ഇണക്കുരുവികൾ 11 [വെടി രാജ]

Posted by

കണ്ണുകൾ രണ്ടും ചിമ്മി കാണിച്ച് നാണത്തിൽ കലർന്ന ഒരു പുഞ്ചിരി തൂകി അവളിലെ കുറുമ്പും നിഷക്കളങ്കതയും എനിക്കു മുന്നിൽ കാട്ടി. അവളിലെ കുട്ടിത്തത്തിൽ ഞാനറിയാതെ ഞാനലിയുകയായിരുന്നു.
ടാ ഹരി അമ്മയെ വിളിച്ച് പറയണം നമ്മൾ റൂമിനു വെളിയിൽ ചുറ്റി കുറച്ചു കഴിഞ്ഞു വരുമെന്ന്
അവൻ ഫോൺ എടുത്തു റൂമിനു വെളിയിൽ വിളിക്കാൻ പോയതും കൊക്കുരുമി ഇണക്കുരുവികളെ പോലെ ഞങ്ങൾ പ്രണയിച്ചു. സാമ്പാറിൻ്റെ രുചി ഞാനും നുകർന്നു അവളിൽ നിന്ന്. പിന്നെ സ്വയം വിട്ടകന്ന് അവളെ മുഴുവൻ ആഹാരവും കഴിപ്പിച്ചു. എൻ്റെ കൈ കൊണ്ട് അവളെ ഊട്ടുമ്പോ ഇരുവരുടെയും മനസ് നിറയുകയായിരുന്നു.
അവളെ കുളിക്കാനായി ബാത്റുമിൽ ഞാൻ വാശി പിടിച്ചു കയറ്റി. ഈ സമയം ഹരി റൂമിൽ കയറി വന്നു.
അവളെവിടെ
കുളിക്കാൻ കേറി
നിന്നെ കണ്ടേ പിന്നെയാ അതിനെ നോർമലായി കണ്ടത്. ഒന്നു ചിരിച്ചു കണ്ടതും
ഞാനവനെ നോക്കി ചിരിച്ചു.
ടാ നിനക്കെന്നോട് ദേഷ്യമുണ്ടോടാ
എന്തിന് നീ അതൊക്കെ വിട്ടേ കഴിഞ്ഞ കാര്യങ്ങൾ
ഉം ശരി
പിന്നെ എൻ്റെ പെങ്ങളെ എനി കരയിച്ചാ മുന്നെ കിട്ടിയ പോലെ എനിയും കിട്ടുവേ
അതൊക്കെ എപ്പോ
നിൻ്റെ ആക്സിടൻ്റ കഴിഞ്ഞേ പിന്നെ അങ്ങനാ . സ്നേഹിച്ച പെണ്ണിനെ പെങ്ങളായി കാണേണ്ട അവസ്ഥ വന്നു
അതും പറഞ്ഞു അവൻ ചിരിച്ചു.
ടാ അമ്മ എന്തു പറഞ്ഞു.
പെട്ടെന്നു വരണം പിന്നെ നിന്നെ ഒന്നു സൂക്ഷിക്കാനും . റൂമിൽ ഇരിക്കല്ലെ ഒന്നിങ്ങനെ പോയാ എൻ്റെ കുട്ടിക്ക് ആശ്വാസാവും
പാവമാ അത് ഞാനെന്നാ ജീവനാ
അതു പറഞ്ഞോണ്ടിരിക്കുമ്പോ ബാത്റൂമിൽ നിന്നും മാളവിക വന്നു.
ചന്ദനലേപത്തിൽ മുങ്ങി കുളിച്ച പൗർണമി പോലെ അവൾ എനിക്കു മുന്നിൽ, വെള്ള ചുരിദാറാണ് അവൾ ഇട്ടിരിക്കുന്നത്. അതവർക്ക് കൂടുതൽ ഭംഗി നൽകുന്നു. അവളുടെ സൗന്ദര്യം ഇവിടെ വർണ്ണിക്കുന്നില്ല അവളിലെ ക്ഷീണത്തെ ഉൻമൂലനം ചെയ്യാൻ ഈ സ്നാനത്തിനും ആയിട്ടില്ല. എൻ്റെ പഴയ വാവ തിരിച്ചു വന്നാൽ മാത്രമേ എന്നിൽ അവളുടെ വർണ്ണനകൾ വിടരു .
അവൾ പതിയെ എനിക്കരികിൽ വന്നു, മുടികൾ കുറഞ്ഞ് ജലകണങ്ങൾ തെറുപ്പിച്ചു പിന്നെ ഒരു കള്ള ചിരിയും വശ്യമായ നോട്ടവും അവളിൽ ഉടലെടുക്കുന്ന വികാരങ്ങൾ ഒരു പ്രതിബിംബം പോലെ ആ മുഖത്ത് തെളിഞ്ഞു കാണാം. ആ മിഴികൾ എന്തിനോ വേണ്ടി കൊതിക്കുന്നുണ്ട് .
അവളെ അരികിലേക്ക് ഞാൻ മടി വിളിച്ചു, ആ വിളി പ്രതിക്ഷിച്ചിരുന്നു എന്നപ്പോലെ അവൾ എനിക്കരികിലേക്ക് പാഞ്ഞു വന്നു. ഹരി അവർക്കുള്ള മരുന്ന് എനിക്കു തന്നു. ഞാനത് അവളെ കൊണ്ട് കടുപ്പിച്ചു.
ടി എനി നിനക്കുള്ള ഭക്ഷണം മരുന്ന് ഇവൻ കൊണ്ടു വന്നു തരും അത് കഴിച്ചോണം
അതവൾക്ക് ഇഷ്ടമാവാത്തതിനാൽ വേഗം തന്നെ പറഞ്ഞു
അതു വേണ്ട
ഒന്നും പറയണ്ട ഞാൻ പറയുന്നത് കേട്ടാ മതി.
ഒന്ന് കടുപ്പിച്ചു തന്നെ ഞാൻ പറഞ്ഞു. ഉടനെ അവൾ തലയാട്ടി സമ്മതിച്ചു. അവൾ സമ്മതിച്ചു തരില്ല എന്നു പ്രതിക്ഷിച്ച എൻ്റെ പ്രതീക്ഷകൾ തെറ്റിക്കുന്ന അവളിലെ അനുസരണ ശീലം എന്നെ അത്ഭുതപ്പെടുത്തി. ഞാൻ ആയതിനാൽ മാത്രം അവൾ അത് സമ്മതിച്ചതാ എന്നോടുള്ള അടങ്ങാത്ത മോഹം കൊണ്ട് വറ്റാത്ത പ്രണയം കൊണ്ട് പൊട്ടി പെണ്ണ്
ടി കാന്താരി ഞാൻ പോട്ടെ
ഇപ്പോ പോണോ

Leave a Reply

Your email address will not be published. Required fields are marked *