എൻ്റെമ്മോ ഇതെന്തു സാധനം. ഇപ്പോ കുറച്ചതികം സ്വാതന്ത്ര്യം എടുത്തു തുടങ്ങി കക്ഷി. സമയം ആയതു കൊണ്ട് ഞാൻ നേരെ ബൈക്ക് പാർക്കിംഗിലേക്കു ചെന്നു. നിത്യ അവിടെ എന്നെ വെയ്റ്റ് ചെയ്തു നിൽക്കുന്നുണ്ടായിരുന്നു.
നിത്യ: ആരെ വായ് നോക്കാൻ പോയതാടാ
ഞാൻ: ഒന്നു പോയേടി പെണ്ണേ
നിത്യ: ഉം കാണുന്നുണ്ട് ചെക്കന് വീണ്ടും ഇളക്കം തുടങ്ങിയത്
ഞാൻ: നിനക്കെന്താടി വട്ടായോ
നിത്യ: പൊന്നു മോനെ കാള വാലു പൊക്കുന്നതെന്തിനാന്ന് അറിയാനുള്ള വിവരമായി എനിക്ക്
ഞാൻ: ആണോ വല്യ കാര്യം
നിത്യ: ടാ നീ ഇന്നു ക്ലാസ്സ് കട്ടാക്കിയില്ലേ
ശിവനേ ഈ നശൂലം ഇതെങ്ങനെ അറിഞ്ഞു
ഞാൻ: ഞാനോ
നിത്യ: അയ്യോ പാവം ഒന്നുമറിയാത്ത ഇള്ളാ കുട്ടിയല്ലെ
ഞാനൊന്നു ചിരിച്ചു
ഞാൻ: ഒരു മൂഡു വന്നില്ലെടി
നിത്യ: എന്നിട്ടെവിടെ പോയി മോൻ
ഞാൻ: ഗ്രൗണ്ടിൽ പോയി കളി കണ്ടിരുന്നു
നിത്യ: ആണാ വണ്ടി എടുക്കടാ പൊട്ടാ
ഞാൻ വേഗം വണ്ടിയെടുത്തു നേരെ അവളെ കയറ്റി വീട്ടിലേക്കു വിട്ടു. അവിടെ എത്തുമ്പോൾ ഞങ്ങൾ കാണുന്നത്. അനു ഇരുന്നു പഠിക്കുന്നതാണ് . ചിരിക്കാതിരിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല അതാണ് വാസ്തവം.അതു കണ്ട അനു എന്തേ എന്നു ചോദിച്ചു ഒന്നുമില്ലെന്ന് പറഞ്ഞ് ഞാൻ അകത്തേക്കു പോയി.
ചായ എല്ലാം കുടിച്ച് എൻ്റെ മുറിയിൽ പോയി കിടന്നു കുറച്ചു നേരം. നോട്സ് പ്രിപ്പയർ ചെയ്യുവാ സോ ശല്യപ്പെടുത്താൻ വന്നേക്കരുത് എന്ന് നിത്യയോടും അനുവിനോടും മുൻകൂർ ജാമ്യം എടുത്തു. എനി എൻ്റെ നിമിഷങ്ങൾ ഇന്നു നടന്ന കാര്യങ്ങൾ അയവിറക്കാനായി ഞാൻ ഓർമ്മകൾ തൻ പുസ്തക താളുകൾ മറച്ചു.
മാളു സത്യത്തിൽ നി എനിക്കൊരു സമസ്യയാണ്. ചുരുളറിയാത്ത നിഗൂഡത . എന്തൊക്കെയോ മറച്ചു വെച്ച് എന്നെ പിന്തുടരുന്ന എൻ്റെ ഭൂതകാലമാണോ അല്ലെങ്കിൽ ഞാൻ കാണാത പോയ എൻ്റെ വർത്തമാന കാലം. അല്ല ചിലപ്പോ നീ എൻ്റെ ജീവിത വസന്തത്തിൻ്റെ നല്ലൊരു നാളുകളാവാം വരാനിരിക്കുന്ന എനിക്കന്യമായ എൻ്റെ ഭാവികാലമാകാം.
ഒന്നെനിക്കറിയാം നിനക്ക് ഒരു പോലെ എൻ്റെ ഭൂതവും വർത്തമാനവും പിന്നെ ഭാവിയും നല്ല പോലെ അറിയാം. എൻ്റെ ജീവിത യാത്ര എന്നെക്കാൾ കൂടുതൽ സസൂക്ഷ്മം വീക്ഷിച്ചത് ആ മിഴികമാണ് അതെനിക്കറിയാം. ഞാൻ പോലും അറിയാതെ എൻ്റെ നിഴലിനു കൂട്ടായി നീ എന്നും ഉണ്ടായിരുന്നു.
എനിക്കു മനസിലാവാത്തത് നീയും ജിൻഷയും തമ്മിലുള്ള ബന്ധമാണ്. അവൾ ഇന്നെന്നോട് ഇഷ്ടമാണെന്നു പറയുമെന്ന് അവൾക്ക് എങ്ങനെ അറിയാം. ഇന്നലത്തെ അവസാന മെസേജിൽ അവൾ അത് സുചിപ്പിച്ചില്ലെ. ജിൻഷ ഇഷ്ടമാണെന്നു പറയുന്നത് വരെ എനിക്ക് അവളോട് പ്രണയമുണ്ടാകു എന്ന് അവൾ തന്നെ പറഞ്ഞു. ജിൻഷ അവൾക്ക് തന്നെ ഇഷ്ടപ്പെടാൻ കഴിഞ്ഞു എന്നത് തനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. അന്ന് അവൾ പറഞ്ഞ രീതി ഒരിക്കലും അങ്ങനെ ഒരു ചിന്തക്ക് വഴിയൊരുക്കില്ല. പക്ഷെ മാളു അവൾ അത് മുന്നെ മനസിലാക്കി അതെങ്ങനെ
ഇന്ന് താൻ രണ്ടു വിജയങ്ങൾ നേടിയെടുത്തു. മാളു പറഞ്ഞത് താൻ പാടെ തിരുത്തിക്കുറിച്ചു. ജിൻഷ തന്നോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടും ആദ്യ