രാവിലെ 8 മണിയോടെ അവൾ പുറപ്പെട്ടു. ഒരു ബസിലും പിന്നെ ഒരു ലോക്കൽ ട്രെയിനിലും വീണ്ടും ഒരു ബസിലും യാത്ര ചെയ്ത് പിന്നെ ഓഫീസിലേക്കുള്ള കുറച്ചു ദൂരം അവൾ നടന്നു. അങ്ങനെ അവൾ അവിടെ എത്തിയപ്പോൾ കുറച്ചു റൗണ്ട് ഇന്റർവ്യൂകൾ നടന്നു കഴിഞ്ഞിരുന്നു. പിന്നെയും ധാരാളം ആളുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു. വെറും 2 തസ്തികയിലേക്ക് അമ്പതോളം പേർ ഉണ്ടായിരുന്നത് കണ്ടപ്പോൾ തന്നെ സ്വാതിയുടെ മനസു പറഞ്ഞു ഇത് നടക്കില്ലെന്നു. എന്നാലും ഒത്തിരി കാത്തിരിപ്പിന് ശേഷം അവളുടെ ഊഴം എത്തിയപ്പോൾ ആ തോന്നൽ ഉറപ്പായി. 5 വയസുള്ള ഒരു മോളും പിന്നൊരു ചെറിയ കുഞ്ഞും ഉള്ളതിനാൽ സ്വാതിക്ക് ആ ജോലി നിരസിക്കപ്പെട്ടു. കാരണം ഈ ജോലിക്ക് ഓഫീസിൽ ധാരാളം സമയം നൽകേണ്ടതുണ്ട്.
അങ്ങനെ പ്രതീക്ഷ നശിച്ച മനസുമായി സ്വാതി തിരികെ വീട്ടിലേക്ക് പോകാൻ തുടങ്ങിയപ്പോൾ രാത്രി ഏകദേശം 8 മണി കഴിഞ്ഞിരുന്നു. അവൾ ബസ് സ്റ്റാൻഡിലേക്ക് നടക്കാൻ തുടങ്ങി. നിർഭാഗ്യവശാൽ ഉടനെ അവിടെ കനത്ത മഴ പെയ്യാൻ തുടങ്ങി. അവളുടെ കയ്യിലാണേൽ കുടയും ഇല്ലായിരുന്നു. അങ്ങോട്ടേക്ക് ഓടി പോകാൻ ശ്രമിച്ചെങ്കിലും ആ മഴയിൽ നല്ലോണം നനയേണ്ടി വന്നു അവൾക്ക്. അവർ വിരാറിലാണ് താമസിച്ചിരുന്നത്. വിരാർ ആ സ്ഥലത്ത് നിന്ന് വളരെ അകലെയായിരുന്നു. അങ്ങനെ ഓടി അവൾ ബസ് സ്റ്റോപ്പിൽ എത്തി അകത്തേക്ക് കയറി നിന്നു. നിർത്താതെ പെയ്തു കൊണ്ടിരുന്ന ആ മഴയിൽ റോഡ് മുഴുവൻ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ബസുകൾ ഒക്കെ നിറഞ്ഞു ഓടിക്കൊണ്ടിരുന്നു. വെളിയിലേക്കിറങ്ങി ഒരു ബസ് പോലും കൈ കാണിച്ചു നിർത്താൻ അവൾക്ക് കഴിഞ്ഞില്ല. അത്രക്ക് കാറ്റും മഴയും ഉണ്ടായിരുന്നു. ശരീരം മുഴുവനും നനഞ്ഞ് ആ പാവത്തിനു ബസ് സ്റ്റോപ്പിൽ തന്നെ നിൽക്കേണ്ടി വന്നു. എന്തു ചെയ്യുമെന്ന് ആലോചിച്ചു കൊണ്ട് നിന്നപ്പോൾ പെട്ടെന്ന് ഒരു കറുത്ത സെഡാൻ കാർ വന്ന് ആ ബസ് സ്റ്റോപ്പിന് മുന്നിൽ നിർത്തി. വണ്ടിയുടെ ജനാലകൾ മൂടുന്ന കറുത്ത പേപ്പർ ഉണ്ടായിരുന്നത് കൊണ്ട് അവളൊന്ന് ഭയന്നു. ഉടനെ മുൻപിലത്തെ ഗ്ലാസ് താഴുന്നത് നോക്കിയപ്പോൾ അവിടെ ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്ന ജയരാജിനെ അവൾ കണ്ടു! എന്തോ പെട്ടെന്ന് അയാളെ കണ്ടപ്പോൾ സ്വാതിയുടെ മനസ്സിൽ ഒരാശ്വാസം തോന്നി. എന്നാലും ഉടനെ തന്നെ അത് ജയരാജാണെന്നു ഓർത്തപ്പോൾ അവൾക്ക് പേടി വീണ്ടും വന്നു. അയാൾ വെപ്രാളത്തിൽ സ്വാതിയെ നോക്കിയിട്ട് വണ്ടിയിലേക്ക് കയറാൻ അവളെ കൈ വീശി കാണിച്ചു. പക്ഷെ സ്വാതി പേടി കൊണ്ടു മറ്റൊരു ദിശയിലേക്ക് നോക്കി. ഒടുവിൽ ജയരാജ് കാറിൽ നിന്നിറങ്ങി സ്വാതിയുടെ അടുത്തേക്ക് നടന്നു. അയാളും നനയാൻ തുടങ്ങി.
ജയരാജ്: സ്വാതി, എന്റെ കൂടെ വരൂ. ഈ മഴയിൽ എങ്ങനെയാ ഇനി ബസോ ട്രെയിനോ കിട്ടുന്നത്..
സ്വാതി: സാരമില്ല, ഞാൻ പൊയ്ക്കൊള്ളാം.
ജയരാജ്: നിങ്ങളുടെ കുഞ്ഞുങ്ങൾ വീട്ടിലുണ്ട്.. അവർ തന്നെ കാത്തിരിക്കുകയായിരിക്കും.. എന്റെ കാറിൽ ഞാൻ സ്വാതിയെ സുരക്ഷിതയായി അവരുടെ അടുത്ത് എത്തിക്കാം..
സ്വാതി തന്റെ കുട്ടികളുടെ കാര്യം ഓർത്തപ്പോൾ വീണ്ടും ടെൻഷൻ ആയി. ഒരു നിമിഷം അവളൊന്നു ആലോചിച്ചു. അയാൾ അപ്പോൾ പറയുന്നതിൽ കാര്യമുണ്ടെന്നു അവൾക്ക് തോന്നി. പിന്നെ മനസ്സില്ലാമനസ്സോടെ അവൾ അയാൾക്കൊപ്പം കാറിലേക്ക് നടക്കാൻ തുടങ്ങി. ജയരാജ് കാറിന്റെ