ഇണക്കുരുവികൾ 11 [വെടി രാജ]

Posted by

ടാ നിയൊന്നും പറഞ്ഞില്ല
കാണണമെടാ എനിക്കവളെ
ഇപ്പോ പോയാലോ
പോവാ
അവൻ ഒരു വീൽചെയർ എടുത്തു വന്നു. അതിൽ എന്നെ പിടിച്ചിരുത്തി . ദേഹത്തിൽ പടർന്ന നോവുകൾ എന്നെ തളർത്തിയില്ല . ആ നോവുകൾ ഒന്നു തന്നെ അവൾക്കു മുന്നിൽ നിൽക്കുവാൻ പോലും പര്യാപ്തമല്ല. അവൻ ഡോർ തുറന്നു , എന്നെയും കൊണ്ട് പുറത്തേക്ക് പോയി, ആ വരാന്തയിലുടെ ഞങ്ങൾ നീങ്ങി അവൾക്കരികിലേക്ക് .
എൻ്റെ ഈ അവസ്ഥ ഇപ്പോ ഈ നിമിഷം എനിക്കൊരു ശാപമാണ്. അല്ലായിരുന്നെങ്കിൽ ഈ വരാന്തയിലൂടെ ശരവേഗം ഞാൻ പാഞ്ഞിരുന്നേനെ നിനക്കരികിലേക്ക് . ഇപ്പോ പരസഹായത്തിൻ്റെ പിൻബലത്തിൽ നിനക്കരികിലേക്ക് വരുമ്പോ മനസിൻ്റെ വേഗത്തിനൊപ്പം ഓടിയെത്താൻ എൻ്റെ ശരീരം അശക്തമാണ് . നിനക്കരികിലേക്കുള്ള ഈ യാത്ര, ഞാൻ നേരിൽ കണ്ട മരണ യാത്രയേക്കാൾ വേദനാ ജനകം. മരണത്തെ പുൽകാതെ ഞാൻ വന്നത് നിൻ്റെ പ്രണയത്തിൻ്റെ ശക്തിയാവാം അല്ലേ നിന്നെ ഓർത്ത് കാലൻ പോലും ഒരു നിമിഷം മടിച്ചതാവാം നിന്നിലെ പ്രണയത്തിൽ ശക്തിയെ ഭയന്നതാവാം
പതുക്കെ നീങ്ങിയ ഞങ്ങൾ ഒരു മുറിയുടെ വാതിലിനരികിലെത്തി. അവിടെ നിന്ന ആ നിമിഷം ഹൃദയം അവൾക്കായി തുടിച്ചെങ്കിലും കുറ്റബോധം എന്നെ കീഴടക്കി . അവളെ മുഖാമുഖം നോക്കുവാൻ ഞാൻ അശക്തനായി.
ടാ ഹരി വേണ്ട നമുക്ക് തിരിച്ചു പോവാ
എന്താടാ നീ പറയുന്നെ
എനിക്കാവില്ല അവളെ ഫേസ് ചെയ്യാൻ
ചെയ്തേ പറ്റു , നീ ഞാൻ പറയുന്നത് കേക്ക്
ടാ പ്ലീസ്
ഇന്നു നി കണ്ടില്ലേ പിന്നെ ചിലപ്പോ കാണാൻ പറ്റാതെ പോവും അല്ലേ
അല്ലേ എന്താടാ
അല്ലേ ചിലപ്പോ നിനക്കൊരു മുഴുഭ്രാന്തിയെ കാണെണ്ടി വരും
ആ വാക്കുകൾ പകരുന്ന വേദന, അവൾക്കരികിലെത്തിയിട്ടും താൻ എന്തിനു അകലാൻ ശ്രമിച്ചു അവളെ മരണത്തിന് വിട്ടു കൊടുക്കാനൊ അതോ അവൾ ഒരു ഭ്രാന്തിയായി കാണാനോ. ഞാനാണ് ആ പൊട്ടിപ്പെണ്ണിൻ്റെ ശാപം എന്നോട് തോന്നിയ പ്രണയമാണ് അവളുടെ തെറ്റ് . അവളെ ഇങ്ങനെ ഓരോ നിമിഷവും വേദനിപ്പിച്ച് താൻ അതിൽ സുഖം കണ്ടെത്തിയിരുന്നോ.. ഇല്ല ഒരിക്കലുമില്ല പിന്നെ എന്തി കൊണ്ടാ താനിങ്ങനെ ആയത്. എൻ്റെ മിഴികൾ ഒഴുകുകയായിരുന്ന തോരാ കണ്ണുനീർ.
ഹരി അതറിഞ്ഞ പോലെ ആ വാതിലുകൾ തുറന്നെന്നെ അകത്തേക്ക് കയറ്റി. ആ നിമിഷം ശരിക്കും എന്നിലെ ജീവാംശം എന്നിൽ നിന്നും അകന്നിരുന്നു . ഒരു മൃത ശരീരം അവൾക്കു മുന്നിൽ. അസ്തമയ സൂര്യനെ കണ്ട പ്രതീതി.
അവൾ എൻ്റെ മുന്നിൽ, ആ കിടക്കയിൽ ഇരിക്കുന്നു . മുട്ടുമടക്കിയ കാലുകളിൽ ഇരു കരങ്ങളും കോർത്തു വെച്ച് തല ചായ്ച്ചു കിടക്കുന്നു. അവളുടെ കയ്യിനേയും കാലിനേയും ഒരു മൂടു മറ എന്ന പോലെ ആ കാർകൂന്തൽ മറച്ചിരുന്നു. സർവ്വവും നഷ്ടമായി നിരാശയിൽ കുപ്പു കുത്തിയ ഒരു മനസ് ഇന്നെൻ്റെ മുന്നിൽ. വാതിൽ തുറന്നതോ അകത്തു ഞങ്ങൾ വന്നതോ അവൾ അറിഞ്ഞില്ല. അല്ലെ അറിഞ്ഞതായി നടിച്ചില്ല. പ്രതികരണ ശേഷി ഇല്ലാതായ ഒരു മരപ്പാവ പോലെ അവൾ നിശ്ചലയാണ്.

Leave a Reply

Your email address will not be published. Required fields are marked *