ഞാൻ നിനക്ക് അപകടം പറ്റിയത് നിത്യയോടു പറഞ്ഞതും അവൾ ബോധം കെട്ടു വീണു അവളെ എടുത്ത് വണ്ടിയിൽ കയറ്റുമ്പോഴാ മാളവിക നിത്യയെ കണ്ടത്. അവളും കൂടെ വരട്ടെ എന്നു ചോദിച്ചപ്പോ കേറിക്കോളാൻ പറഞ്ഞു. അവളും വന്നു. അവൾ ആരുടെയോ ഫോണിലേക്ക് കൊറെ വിളിച്ചു . പിന്നെ നിന്നെ കുറിച്ചു ചോദിച്ചു അതു കേട്ടപ്പോ എനിക്കങ്ങു ദേഷ്യം വന്നു . നിനക്ക് അപകടം പറ്റിയതും ചത്തോ ജീവനോടെ ഉണ്ടോന്നും അറിയില്ല അതാ നിത്യ ബോധംകെട്ടത് എന്നും അവൾ അപ്പോ കരഞ്ഞ കരച്ചിൽ എനിക്കിപ്പോഴും ഓർക്കാൻ കഴിയുന്നില്ല. എന്നെക്കൊണ്ട് വണ്ടി നിർത്തിച്ച് ഷോപ്പിൽ കയറി എന്തോ വാങ്ങി വന്നു . പിന്നെ കരഞ്ഞില്ല ഒന്നും മിണ്ടിയില്ല . ഒരുതരം ഭ്രാന്തു പിടിച്ച വരെ പോലെ എന്തൊക്കൊ സ്വയം ഉരുവിട്ടു കൊണ്ടിരുന്നു. ഇവിടെത്തി നിയന്ത് കാര്യം പറയാൻ പറ്റൂല നീ ഐ സി യു ആണെന്ന് അറിഞ്ഞപ്പോ അവളും വിണു. അവക്ക് കാവലായി ഞാനിരുന്നു അവളുടെ പാരൻസ് വരുന്നവരെ. അവൾ ആരെയും കാണാൻ കൂട്ടാക്കിയില്ല. ഞാൻ കയറിയപ്പോ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല . ഡോക്ടേർസ് അവളുടെ പാരൻസിനെ വിട്ടിലേക്ക് പറഞ്ഞു വിട്ടു അവൾ അബ്നോർമ്മലാണെന്നും അവരെ കണ്ടാ വയലൻ്റ് ആവുമന്നും പറഞ്ഞു.
ഞാനൊഴികെ ഡോക്ടർ കയറിയപ്പോ പോലും അവൾ പ്രശ്നമുണ്ടാക്കി സോ മരുന്നു കൊടുക്കൽ ഒക്കെ എൻ്റെ പണിയായി. പിന്നെ ഒരു നല്ല ടൈം നോക്കി അവളോടു സംസാരിച്ചു. നീയൊരു മതിയ നാ എന്നും ജിൻഷയെ പ്രേമിച്ചു പറ്റിച്ചെന്നും പറഞ്ഞു അറിയാ എന്നു മാത്രം മറുപടി തന്നു. അപ്പോ വന്ന ദേഷ്യത്തിൽ നടന്നതൊക്കെ ഞാൻ പറഞ്ഞു. എൻ്റെ കരണത്ത് അവളുടെ കൈ എത്ര വട്ടം പതിഞ്ഞെന്ന് എനിക്കു തന്നെ അറിയില്ല. അവൾ ആ റൂമിൻ്റെ വാതിലടച്ചു വന്നു. പിന്നെ എന്നോടു പറഞ്ഞു നിങ്ങടെ ഫ്രണ്ട് കാവ്യയോട് പറഞ്ഞതാണല്ലോ എനിക്ക് വേറെ ആളെ ഇഷ്ടാന്ന് അവൾ പറഞ്ഞില്ലല്ലേ . പറഞ്ഞു പക്ഷെ ഞാൻ വിശ്വസിച്ചില്ല എന്നു മറുപടി കൊടുത്തതും അവളെൻ്റെ കോളറിൽ പിടിച്ചു. മുഖാമുഖം നിന്നു ആ കണ്ണിലെ ദേഷ്യം എനിക്കു തന്നെ നോക്കാൻ പറ്റിയില്ല പിന്നെ അവൾ പറഞ്ഞു.
