ഇണക്കുരുവികൾ 8 [വെടി രാജ]

Posted by

ഇല്ല എന്നവൾ തലയാട്ടി. ഞാൻ എൻ്റെ ഫോൺ എടുത്ത് വാട്സ് ആപ്പ് തുറന്ന് അവളുടെ മെസേജ് തുടക്കം മുതൽ വച്ചു കൊടുത്തു.
ഞാൻ: എന്നോട് നിന്നെ രണ്ടാമതും പ്രോപ്പോസ് ചെയ്യാൻ പറഞ്ഞ കക്ഷിയാ
അവൾ ഒന്നു ചിരിച്ചു പിന്നെ മെസേജ് വായിച്ചു കൊണ്ടിരുന്നു. അവൾ അവളുടെ ദു:ഖം കടിച്ചമർത്താൻ പാടു പെടുന്നുണ്ട് അതെനിക്കു വ്യക്തമായി മനസിലാവുന്നുണ്ട്.
ജിൻഷ: എന്നാലും ഇങ്ങനെ ഒരാൾക്ക് പ്രണയിക്കാൻ പറ്റുമോ
ഞാൻ: അതെനിക്കും അറിയില്ല
ജിൻഷ: സത്യത്തിൽ എനിക്ക് ഭാഗ്യമില്ലാതായി പോയി, പക്ഷെ ചേട്ടന് ഭാഗ്യമുണ്ട്
ഞാൻ: സത്യം ജിൻഷ അന്നു താൻ അങ്ങനെ പറഞ്ഞപ്പോ കൊറെ ദുഖിച്ചു തന്നെ വെറുത്തു പോയിരുന്നു. പക്ഷെ ഇന്നു ഓർക്കുമ്പോ എനിക്കു താൽ തന്ന വരമാണ് ആ വാക്ക്
ജിൻഷ : ഒന്നുറപ്പാ ഈ കുട്ടിയെ ചേട്ടനറിയും
ഞാൻ: ഇല്ല സത്യമായിട്ടും ഞാൻ അറിയില്ല പേരു മാത്രം അതു മാത്രം അറിയാ
ജിൻഷ: പക്ഷെ അവൾക്ക് ചേട്ടനെ നല്ല പോലെ അറിയാ
ഞാൻ: എന്നെ ഇത്രയും നന്നായി മനസിലാക്കിയത് നിത്യ കഴിഞ്ഞാൽ ഇവളാ
ജിൻഷ മൗനമായി അതു കേട്ടിരുന്നു
ഞാൻ: തനിക്കെന്നോടു ദേഷ്യമുണ്ടോ
ജിൻഷ: എനിക്കോ എന്തിന് . ഞാനല്ലേ മാപ്പ് ചോദിക്കണ്ടത് ഞാൻ വല്ലാതെ കരയിപ്പിച്ചില്ലെ ഏട്ടനെ
ഞാൻ: അതു വിട്ടു കളയെടോ. നമുക്ക് നല്ല ഫ്രണ്ട്സ് ആയി മുന്നോട്ട് പോകാം
അവൾ ഒരു പുഞ്ചിരിയിൽ അവളുടെ മറുപടി ഒതുക്കി.
ഞാൻ: ഈ സ്നേഹം കണ്ടില്ല എന്നു നടിക്കാൻ പറ്റില്ല അതാ
ജിൻഷ: എനിക്കു മനസിലാവും ഏട്ടാ . ഞാനൊന്നു പറഞ്ഞോട്ടെ
ഞാൻ: പറ
ജിൻഷ: എൻ്റെ ആഗ്രഹം ഞാൻ തട്ടിത്തെറുപ്പിച്ചതാ., ഏട്ടൻ ഇവളെ ഒരിക്കലും മിസ്സ് ചെയ്യരുത്
അവൾ അതു പറഞ്ഞപ്പോ ഒരു വല്ലാത്ത ഫീൽ. പിന്നെ ഞങ്ങൾക്കിടയിൽ മൗനം മാത്രം. പെട്ടെന്ന് എൻ്റെ ഫോണിൽ ഒരു മെസേജ് വന്നു. ഞാനത് തുറന്നു നോക്കി.
” എന്നെ ഇത്രമാത്രം ഇഷ്ടമാണെന്ന് അറിഞ്ഞില്ല ഇന്ന് ജിൻഷ പ്രൊപ്പോസ് ചെയ്തിട്ടും എനിക്കായി അവളോടു നോ പറഞ്ഞില്ലെ അതെനിക്കിഷ്ടമായി ഈവനിംഗ് ചാറ്റാം ബൈ ”
ജീൻഷയും ഞാനും ഒരു പോലെ ഈ മെസേജ് കണ്ടു തരുത്തു പോയി.
ജിൻഷ: എട്ടാ അവൾ ഇവിടെ അടുത്തുണ്ട്
ഞാനും ജിൻഷയും അവിടെ ചുറ്റും നോക്കി കുറെ പെൺകുട്ടികൾ ഉണ്ട് പക്ഷെ ആരിലും സംശയം തോന്നുന്ന രീതിയിൽ പെരുമാറ്റമോ ഭാവ വ്യതിയാനങ്ങളോ കണ്ടില്ല. അവൾ പഠിച്ച കള്ളിയാണ് ജിൻഷയുടെ ആ കമൻ്റ് കേട്ടു ഞാൻ ചിരിച്ചു പോയി.
ജിൻഷ : മോൻ ചിരിക്കണ്ട എനി അനുഭവിക്കാനുള്ളത് മോനാ
ആ വാക്കുകൾ എൻ്റെ ചിരിയെ മാച്ചു കളഞ്ഞു.
ജിൻഷ: അതെ ഇയാളുടെ മാളു ഈ കോളേജിൽ തന്നാ പഠിക്കുന്നേ
ഞാൻ: അതു ഞാനും ഇന്നാ അറിയുന്നത്
ജിൻഷ: എനിയിപ്പോ ഇവിടെ മരം ചുറ്റി പ്രേമം ഒക്കെ കാണാലോ
ഞാൻ: നടന്നതു തന്നെ
ജിൻഷ: അതെന്താ
ഞാൻ: നിത്യയെ താൻ മറന്നൊ

Leave a Reply

Your email address will not be published. Required fields are marked *