പിന്നെ ഞാനെന്താ വിളിക്കാ
അതു തൻ്റെ ഇഷ്ട്ടം
പട്ടി എന്നു വിളിച്ചാലോ
വിളിച്ചോ
അയ്യേ ഞാൻ വെറുതെ പറഞ്ഞതാ
താൻ എന്തു വിളിച്ചാലും എനിക്കു പ്രശ്നമില്ല മാഷേ വിളിക്കുമ്പോ എന്താ എന്നറിയില്ല ഒരകൽച്ച ഉള്ള പോലെ
അപ്പേട്ടാ എന്നു വിളിക്ക
അതു വേണ്ട
അതെന്താ
എല്ലാരും വിളിക്കുന്നതാ
കുഞ്ഞേട്ടാ എന്നു വിളിക്കട്ടെ എൻ്റെ കുഞ്ഞുസ്’
അതു മതി
എന്നാ കുഞ്ഞുസ് പറ അപ്പോ എന്നെ എന്ത് വിളിക്കും
മാളു
അതെല്ലാരും വിളിക്കുന്നതാ
എന്നാ വാവ എന്നു വിളിക്കാ
അതുമതി എനിക്കിഷ്ടായി
അപ്പോ അത് ഫിക്സ് വാവേ
ഇപ്പോഴും എന്നെ ഓർമ്മ വന്നില്ല അല്ലേ
വാവേ സത്യായിട്ടും ഓർമ്മ വന്നില്ല സോറി
എന്തിന് ഒരു കൂട്ടം പറഞ്ഞ അപ്പോ ഓർമ്മ വരും അതെനിക്കറിയ
എന്താ അത്
പണ്ട് +2 ക്കാരൻ ചേട്ടന് പ്രേമലേഖനം കൊടുത്തു നാറിയ ഒരു എട്ടാം ക്ലാസുകാരിയെ ഓർമ്മയുണ്ടോ
മാളവിക
അപ്പോ എന്നെ മറന്നിട്ടില്ല.
(തുടരും)
നോട്ട്
ഈ കഥ ഇഷ്ടമായെങ്കിൽ ഇരു ലൈക്ക് ആ ഹൃദയത്തിൻ്റെ ചിഹ്നത്തിൽ ഒന്നു വിരലമർത്തിയേക്ക് പിന്നെ സമയമുണ്ടെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ഈ എളിയ എഴുത്തുകാരന് നിങ്ങൾക്കു നൽകാൻ പറ്റിയ വലിയ പ്രോത്സാഹനമായിരിക്കും അത്.
ഇണക്കുരുവികൾ 8 [വെടി രാജ]
Posted by