ഞാൻ: ജിൻഷ പ്ലീസ് കരയരുത് മറ്റുള്ളവർ ശ്രദ്ധിക്കും
അവൾ ഷോൾ കൊണ്ട് അവളുടെ മുഖം തുടച്ചു
ജിൻഷ: പറ എനിക്കറിയാം ഏട്ടന് എന്നെ ഇഷ്ടമാണ് എന്നെ കളിപ്പിക്കാൻ ഇങ്ങനെ ഒന്നും പറയല്ലേ
ഞാൻ: ജിൻഷ ഞാൻ തന്നെ എന്തിനാ കളിപ്പിക്കുന്നത്. താൻ ഇന്നു പറഞ്ഞ വാക്കുകൾ സത്യം പറഞ്ഞാൽ രണ്ടു ദിവസം മുന്നെ കേൾക്കാൻ ഏറ്റവും കൂടുതൽ കൊതിച്ചത് ഞാനാ പക്ഷെ ഇപ്പോ
ജിൻഷ: ഇപ്പോ എന്താ എന്താ പ്രശ്നം
ഞാൻ: ഇപ്പോ മറ്റൊരാളുടെ നാവിൽ തുമ്പിൽ നിന്നും കേൾക്കാൻ ഞാൻ കൊതിക്കുന്ന വാക്കാണ് താനിപ്പോ പറഞ്ഞത്.
ജിൻഷ : മറ്റൊരാൾ അത് എനിക്കൊന്നും മനസിലാവുന്നില്ല
അവളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരങ്ങൾ . അത് അതിൻ്റെ ഉന്നത ഭാവത്തിൽ അവളിൽ പ്രകടമാണ്.
ഞാൻ: എൻ്റെ മാളു
ജിൻഷ : കള്ളം പറയല്ലേ എന്തിനാ എന്നെ വട്ടു കളിപ്പിക്കുന്നത്
ഞാൻ : സത്യമാ പറഞ്ഞത് അന്ന് താൻ ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ഞാൻ ശരിക്കും തളർന്നു.അന്ന് എനിക്ക് ഒരു മെസേജ് വന്നു . മാളു ആയിരുന്നു അത്
ജിൻഷ: ഞാൻ വിശ്വസിക്കില്ല എനിക്കവളെ കാണണം
ഞാൻ: ഞാൻ പോലും കണ്ടിട്ടില്ല
ജിൻഷ: എന്നെ പറ്റിക്കാൻ നോക്കാലെ
ഞാൻ: എന്തിന് . സത്യം ഞാനവളെ കണ്ടിട്ടില്ല യഥാർത്ഥ പേരു പോലും അറിയില്ല. പക്ഷെ ഇന്ന് ഞാൻ എൻ്റെ ജീവനെക്കാൾ അവളെ സ്നേഹിക്കുന്നു.
ജിൻഷ: എന്നെ ഒഴിവാക്കാൽ ഇങ്ങനെ കള്ളം പറയണോ.
ഞാൻ: തനിക്കെന്നല്ല കേൾക്കുന്ന ആർക്കും വിശ്വസിക്കാനാവില്ല അതാ ഞാനും ആരോടും പറയാതെ കൊണ്ടു നടക്കുന്നത്
ജിൻഷ: രണ്ടു ദിവസം കൊണ്ട് എന്നോടുള്ള ഇഷ്ടം പോയെന്നു പറഞ്ഞാ എങ്ങനെ വിശ്വസിക്കും
ഞാൻ: ശരിയാണ് നി പറയുന്നത്. നിൻ്റെ വാക്കുകളിൽ പ്രതീക്ഷയുടെ തീ നാളം ഞാൻ കാണുന്നു. ഞാൻ ചോദിച്ച നീ സത്യസന്ധമായി ഉത്തരം തരുമോ
തരാം എന്നവൾ തലയാട്ടി
ഞാൻ : ഞാൻ മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നു എന്നറിഞ്ഞും നീ എന്നെ സ്നേഹിക്കുമോ
ജിൻഷ : അത് ഞാൻ
ഞാൻ: സെ യസ് ഓർ നോ
ജിൻഷ: നോ
ഞാൻ: എന്നാ അവൾ സ്നേഹിക്കും.
ജിൻഷ എന്നെ തന്നെ നോക്കി നിന്നു
ഞാൻ: ഞാൻ തിരിച്ചു സ്നേഹിക്കണ്ട പക്ഷെ നീ എന്നെ സ്നേഹിക്കും ദിവസവും കുറച്ചു നിമിഷം നിന്നോടു സംസാരിച്ചാൽ മാത്രം മതി . നിന്നെക്കൊണ്ട് പറ്റുമോ
ജിൻഷ : അതെങ്ങനെ ശരിയാവാ സ്നേഹം തിരിച്ചു വേണ്ടേ
എനിക്കു ചിരിക്കുവാൻ മാത്രമേ കഴിഞ്ഞൊള്ളു.
ഞാൻ: എന്നാൽ ഇതവൾ പറഞ്ഞ വാക്കാ
ജിൻഷ വിശ്വാസം വരാത്ത പോലെ എന്നെ തന്നെ നോക്കി.
ഞാൻ: എന്തേ വിശ്വാസമായില്ലെ
ഇണക്കുരുവികൾ 8 [വെടി രാജ]
Posted by