സത്യത്തിൽ ആ വാക്കുകൾ എനിക്ക് ശരിക്കുമൊരു അടിയായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത എന്നാൽ വേദനാജനകമായ വാക്കുകൾ. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു.
ഞാൻ: അതിനവൾ പഠിക്കല്ലേ
നിത്യ: അതൊന്നും എനിക്കറിയില്ല പിന്നെ ഏട്ടനും ക്ഷണനമുണ്ട്
ഞാൻ: എനിക്കോ
നിത്യ: പിന്നെ എൻ്റെ ഫ്രണ്ടല്ലെ നമ്മള് ഒന്നിച്ചല്ലേ ഫുണ്ട് കഴിക്കാറ്
ഞാൻ: അതിന്
നിത്യ: അതിന് ഒലക്കേടെ മൂട്
ഞാൻ: നി എന്തിനാടി ദേഷ്യപ്പെടുന്നത്
നിത്യ: അല്ല പിന്നെ ഏട്ടനെ അറിയുന്നതല്ലേ ഞാർ പോവുമ്പോ ഏട്ടനെ വിളിച്ചില്ല മോഷല്ലേ
ഞാൻ: ഉം അപ്പോ അതോണ്ടാ വിളിച്ചോ
നിത്യ: ഏട്ടനെന്താ പറ്റിയെ
ഞാൻ: ഒന്നുമില്ലെടി ഞാൻ വരണോ എന്നാലോചിച്ചതാ
നിത്യ: ഒന്നും ആലോചിക്കണ്ട ഏട്ടൻ വരും
ഞാൻ: ടി അതല്ല
നിത്യ: ഒന്നും പറയണ്ട. ഞാൻ പോട്ടെ കൊറച്ച് പണിയുണ്ട്
അതും പറഞ്ഞവൾ താഴേക്ക് പോയി.
ഞാൻ ശരിക്കും ഒരു വല്ലാത്ത അവസ്ഥയിലായി. സത്യത്തിൽ അവളെ ഞാൻ മറക്കാൻ ശ്രമിച്ചതാണ് . അല്ല മറന്നു തുടങ്ങിയതാണ്. പക്ഷെ അവളുടെ കല്യാണ നിശ്ചയം എന്നു കേട്ടപ്പോ ഉറങ്ങി കിടന്ന വികാരങ്ങൾ ഉയർത്തെഴുന്നേറ്റോ എന്നൊരു സംശയം. അല്ലാ അതാണ് സത്യം എത്ര തന്നെ മറക്കാൻ ശ്രമിച്ചാലും ആദ്യ പ്രണയം അതൊരിക്കലും മറക്കാനാവില്ല. അവർ നഷ്ടപ്പെടുന്നു എന്നു കേട്ടപ്പോ ഒരു നഷ്ടബോധം എവിടെയോ ഉണർന്നതായി ഞാൻ സ്വയം അറിഞ്ഞു.
അപ്പോൾ എൻ്റെ ഫോണിൽ ഒരു മെസേജ് വന്നു. നോക്കിയപ്പോൾ എൻ്റെ മാളു. എനിക്കുണ്ടായ സന്തോഷം ഞാൻ എങ്ങനെയാ പറയാ പക്ഷെ ഞാൻ അവൾക്ക് മറുപടി കൊടുത്തില്ല. എൻ്റെ ചിന്തകൾ കുറച്ചു നേരത്തേക്ക് ജിൻഷക്കു വിട്ടു കൊടുത്തു.
ഒരു പക്ഷെ ഇതുകൊണ്ടാവുമോ എൻ്റെ പ്രണയാഭ്യർത്തന അവൾ തിരസ്കരിച്ചത് ‘ ആവാം അതിനാണ് കൂടുതൽ ചാൻസ്. എനിയിപ്പോ തനിക്ക് സംശയത്തിനു ഇടയില്ല. ജിൻഷ മറ്റൊരാളുടെ സ്വന്തമാകാൻ പോകുന്നു. അപ്പോ മാളു അവളുടെ ആ പവിത്ര പ്രണയം എനിക്കു സ്വന്തം
ഈശ്വരാ നി വലിയവനാ ഈ പാപിയുടെ ചഞ്ചല ഹൃദയത്തിന് ശാശ്വതമായ ഉത്തരം നീ തന്നു. ഞാൻ അർഹിക്കുന്നതിനും അപ്പുറം നിൽക്കുന്ന പ്രണയം ഈ പാപിക്കു തന്നു.
സത്യത്തിൽ ഞാൻ മാളുവിനെ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. എങ്കിലും ഒരു കരടായി ജിൻഷ വഴിമുടക്കി നിന്നിരുന്നു. എൻ്റെ പാതയിലെ കാരമുൾ ഈശ്വരൻ സ്വയം എടുത്തു കളഞ്ഞു.ജിൻഷയുടെ ഈ കാര്യം മാളു ഇപ്പോ അറിയണ്ട . അറിഞ്ഞാൽ ചിലപ്പോ എന്നെ തെറ്റിധരിക്കാൻ ഇടയാവും. ജിൻഷയെ കിട്ടാതെ വന്നപ്പോ അവളെ സ്വീകരിച്ച പോലെ ആവും. എൻ്റെ പ്രണയം കളങ്കമല്ല. അറിയാതെ പോലും അവൾക്ക് അത് കളങ്കമായി തോന്നരുത് അങ്ങനെ തോന്നിയാൽ അവിടം തൻ്റെ തോൽവിയാണ്.
ഈ സമയം വീണ്ടുo എൻ്റെ ഫോണിൽ മെസേജ് വന്നു. ഞാൻ അത് തുറന്നു നോക്കി
ഹലോ