ജിൻഷ: അതു വരുമ്പോ ചേട്ടനു മനസിലാവും
ഞാൻ: എന്നാ ശരി.
അപ്പോഴേക്കും നിത്യ ഞങ്ങൾക്കരികിലെത്തി. ഫുഡ് വന്നു ഞങ്ങൾ കഴിക്കാൻ തുടങ്ങി. ഫുഡ് ഒക്കെ കഴിഞ്ഞ് സാവധാനം ഞാൻ ഗ്രൗണ്ടിൻ്റെ അവിടെക്കു പോയി. എന്നെയും കാത്ത് ജിൻഷ ഒരു മരച്ചുവട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അവൾക്കരികിലേക്കു ചെന്നു . അവളിൽ നിന്ന് ചെറിയ അകലം പാലിച്ചു ഇരുന്നു.അവൾ എന്തോ ചിന്തയിലാണ്.
ഞാൻ: തനിക്കെന്താ പറയാനുള്ളത്
അവൾ എന്നെ ഒന്നു നോക്കി. സ്വന്തമായി ഒരു ആറ്റിറ്റ്യൂഡ് ഉള്ള അവൾ ഇന്ന് വല്ലാതെ പതറിയിരിക്കുകയാണ്. വാക്കുകൾക്കായി അവൾ ബുദ്ധിമുട്ടുന്നു. അവളാകെ വിയർക്കുന്നു.
ഞാൻ: എന്താടോ തനിക്കു പറ്റിയത്
ജിൻഷ: എനിക്കറിയില്ല
ഞാൻ: എന്താ തൻ്റെ പ്രശ്നം
അവൾ മൗനമായി എന്നെ തന്നെ നോക്കി ഇരുന്നു. എന്തോ പറയാൻ ഉണ്ട് എന്നാൽ പറയാൻ കഴിയാത്ത അവസ്ഥ. ചിലപ്പോ അന്നത്തെ കാര്യത്തിന് മാപ്പ് പറയാനാവും മടി ഉണ്ടാവും അതായിരിക്കും കിടന്നു പരുങ്ങുന്നത്.
ഞാൻ : എന്താ താൻ പറ പേടിക്കണ്ട
ജിൻഷ: എനിക്ക് ചേട്ടനെ ഇഷ്ടമാ
അവളുടെ ആ വാക്കുകൾ സത്യത്തിൽ ഒരിക്കൽ ഞാൻ കേൾക്കാൻ ആഗ്രഹിച്ചതാണ്. എന്നാൽ സമയവും സന്ദർഭവും ഇന്നവൾക്ക് അനുകൂലമല്ല അതുകൊണ്ട് തന്നെ എൻ്റെ മറുപടിയും പെട്ടെന്നു തന്നെയായിരുന്നു.
ഞാൻ : എനിക്കിഷ്ടമല്ല
പക്ഷെ എൻ്റെ വാക്കുകൾ അവളെ ഞെട്ടിച്ചില്ല . അവൾ അത് പ്രതീക്ഷിച്ചിരുന്നത് പോലെ.
ജിൻഷ: പകരം വീട്ടുകയാണോ
ഞാൻ: ഒരിക്കലും അല്ല ജിൻഷ
ജിൻഷ: അപ്പോ അന്നു പറഞ്ഞതൊക്കെ കള്ളമായിരുന്നോ
ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു അതു പറയുമ്പോൾ . അവളുടെ ശബ്ദം ഇടറിയിരുന്നു.
ഞാൻ: അന്നു ഞാൻ പറഞ്ഞത് പരമമായ സത്യം ആണ്
ജിൻഷ: പിന്നെ പിന്നെ ഇപ്പോ എന്താ ഇങ്ങനെ
ഞാൻ: അത് ജിൻഷ ഞാൻ എന്താ പറയാ
ജിൻഷ: വെള്ളിയാഴ്ച എൻ്റെ നിശ്ചയമാണെന്നറിഞ്ഞതോണ്ടാണോ
ഞാൻ: അതൊന്നും അല്ല
ജിൻഷ: ചേട്ടൻ്റെ മറുപടി കിട്ടിയിട്ടു വേണം എനിക്കത് വേണ്ട എന്നു പറയാൻ
ഞാൻ: നീ എന്തൊക്കെയാ ജിൻഷ പറയുന്നെ
ജിൻഷ: എട്ടാ എനിക്കു നിങ്ങളില്ലാതെ പറ്റില്ല
ഞാൻ : ജിൻഷ അന്നു നീ ഈ വാക്കു പറഞ്ഞിരുന്നെങ്കിൽ ചിലപ്പോ നിനക്ക് ഈ അവസ്ഥ വരില്ലയിരുന്നു
ജിൻഷ: അതിനിപ്പോ എന്താ ഉണ്ടായത് ഞാൻ പറഞ്ഞില്ലേ. അന്ന് അതെൻ്റെ പൊട്ടത്തരം പെട്ടെന്നു കേട്ടപ്പോ ഞാനും പേടിച്ചു പോയി. അതാ അന്ന് അങ്ങനെ
അവൾ പൊട്ടിക്കരയാൻ തുടങ്ങി.
ഇണക്കുരുവികൾ 8 [വെടി രാജ]
Posted by