ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]

Posted by

പക്ഷെ ആരെയും ഒന്നും അറിയിച്ചില്ല എന്ന് മാത്രം.
*****
‘കാര്യങ്ങൾ കൈവിട്ടു പോവുകയാണ്
വില്ല്യം.ഒരു ചോദ്യം പോലുമില്ലാതെ എം ഡി സ്ഥാനത്തുനിന്നും തൂക്കി വെളിയിലിട്ടു.കാര്യം തിരക്കിയപ്പോൾ നമ്മൾ എക്സ്പോർട്ടിങ് പ്രോഡക്റ്റ്
ഡ്യൂപ്ലിക്കേറ്റ് ചെയ്തു ലോക്കൽ മാർക്കറ്റിൽ ഇറക്കിയതിന്റെ രേഖ മുഴുവൻ ആ മേരി മുന്നിലേക്കിട്ടു.ദാ ഇപ്പൊ ചെട്ടിയാരും വിളിതുടങ്ങി.”

“അങ്ങനെ അതും തീരുമാനമായി അല്ലെ ഗോവിന്ദ്.ഡ്യൂപ്ലിക്കേഷൻ വഴി പലിശയെങ്കിലും അടഞ്ഞുകൊണ്ടിരുന്നതാ.”

“ഇനിയെന്താവും എന്നാലോചിച്ചിട്ട് ഇരുപ്പും ഉറക്കുന്നില്ല.”

“ഇനി തുനിഞ്ഞിറങ്ങണം ഗോവിന്ദ്.
ഒന്നും നഷ്ട്ടപ്പെടാനില്ലാത്ത നമ്മുക്ക്
ആരെയും ബോധിപ്പിക്കേണ്ടകാര്യവും
ഇല്ല.ഇതുവരെ കണ്ട പല മുഖങ്ങളും മുന്നിൽ വരും,അവിടെ പതറിയാൽ പിന്നെ നമ്മളില്ല.”

“എവിടെ തുടങ്ങും എന്നാണ് ഞാൻ ആലോചിക്കുന്നത്.”

“ആദ്യം നീ താലി കെട്ടിയ പെണ്ണിനെ വിളിച്ചിറക്കുക, അതാണ് വേണ്ടത്.”

“നടക്കുന്ന കാര്യം പറയ്‌ വില്ല്യം.”

“നടക്കണം,ഇല്ലെങ്കിൽ നടത്തണം.
ഇനിയുള്ള കളികളിൽ നമ്മളുദ്ദേശിക്കുന്നത് നടന്നില്ലെങ്കിൽ
കൈവിട്ടുപോകും.അത് നമ്മുടെ നാശത്തിലേ ചെന്ന് നിക്കൂ.”

“എല്ലാം നിനക്ക് അറിയുന്നതല്ലെ വില്ല്യം.നീയുദ്ദേശിക്കുന്നത് പോലെ അവൾ വരുമെന്ന് തോന്നുന്നുണ്ടോ?”

“അറിയാം.പക്ഷെ നടന്നെ പറ്റൂ.
എങ്കിലേ നമ്മുടെ മുന്നോട്ടുള്ള വഴി സുഗമമാകൂ.കാര്യം നീ പറഞ്ഞത് ശരിയാ,മറ്റവന്റെ കൂടെയെന്നല്ല വേറെയാരുടെ കൂടെ പൊറുത്താലും അവൾ നിന്നെ അംഗീകരിക്കില്ല.
പക്ഷെ ഇവിടെ നമ്മുക്ക് എന്ത് വില കൊടുത്തും അവളെ ഒപ്പം കൂട്ടിയെ പറ്റൂ.”

“നീ എന്താ പറഞ്ഞുവരുന്നത്?”

“നോക്ക് ഗോവിന്ദ്,ഇപ്പൊ നമ്മൾ രണ്ടാളും വെറും ഒട്ടക്കാലണയാ.ഇട്ട് മൂടാനുള്ള കടം മാത്രം കയ്യിലുണ്ട്.
ചെട്ടിയാർ ഏത് നിമിഷവും പണി
തരാം.അത് തടയണമെങ്കിൽ വീണയെപ്പോലെ ഒരാൾ കൂടെവേണം’

“അല്ല……നീ ഇന്നലെ ആരെയോ കാണാൻ പോയിട്ട് എന്തായി.അയാൾ ഒപ്പമുണ്ടെങ്കിൽ ഒന്ന് പിടിച്ചുനിക്കാൻ പറ്റില്ലേ?”

“അവിടെയാണ് ഗോവിന്ദ് പ്രശ്നം.
നിന്റെ ഇപ്പോഴത്തെ അവസ്ഥയറിഞ
അയാൾ കാല് മാറി.മാധവന്റെ ദത്തുപുത്രൻ മാത്രമാണ് നീയെന്നത് അയാളെ പിന്നോട്ട് വലിച്ചു.ശംഭു,
അവനെ എങ്ങനെയും ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം.പക്ഷെ നീ തറവാട്ടിൽ പോയി വന്നതിൽ പിന്നെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.നിന്റെ
കഥകളറിഞ്ഞതിൽ പിന്നെയാണ് അയാളുടെ മനസ്സ് മാറിയതും.”

“…..അയാളെങ്ങനെയിതൊക്കെ?…..”

Leave a Reply

Your email address will not be published. Required fields are marked *