ഞാനൊന്നു ചോദിക്കട്ടെ മാഷേ
ഉം നി ചോദിച്ചോ
എന്നെ ശരിക്കും ഇഷ്ടമാണോ
അതെന്താ അങ്ങനെ
ഒരിക്കൽ കൂടി ആശിച്ചിട്ട് കിട്ടാതെ പോയാൽ എനിക്കു താങ്ങാനാവില്ല.
എന്താ താൻ പറഞ്ഞെ
ചേട്ടനെന്നെ നല്ല പോലെ അറിയാ
എനിക്കോ
ഒരിക്കൽ എന്നെ ഇഷ്ടമല്ലെന്നു പറഞ്ഞു കരയിപ്പിച്ചതാ
ഞാനൊ നീ എന്തൊക്കയാ പറയുന്നത്
അതു വിട് മാഷേ ഞാൻ ചോദിച്ചതിന് മറുപടി താ
ഏതു ചോദ്യത്തിന്
എന്നെ ശരിക്കും ഇഷ്ടമാണോ
സത്യം പറയുകയാണെങ്കിൽ നീ എനിക്കു ജീവനാണ്
ഞാൻ കറുത്തിട്ടാണെങ്കിലോ
എന്നാലും എനിക്കിഷ്ടമാണ്
വെറുതെ കള്ളം
സത്യം
അപ്പോ അന്ന് ഞാൻ കറുത്തതോണ്ടല്ലെ എന്നെ ഇഷ്ടമല്ലെന്നു പറഞ്ഞത്
അതെനിക്കറിയില്ല ആ സംഭവം എൻ്റെ ഓർമ്മയിൽ ഇല്ല പക്ഷെ ഒന്നുറപ്പാ ഇന്നു ഞാൻ നിൻ്റെ പുറം മോടിക്കു വില കൽപിക്കുന്നില്ല നിൻ്റെ ഈ മനസാണ് വലുതു എനിക്കത് മാത്രം മതി
വെറുതെ പറയാ എന്നെ കണ്ടാ ഇതൊക്കെ മാറ്റിപ്പറയും
അങ്ങനെ പറയുവാണേ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല പോരെ
ദേ മനുഷ്യാ എന്നെ ദേഷ്യം പടിപ്പിക്കല്ലേ
അതിനു ഞാനെന്താ പറഞ്ഞെ
പിന്നെ ചാവും എന്നൊക്കെ പറഞ്ഞാൽ
സത്യമാണ് മാളു അത്രമേൽ ഇഷ്ടായി പോയി
ഞാൻ വിശ്വസിച്ചോട്ടെ
നിനക്കെന്നെ വിശ്വസിക്കാം ജീവൻ തന്നും ഞാൻ കുടെ നിക്കും
എനിക്കത് കേട്ടാ മതി.
എനിക്കൊരു കാര്യം ചോദിക്കാനുണ്ട്
അതിനെന്താ മാഷേ
നിന്നെ ഞാൻ എപ്പോഴാ ഇഷ്ടമല്ല എന്നു പറഞ്ഞത്
അങ്ങനെ തിർത്തു പറഞ്ഞിട്ടില്ല
പിന്നെ
പിന്നെ ഒന്നും പറയാതെ ആ കത്തു കീറി കളഞ്ഞു ഇതൊക്കെ മോളുടെ തോന്നലാന്നും പറഞ്ഞു
ഇതൊക്കെ എപ്പോ
ഇത്രയും പറഞ്ഞിട്ടും എന്നെ മനസിലായില്ല
ഇല്ല സത്യമായിട്ടും
അപ്പോ എന്നെ ഇഷ്ടമല്ല അല്ലേ
നീ പറയണ്ട എനിക്കറിയണ്ട പക്ഷെ ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വാക്കുകൾ പറയല്ലേ
അയ്യോ മാഷേ ഞാൻ വെറുതേ
സാരമില്ലടോ
മാഷിനു വിഷമമായൊ
താനി മാഷേ വിളി ഒന്നു നിർത്തോ
അതെന്താ
എന്തോ പോലെ
ഇണക്കുരുവികൾ 8 [വെടി രാജ]
Posted by