നിങ്ങക്കെൻ്റ ജീവിതം നശിപ്പിച്ചപ്പോ സമാധാനമായോ, എട്ടിൽ പഠിക്കുമ്പോ തൊട്ട് മനസിൽ കൊണ്ടു നടന്നതാ എൻ്റെ കുഞ്ഞൂസിനെ . എനിക്ക് സെൻഡ് ചെയ്താ ആ മെസേജ് എന്നെ കളിപ്പിക്കാൻ വെറുതെ സെൻഡ് ചെയ്തതാ എന്നാ കരുതിയെ അതു നി കാരണമാണല്ലെ. എൻ്റെ ഏട്ടനെ കൊലക്കു കൊടുത്തതും നിയാണല്ലേ. നി എന്തു കരുതി എൻ്റെ ഏട്ടൻ മരിച്ചാ ഞാൻ നിനക്ക് സ്വന്തമാകുമെന്നോ ഈ റൂമിൽ നി കയറിയപ്പോ ഞാൻ അടങ്ങി നിന്നത് നിന്നെ ഇഷ്ടമായത് കൊണ്ടാണെന്നു കരുതിയോടാ എങ്കിൽ തെറ്റി എൻ്റെ ഏട്ടൻ്റെ ഫ്രണ്ട് ആയതോണ്ട് മാത്രാ. നീ പിന്നാലെ നടന്നപ്പോ ചുട്ട മറുപടി തരാഞ്ഞത് ഞാനുള്ളത് ഏട്ടനറിയാതിരിക്കാനാ എന്നെ നിനക്ക് എന്നല്ല ഏട്ടനല്ലാതെ മറ്റൊരു പുരുഷനും സ്വന്തമാക്കില്ല . ” ആ ഹൃദയം തുടിക്കുന്ന വരയെ ഈ ഹൃദയം തുടിക്കു” അതും പറഞ്ഞ് അവൾ ബാഗിൽ നിന്നും പുതിയ ബ്ലേയ്ട് എടുത്തു കയ്യിൽ പിടിച്ചു. ഏട്ടനെന്തേലും പറ്റിയ എൻ്റെ ശവം തിന്നാടാ നിനക്ക് . പിന്നിടുള്ള ഓരോ ദിവസവും എന്നോടുള്ള പക വിട്ടുന്ന പോലെ ഒന്നും തിന്നില്ല മരുന്നു കുടിച്ചില്ല . നി ഒന്നവളെ കാണണം എന്നാലെ അവൾ പഴയ പോലെ ആവു. ടാ എനിക്കും പേടിയാവുന്നു. അറിയാതെ ഞാൻ കളിച്ചത് വലിയ തെറ്റായി പോയി. രണ്ടു ജീവൻ വെച്ചുള്ള കളി.
മാളു പ്രണയത്തിൻ്റെ ഞാൻ കണ്ട പുസ്തകം, ഒരോ താളുകൾ മറക്കും തോറും ഇമ്പവും തീവ്രതയും കൂടുന്ന പ്രണയം. ആ തളുകളിൽ എല്ലാം നിറഞ്ഞിരിക്കുന്നത് താൻ മാത്രം. വായിക്കും തോറും തന്നെ വലിച്ചടുപ്പിക്കുന്ന പ്രണയ മണ്ഡലം . അവളുടെ കണ്ണുനീരാകുന്ന മഷികളാൽ അവൾ തീർത്തൊരു പ്രണയകാവ്യം.കത്തിച്ചു വെച്ച വിളക്കിനു ചുറ്റും പാറുന്ന മഴ പാറ്റയെ പോലെയാണവൾ എന്നെ ചുറ്റുന്നത് എനിക്കായ് ദുഖത്തിൻ്റ തീനാളത്തിൽ സ്വയം എരിഞ്ഞമരാൻ തുടിക്കുന്ന മനസുമായി. ആഗ്രഹങ്ങൾ തന്നിൽ മാത്രം ഒതുക്കി, ഞാനെന്ന പൂവിനെ മാത്രം നേടിയ ശലഭമാണവൾ. അവളുടെ ശ്വാസവും ഞാൻ, സ്വരവും ഞാൻ , ആ തുടിക്കുന്ന ഹൃദയവും ഞാൻ. ആ കണ്ണുകൾ തേടുന്നത് എന്നെ, ആ കാതുകൾ കൊതിക്കുന്നത് എന്നെ , ആ മനസ് പ്രണയിക്കുന്നതും എന്നെ . സർവ്വവും എന്നിൽ തുടക്കവും ഞാൻ ഒടുക്കവും ഞാൻ. നിനക്ക് ഞാൻ സർവ്വമയം.