ഇണക്കുരുവികൾ 11
Enakkuruvikal Part 11 | Author : Vedi Raja
Previous Chapter
ഉറപ്പിച്ചോ നി
പിന്നെ അല്ലാതെ
പിന്നെ ഞാൻ കേട്ടത് ഹരിയുടെ മറ്റൊരു ശബ്ദമായിരുന്നു.
എന്നാ പിന്നെ മാളവികയെ കൊന്നൂടെ നിനക്ക് നായിൻ്റ് മോനെ
എന്നാ തുടങ്ങുവല്ലേ
അവൻ്റെ വാക്കുകൾ എന്നിലെ മൃഗത്തെയാണ് ഉണർത്തിയത്. ശരീരം അനുവദിക്കാഞ്ഞിട്ടും ഞാൻ എണീറ്റു നിന്നു പോയി ഒരു നിമിഷം. ഒരു നിമിഷത്തിലതികം നിൽക്കാൻ ശരീരമനുവദിക്കാത്തതിനാൽ നിലത്തു വീണു കിടക്കേണ്ടി വന്ന ആ നിമിഷം എന്നിൽ സംജാതമായ വികാരങ്ങൾക്ക് അതിർ വരമ്പുകൾ ഉണ്ടായിരുന്നില്ല. ഞാൻ വീണതറിഞ്ഞ ഹരി എന്നെ കോരിയെടുത്ത് കട്ടിലിൽ കിടത്തി.
എന്താടാ എന്തൊക്കെയാ കാട്ടി കൂട്ടുന്നത് നീ.
ഞാൻ അവനു മറുപടി കൊടുക്കാൽ താൽപര്യം പ്രകടിപ്പിച്ചില്ല.
എന്താടാ നിൻ്റെ നാവിറങ്ങിപ്പോഴോ
ഹരി നി പോയേ അല്ലേ
അല്ലേ എന്താ പറയെടാ
ഞാൻ നിന്നെ ചിലപ്പോ കൊന്നു പോകും
അവൻ എന്നെ നോക്കി ചിരിച്ച ആ ചിരിയിൽ എന്നിൽ നുരഞ്ഞു പൊന്തിയ കോപം ഒരു അഗ്നി പ്രളയമായി പരിണമിക്കും. ആ കഴുകൽ കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നത് കാണുമ്പോൾ ശക്തനായ ഇര തളർന്നു നിൽക്കുന്ന സമയത്ത് വിശപ്പടക്കാൻ കൊതിക്കുന്ന കഴുകനെ ഞാൻ കണ്ടു.
ഈ അവസ്ഥയിൽ നി എന്തുണ്ടാക്കാനാ
അതു നിനക്കു പറഞ്ഞാ മനസിലാവില്ല. ശരീരമേ തളർന്നിട്ടൊള്ളു മനസ് ഇപ്പോഴും പഴയതിനേക്കാൾ ശക്തമാണ്.
അതായിരിക്കും നേരത്തെ നിലത്തു കിടന്നത്
ഹരി ഇടക്ക് പതറും എങ്കിലും ഈ വലം കൈ നിൻ്റെ കഴുത്തിനരികിലെത്തിയാ
നിനക്കെന്നെ കൊല്ലണോടാ എന്തിന്
എൻ്റെ മാളുനെ കൊല്ലാൻ പറഞ്ഞ നിന്നെ ചിലപ്പോ, വേണ്ട ഹരി നി പോ
നിൻ്റെ മാളുവോ അതല്ലല്ലോ നി മുന്നെ പറഞ്ഞത്
അതെ മുന്നെ പറഞ്ഞത് അങ്ങനല്ല അതിനു കാരണമുണ്ട്
ഓ അതുമുണ്ടോ പറ കേക്കട്ടെ
കളിയാക്കുവാണോടാ
അല്ല എനിക്കറിയണം
ഒന്ന് നി എൻ്റെ ഫ്രണ്ടായി പോയെടാ, നീയെന്നെ ചതിയനായി കണ്ടില്ലേ
പിന്നെ അതു കൊണ്ടാണോ
അതു മാത്രമല്ലടാ ഒരുപാട് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ അവളെ എനിക്കു തന്നെ ഭയമാണ് അവളെ എനിയൊരിക്കലും വേദനിച്ചു കാണാൻ കഴിയില്ല. ആ സ്നേഹത്തിന് ഞാൻ അർഹനല്ല. നി ആവുമ്പോ അവളെ പൊന്നു പോലെ നോക്കില്ലേ
ടാ പരമ നാറി ചെറ്റെ എന്താടാ ഞാൻ നിന്നെ പറയാ . അന്നു നീ സത്യം പറഞ്ഞപ്പോ എനിക്കു വിശ്വസിക്കാനായില്ല സാഹചര്യം അതായി പോയി . അതു തെളിയിക്കാൻ നിക്കാതെ നി പോയി.
സത്യമറിഞ്ഞു വന്നപ്പോ എന്താ സാറിൻ്റെ അഭിനയം
നിയെന്തൊക്കെയാടാ പറയുന്നെ
അന്നു നിത്യയെ മാത്രല്ല ഞാൻ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നത്
പിന്നെ