടിയെത്തിയത്. ദൈവ നിശ്ചയം .
അവളുടെ സ്നേഹ പരാക്രമങ്ങൾ എന്നെ തളർത്തുമ്പോ എന്നിക്കരികിൽ നിറമിഴികളുമായി ഹരി ഉണ്ടായിരുന്നു. അവൾ ഒന്നു ശാന്തമായപ്പോൾ കട്ടിലിലേക്ക് ഒന്നിരുന്നു. ആ മിഴികൾ നിറഞ്ഞെഴുകയാണ്. അവളെ കാണുവാൻ ആവുന്നില്ല എനിക്ക്. ഈ സമയം അടുത്ത ഗാനം കേൾക്കാം . ആരോ റേഡിയോയിൽ പാട്ടു കേൾക്കുന്നുണ്ട് . പക്ഷെ ആ വരുന്ന ഗാനങ്ങൾ എല്ലാം ഞങ്ങൾക്കു വേണ്ടി മാത്രമായി എന്നു പറയുന്നതാണ് ശരി. ആ പാട്ടിൽ മുഴുകി ഞാൻ അവളെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *