ഇണക്കുരുവികൾ 7 [വെടി രാജ]

Posted by

ഞാൻ ശരിയെന്നു തലയാട്ടി വണ്ടി എടുത്തു കായലോരത്തേക്ക് പോയി . ശ്യാമിനെ വിളിക്കണ്ട എന്നു വച്ചു. എനിക്കിപ്പോ ഏകാന്തത അത്യാവശ്യമാണ്. എൻ്റെ ചിന്തയിലേക്ക് അനു അവൾ കടന്നു വന്നു. താൻ ചെയ്തത് തെറ്റാണെന്ന കുറ്റബോധം എന്നിൽ ഒരു ചെറിയ കനലായി എരിഞ്ഞു. അവളോട് ഒരിക്കലും അങ്ങനെ പറയരുതായിരുന്നു. പറ്റി പോയി ഷോപ്പിംഗ് പോവുമ്പോ ഒരു സോറി പറയാം എന്നു മനസിലുറപ്പിച്ചു.
പാറി വന്ന രണ്ടു ശലഭങ്ങൾ എന്നെ വീണ്ടും മാളുവിനരികിലെത്തിച്ചു. എൻ്റെ ചിന്തകൾ മാളുവായി. അവളിലേക്ക് ചിന്തകൾ ചേക്കേറുമ്പോ എല്ലാം ഞാൻ നുകരുന്ന അനുഭൂതി ഒരിക്കലും എനിക്ക് ഇതുവരെ അനുഭവിക്കാൻ സാധിച്ചിട്ടില്ല. ആ അനുഭൂതി അനുഭവിക്കുമ്പോ ഞാൻ ഞാനല്ലാതെ ആവുന്നു. അവളെ ഒന്നു കാണാൻ മനസു വിതുമ്പുന്നു. ഇന്ന് കണ്ണാടിയിൽ ഞാൻ കണ്ട രൂപം കൺമുന്നിൽ തെളിഞ്ഞു വന്നു. അവൾ എൻ്റെ സ്വന്തമാക്കണമെന്ന് മനസുകൊണ്ട് ഞാൻ പ്രാർത്ഥിച്ചു.
അവൾ ആരായിരിക്കും എങ്ങനെ എന്നെ അവൾക്കറിയാം അവളും ഞാനും തമ്മിലെന്താ ബന്ധം. എന്നെ ഇത്രമാത്രം സ്നേഹിക്കാൻ അവൾക്ക് എങ്ങനെ സാധിക്കുന്നു. സത്യത്തിൽ ചോദ്യങ്ങളുടെ മുൾവേലിയിൽ ഞാൻ അകപ്പെട്ടു കഴിഞ്ഞു. പ്രണയം എന്തെന്നു ഞാനറിഞ്ഞു . അവളിൽ ഞാൻ ലയിച്ചു ചേർന്നു. ജിൻഷ ഒരു നോവായി മനസിലുണർന്നു. അവളെയും ഞാൻ ഇഷ്ടപ്പെടുന്നു. ഇതുവരെ മനസിൽ ഒരു പണത്തൂക്കം മുന്നിൽ നിന്നത് അവളായിരുന്നെങ്കിൽ ഇന്ന് ഈ നിമിഷം എൻ്റെ മാളു അവൾ മുന്നിട്ടു നിൽക്കുന്നു.
” സ്വപ്ന സുന്ദരി നീ എവിടെ
പ്രണയമാം പൊൻ വസന്തം തന്നു നീ
മിഴികൾക്കു മുന്നിൽ നീയിന്നും മായയല്ലോ
ബാല്യത്തിൻ കളിക്കോപ്പുകൾ സ്വരു കൂട്ടി
നീ ഒളിച്ചു കളിക്കുമീ വേളയിൽ
അനുരാഗത്തിൻ പുഷ്പങ്ങൾ വിരിയുന്നു
താമരമൊട്ടിൽ വിടരും നിൻ വദനം
കൺ കുളിരെ കാണാൻ വിതുമ്പവേ
എൻ മിഴികൾ ഈറനണിയുന്നു
മായയിൽ തെളിഞ്ഞൊരു സൗന്ദര്യം
ജീവിതത്തിൽ വർണ്ണങ്ങളായി
നിന്നെ ഒരു നോക്കു കണ്ടാൽ
ഈ ജീവിതം ധന്യമായി ”

ഞാനറിയാതെ എൻ്റെ മനസിൽ വിരിഞ്ഞ കവിത. എൻ്റെ പ്രണയത്തിൻ്റെ ആദ്യ പ്രേമലേഖനം . സാക്ഷിയായി ഈ പ്രകൃതി മാത്രം. പ്രണയം അതു ചിലപ്പോ നമ്മളെ കവിയാക്കും ചിലപ്പോ സാഹസികനാക്കും മറ്റു ചിലപ്പോ ഭീരുവാക്കും . നഗ്നമായ സത്യങ്ങൾ എനിക്കു മുന്നിൽ തെളിഞ്ഞു വന്നു.
കായലിൽ രണ്ടു മീനുകൾ തമ്മിൽ തൊട്ടുരുമി അകലുന്നത് ഞാൻ നോക്കി നിന്നു. അവരിലും ഞാൻ പ്രണയം കണ്ടു. കടലിനോട് ചേരാൻ വിതുമ്പുന്ന കായലിനും പ്രണയം . സുര്യനെ പ്രണയിക്കുന്ന പച്ചപ്പും. പുവിനെ പ്രണയിക്കുന്ന വണ്ടും എല്ലാവരും പ്രണയിക്കുന്നു. ഈ ഞാനും പ്രണയിക്കുന്നു.
ഫോണിൽ ഇടക്കിടെ നോക്കിയെങ്കിലും മാളുവിൻ്റെ മെസേജ് ഒന്നും വന്നിട്ടില്ല. ഇന്നുവരെ താൻ അനുഭവിക്കാത്ത ഭ്രാന്തിൻ്റെ വിത്തുകൾ തന്നിൽ പൊട്ടി മുളക്കുന്നത് അവനറിയുകയായിരുന്നു.
മാളൂ ………………..
ഉറക്കെ അവൻ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *